AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actor Vincy: ‘എല്ലാവരുടെയും മുന്നിൽവെച്ച് ആ നടൻ മോശമായ രീതിയിൽ പെരുമാറി; ആ സിനിമയ്ക്കു വേണ്ടി സഹിച്ചു’; വിൻ സി

Actress Vincy Aloshious: ഒരിക്കൽ തന്റെ ഡ്രസ്സിന്റെ ഷോൾഡറിന് ഒരു ചെറിയ പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ തന്റെ അടുത്ത് വന്നിട്ട് ‘‘ഞാൻ നോക്കട്ടെ ഞാനിത് ശരിയാക്കി തരാം’’ എന്ന് പറഞ്ഞെന്നും എല്ലാവരുടെ മുൻപിൽ വച്ച് തന്നോട് മോശമായി പെരുമാറിയതോടെ തനിക്ക് ആ സിനിമയുമായി സഹകരിച്ചു പോകാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നുവെന്നാണ് താരം പറയുന്നത്.

Actor Vincy: ‘എല്ലാവരുടെയും മുന്നിൽവെച്ച് ആ നടൻ മോശമായ രീതിയിൽ പെരുമാറി; ആ സിനിമയ്ക്കു വേണ്ടി സഹിച്ചു’; വിൻ സി
Vincy AloshiousImage Credit source: social media
sarika-kp
Sarika KP | Published: 15 Apr 2025 15:04 PM

ഒന്നിച്ച് അഭിനയിച്ച സിനിമയിലെ പ്രധാന നടൻ സെറ്റിൽ വച്ച് ലഹരി ഉപയോ​ഗിച്ച് തന്നോട് മോശമായി പെരുമാറിയെന്ന് നടി വിൻ സി അലോഷ്യസ്‍. കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിയിൽ ലഹരി ഉപയോ​ഗിക്കുന്നവർക്കൊപ്പം താൻ ഇനി അഭിനയിക്കില്ലെന്ന നടിയുടെ പ്രസ്താവനയ്ക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തലുമായി താരം രം​ഗത്ത് എത്തിയത്. ലഹരി ഉപയോ​ഗിച്ച ആളിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്നും, അദ്ദേഹം പ്രധാന കഥാപാത്രമായതിനാൽ ആ സിനിമ എങ്ങനെയെങ്കിലും തീർക്കാൻ എല്ലാവരും ബുദ്ധിമുട്ടുന്ന നിസ്സഹായാവസ്ഥ താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും നടി പറയുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് അവർ ഇക്കാര്യം പറഞ്ഞത്.

കുറച്ച് ദിവസം മുൻപ് താൻ ലഹരി വിരുദ്ധ പ്രചാരണം മുൻനിർത്തികൊണ്ട് നടന്ന ഒരു പ്രോഗ്രാമിൽ ലഹരി ഉപയോഗിക്കുന്നവരുമായി താൻ ഇനി സിനിമ ചെയ്യില്ലെന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ വന്ന ചില പോസ്റ്ററുകളുടെ കമന്റ് സെക്ഷൻ വായിച്ചെന്നും ഇതിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തനിക്ക് തോന്നിയെന്ന് പറഞ്ഞുകൊണ്ടാണ് നടി വീഡിയോ ആരംഭിച്ചത്.

താൻ ഭാ​ഗമായ ഒരു സിനിമയുടെ പ്രധാന കഥാപാത്രം ചെയ്തിരുന്ന ആർട്ടിസ്റ്റ് ലഹരി ഉപയോഗിച്ച് തന്നോടും തന്റെ സഹപ്രവർത്തകരോടും വളരെ മോശമായിട്ടാണ് പെരുമാറിയത് എന്നാണ് താരം പറയുന്നത്. ഒരിക്കൽ തന്റെ ഡ്രസ്സിന്റെ ഷോൾഡറിന് ഒരു ചെറിയ പ്രശ്നം വന്ന് അത് ശരിയാക്കാൻ പോയപ്പോൾ തന്റെ അടുത്ത് വന്നിട്ട് ‘‘ഞാൻ നോക്കട്ടെ ഞാനിത് ശരിയാക്കി തരാം’’ എന്ന് പറഞ്ഞെന്നും എല്ലാവരുടെ മുൻപിൽ വച്ച് തന്നോട് മോശമായി പെരുമാറിയതോടെ തനിക്ക് ആ സിനിമയുമായി സഹകരിച്ചു പോകാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നുവെന്നാണ് താരം പറയുന്നത്.

Also Read:‘പലയിടത്തും രേണുവിന് ജോലി ശരിയാക്കി കൊടുത്തിരുന്നു, അവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്’; അനൂപ് ജോൺ

മറ്റൊരു അവസരത്തിൽ നടന്റെ വായിൽ നിന്ന് ഒരു വെള്ള പൊടി പുറത്തേക്ക് തുപ്പുന്നത് കണ്ടു. അദ്ദേഹം ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്നും സിനിമ സെറ്റിൽ തന്നെ ഉപയോഗിക്കുന്നുണ്ടെന്നും വ്യക്തമായിരുന്നു. അതൊക്കെ സഹിച്ച് ജോലി ചെയ്യാനും അത്രയും ബോധമില്ലാത്ത ഒരാളുടെ കൂടെ അഭിനയിക്കാനും തനിക്ക് താൽപര്യമില്ലായിരുന്നുവെന്നാണ് താരം പറയുന്നത്.

 

 

View this post on Instagram

 

A post shared by vincy_sony_aloshious (@iam_win.c)

ഈ സംഭവം സെറ്റിലുള്ളവർ അറിയുകയും സംവിധായകൻ ഇദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു.ഇദ്ദേഹം പ്രധാന നടൻ ആയതുകൊണ്ട് ആ സിനിമ എങ്ങനെയെങ്കിലും തീർക്കാൻ എല്ലാവരും ബുദ്ധിമുട്ടുന്ന നിസ്സഹായാവസ്ഥ താൻ നേരിട്ടു കണ്ടു. തന്നോട് ക്ഷമ പറഞ്ഞത് കൊണ്ട് മാത്രമാണ് താൻ ആ സെറ്റിൽ തുടർന്ന് പോയത്. എങ്ങനെയൊക്കെയോ കടിച്ചുപിടിച്ച് തീർത്ത ഒരു സിനിമയാണ് അത്.

എന്നാൽ താൻ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ കുറെ പേർ വിമർശിച്ചു. സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും താനനല്ലേ അനുഭവിക്കേണ്ടതെന്നാണ് നടി പറയുന്നത്. സിനിമ തന്റെ ജീവിതത്തിന്റെ ഭാ​ഗം മാത്രമാണ്. എവിടെനിന്നാണ് വന്നതെന്നും എത്തിനിൽക്കുന്നതെന്നും ഇനി മുന്നോട്ടെങ്ങനെ പോകണമെന്നും വ്യക്തമായ ധാരണയുണ്ടെന്നാണ് വിൻ സി പറയുന്നത്.