Tamannaah Bhatias: ‘അയ്യോ ഇത് എന്ത് പറ്റി’; തമന്നയും വിജയും ബ്രേക്കപ്പായോ? ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്
Tamannaah Bhatia Viral Social Media Post:താരത്തിന്റെ അഭ്യൂഹങ്ങൾ നിറഞ്ഞ പോസ്റ്റ് നിമിഷ നേരെ കൊണ്ട് തന്നെ വൈറലായിരിക്കുകയാണ്.‘സ്നേഹിക്കുക എന്നതാണ് സ്‌നേഹിക്കപ്പെടുന്നതിന് പിന്നിലെ രഹസ്യം’ എന്ന് പറഞ്ഞ് ആരംഭിക്കുന്ന കുറിപ്പിൽ താരം എന്താണ് ഉദ്ദേശിച്ചത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി തമന്ന ഭാട്ടിയ. ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും തന്റെതായ സ്ഥാനം നേടാൻ താരത്തിനു സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. തമന്നയും വിജയ് വർമയും ബന്ധം പിരിയുകയാണോ എന്നാണ് പോസ്റ്റ് കണ്ട് ആരാധകരുടെ ചോദ്യം. താരത്തിന്റെ അഭ്യൂഹങ്ങൾ നിറഞ്ഞ പോസ്റ്റ് നിമിഷ നേരെ കൊണ്ട് തന്നെ വൈറലായിരിക്കുകയാണ്.‘സ്നേഹിക്കുക എന്നതാണ് സ്‌നേഹിക്കപ്പെടുന്നതിന് പിന്നിലെ രഹസ്യം’ എന്ന് പറഞ്ഞ് ആരംഭിക്കുന്ന കുറിപ്പിൽ താരം എന്താണ് ഉദ്ദേശിച്ചത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
“സ്‌നേഹിക്കപ്പെടുന്നതിൻ്റെ രഹസ്യം സ്‌നേഹിക്കലാണെന്ന് ഞാൻ കരുതുന്നു. താൽപ്പര്യമുള്ളവരായിരിക്കുന്നതിൻ്റെ രഹസ്യം താൽപ്പര്യമാണ്. മറ്റുള്ളവർ നിങ്ങളിൽ സൗന്ദര്യം കണ്ടെത്തുന്നതിൻ്റെ രഹസ്യം മറ്റുള്ളവരിൽ സൗന്ദര്യം കണ്ടെത്തലാണ്. ഒരു സുഹൃത്ത് ഉണ്ടായിരിക്കുന്നതിൻ്റെ രഹസ്യം ഒരു നല്ലൊരു സുഹൃത്ത് ആയിരിക്കുക എന്നാണ് ” എന്നാണ് തമന്ന കുറിച്ചത്. ഇതോടെയാണ് എന്താണ് സംഭവം എന്ന് ചോദിച്ച് ആളുകൾ രംഗത്ത് എത്തുന്നത്. ബ്രേക്കപ്പിലേക്കുള്ള സൂചനയാണോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.
അതേസമയം 2023-ൽ റിലീസ് ചെയ്ത ലസ്റ്റ് സ്റ്റോറീസ് 2 എന്ന ചിത്രത്തിന്‍റെ ലോക്കേഷനിൽ വച്ചാണ് ഇരുവരും അടക്കുന്നത്. പല അഭിമുഖത്തിൽ പ്രണയം പരസ്യമായി വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. ഈ വർഷം ആദ്യം വിവാഹം ഉണ്ടാകുമെന്നാണ് അന്ന് പല ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് നൽകിയത്. വിവഹ തീയതി ഉടന്‍ തന്നെ പുറത്തു വിടുമെന്നും മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹമെന്നും റിപ്പോര്‍ട്ടുകൾ ഉയർന്നിരുന്നു. എന്നാൽ ഇതിനു ശേഷം ഒരു തരത്തിലുള്ള വിവരങ്ങളും പുറത്ത് വന്നിരുന്നില്ല.
കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി തമന്നയും വിജയ് വര്‍മ്മയും ഡേറ്റിംഗിലാണെ്. ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുണ്ട്. താരവുമായി ബന്ധത്തെ കുറിച്ച് വിജയ് ആദ്യമായി വെളിപ്പെടുത്തിയത് യുഭാങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലിലൂടെയായിരുന്നു. തങ്ങൾ ഇരുവരും പരസ്പരം സ്നേഹിക്കുന്നുവെന്നും ഒന്നിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നു. അതില്‍ മറച്ചുവയ്ക്കാന്‍ എന്തിരിക്കുന്നുവെന്നുമാണ് ഇക്കാര്യത്തെ കുറിച്ച് വിജയ് പ്രതികരിച്ചത്.