5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actress Swasika: ഒരു സൈക്കോ ക്യാരക്ടർ ചെയ്യണമെന്നുണ്ട് ; ട്രാക്ടർ ഓടിക്കാൻ, ഇറച്ചി വെട്ടാൻ ഒക്കെ പഠിച്ചതും സിനിമക്കായി- സ്വാസിക പറയുന്നു

Actress Swasika: ഭർത്താവും സീരിയൽ താരവുമായ പ്രേം ജേക്കബിന്റെ സപ്പോർട്ടാണ് തനിക്ക് ഏറ്റവും വലിയ ആത്മവിശ്വാസം നൽകുന്നതെന്നാണ് പറയുന്നത്. ഇപ്പോഴിതാ തന്റെ സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ പങ്കുവെക്കുകയാണ് സ്വാസിക ടിവി9 മലയാളം ഡയലോഗ് ബോക്സിലൂടെ.

Actress Swasika: ഒരു സൈക്കോ ക്യാരക്ടർ ചെയ്യണമെന്നുണ്ട് ; ട്രാക്ടർ ഓടിക്കാൻ, ഇറച്ചി വെട്ടാൻ ഒക്കെ പഠിച്ചതും സിനിമക്കായി- സ്വാസിക പറയുന്നു
sarika-kp
Sarika KP | Updated On: 15 Nov 2024 12:12 PM

വർഷങ്ങൾക്ക് മുൻപ് സിനിമ അഭിനയം സ്വപ്നം കണ്ട് ചെന്നൈയിലേക്ക് വണ്ടികയറിയ 16-കാരിക്ക് ഫലം നിരാശയായിരുന്നു. അന്ന് പ്രതീക്ഷിച്ചതു പോലെ സിനിമ വർക്ക് ആയില്ല. എന്നാൽ വർഷങ്ങൾക്കിപ്പുറം ഏതുവേഷവും ആ കൈകളില്‍ ഭദ്രം … പറഞ്ഞുവരുന്നത് മലയാളിയുടെ പ്രീയ താരം സ്വാസികയെ പറ്റിയാണ്. ചതുരത്തിലെ സെലന, വിവേകാനന്ദന്‍ വൈറലാണിലെ സിതാര ലബ്ബര്‍ പന്തിലെ യശോദ, അങ്ങനെ നീളുന്നു സ്വാസികയുടെ അടുത്തിടെയിറങ്ങിയ ഹിറ്റ് കഥാപാത്രങ്ങളുടെ ലിസ്റ്റ്. ഒടുവിൽ ഇതാ ഐപിഎസ് ഓഫീസറായിട്ടുള്ള മാസ് എൻട്രിയും. വിവാഹശേഷം സിനിമ തിരക്കിലായ താരം, ഭർത്താവും സീരിയൽ താരവുമായ പ്രേം ജേക്കബിന്റെ സപ്പോർട്ടാണ് തനിക്ക് ഏറ്റവും വലിയ ആത്മവിശ്വാസം നൽകുന്നതെന്നാണ് പറയുന്നത്. ഇപ്പോഴിതാ തന്റെ സിനിമയിലെയും ജീവിതത്തിലെയും വിശേഷങ്ങൾ പങ്കുവെക്കുകയാണ് സ്വാസിക ടിവി9 മലയാളം ഡയലോഗ് ബോക്സിലൂടെ.

എല്ലാം അതിന്റേതായ സമയത്തെ സംഭവിക്കുകയുള്ളൂ

തമിഴ് ഫിലിം ഇൻഡസ്ട്രി എന്നെ മനപ്പൂർവ്വം നിരസിച്ചു എന്ന് പറയാൻ പറ്റില്ല. ചില കാര്യങ്ങൾ വന്നുചേരാൻ അതിന്റേതായ സമയമെടുക്കും. 2011-ൽ എൻട്രി ചെയ്ത സമയത്ത് ഞാൻ ചെയ്ത സിനിമകൾ ഒന്നും വർക്ക് ആയില്ല. അതുകൊണ്ടാണ് എനിക്ക് പിന്നീട് നല്ല അവസരങ്ങൾ വരാതിരുന്നത്. അല്ലാതെ മനപ്പൂർവ്വം ആരും നിരസിച്ചിട്ടില്ല. ഞാൻ വിധിയിൽ വിശ്വസിക്കുന്ന ഒരാളാണ്, അതുകൊണ്ട് തന്നെ എല്ലാം അതിന്റേതായ സമയത്തെ സംഭവിക്കുകയുള്ളൂ. അങ്ങനെ ഒരു വഴിത്തിരിവ് വന്നതായിരിക്കും ലബർ പന്തിലൂടെ. കുറെ വർഷങ്ങൾക്ക് ശേഷം എനിക്ക് അതേ ഇൻഡസ്ട്രിയിൽ പോകാനും വലിയൊരു ബ്ലോക്ക് ബസ്റ്റർ ഹിറ്റ് സമ്മാനിക്കാനും സാധിച്ചത് ഈ പറയുന്ന വിധിയുടെ ഭാഗം തന്നെയാണ്. എന്തായാലും സന്തോഷം തന്നെയാണ്. മടങ്ങി ആ ഇൻഡസ്ട്രിയിൽ എത്താൻ പറ്റും എന്ന് വിചാരിച്ചില്ല, ആഗ്രഹിച്ചിരുന്നു. പക്ഷേ എങ്ങനെ ആയിരിക്കും എന്തായിരിക്കും എന്ന് ഒരു ഐഡിയ ഉണ്ടായിരുന്നില്ല, ഒടുവിൽ എത്തിച്ചേർന്നു ഭയങ്കര സന്തോഷം.

ലുക്കിലൊക്കെ മാറ്റം വരുത്തിയ സിനിമയാണ് ‘ഒരു അന്വേഷണത്തിന്റെ തുടക്കം’

‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന സിനിമയിൽ ഞാൻ ഒരു ഐപിഎസ് ഓഫീസർ ആയിട്ടാണ് ചെയ്യുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ലുക്കിലൊക്കെ മാറ്റം വരുത്തി ചെയ്യുന്ന ഒരു സിനിമയാണ്, അതുകൊണ്ടുതന്നെ ആ സിനിമയിൽ എങ്ങനെയാണ് ഞാൻ വന്നിരിക്കുന്നത്, എൻറെ അപ്പിയറൻസ് എങ്ങനെയാണ് അഭിനയം എങ്ങനെയാണ്, ഇതൊക്കെ പ്രേക്ഷകർ എങ്ങനെ എടുക്കും എന്നൊക്കെ അറിയാൻ ഏറെ ആകാംഷയുണ്ട്. പിന്നെ ഈ സിനിമയുടെ പ്രധാന ആകർഷണം എന്നു പറയുന്നത് ഒരുപാട് താരങ്ങളുള്ള പ്രത്യേകിച്ച് നമ്മളൊക്കെ ഇഷ്ടപ്പെടുന്ന വാണി ചേച്ചി തിരിച്ചുവരുന്ന സിനിമ കൂടിയാണിത്. അതൊക്കെ തന്നെയാണ് സിനിമയിലെ പ്രധാന ആകർഷണമായി എനിക്ക് തോന്നിയത്. ഇതൊരു റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ സ്റ്റോറിയാണ്. കോട്ടയം ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിൽ വളരെ സൂക്ഷ്മമായി നടക്കുന്ന ഒരു കേസ് അന്വേഷണമാണ്. ഭയങ്കരമായിട്ടുള്ള മാസ്സ് പരിപാടികൾ ഒന്നും പോലീസ് ഇതിൽ കാണിക്കുന്നില്ല. ഒരു റിയലിസ്റ്റിക് സമീപനത്തോട് കൂടിയാണ് സിനിമ മുന്നോട്ട് പോകുന്നത്. എല്ലാംകൊണ്ടും ഇങ്ങനെ ഒരു ഇൻവെസ്റ്റിഗേഷൻ സ്റ്റോറിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം.

ഒരു അന്വേഷണത്തിന്റെ തുടക്കത്തിൽ പോലീസ് വേഷത്തിൽ സ്വാസിക (image credits: instagram)

ട്രാക്ടർ ഓടിക്കാൻ, ഇറച്ചി വെട്ടാൻ ഒക്കെ പഠിച്ചു

തമിഴരശന്‍ പച്ചമുത്തു സാറാണ് ആദ്യമായി എന്നെ ലബ്ബര്‍ പന്തിലേക്ക് വിളിക്കുന്നത്. ഞാൻ അഭിനയിച്ച ‘വാസന്തി’ എന്ന സിനിമ അദ്ദേഹം മുഴുവൻ കണ്ടിരുന്നു. അതുപോലെ ചതുരത്തിലെ ചില ഭാ​ഗങ്ങളും അദ്ദേഹം കണ്ടിരുന്നുവെന്നാണ് പറഞ്ഞത്. അങ്ങനെയാണ് ലബ്ബര്‍ പന്തിലേക്ക് അത്തരത്തിലുള്ള ഒരു കഥാപാത്രം ചെയ്യാൻ അദ്ദേഹം എന്നെ വിളിക്കുന്നത്. ഫോണിലൂടെതന്നെ കഥ പറഞ്ഞു. ക്യാരക്ടർ എന്താണെന്നും കഥ എങ്ങനെയാണെന്നും പറഞ്ഞുതന്നു. എന്നെ സംബന്ധിച്ചടുത്തോളം മൊത്തത്തിൽ ആ സിനിമ പുതിയൊരു അനുഭവമായിരുന്നു. പഠിച്ച് ചെയ്യേണ്ടതായിട്ടുള്ള കുറെ കാര്യങ്ങൾ വന്നു. ട്രാക്ടർ ഓടിക്കാൻ, ഇറച്ചി വെട്ടാൻ ഒക്കെ പഠിക്കുക, അതേപോലെ സാധാരണ തമിഴ് സ്ത്രീകളുടെ പെരുമാറ്റരീതിയൊക്കെ കണ്ടുപഠിക്കുക. അങ്ങനെ കുറെ കാര്യങ്ങൾ ഒക്കെ പഠിച്ച് ചെയ്യേണ്ടതായ സംഭവങ്ങളായിരുന്നു. അതിനു വേണ്ടി നല്ല ‌എഫേർട്ട് എടുത്തിരുന്നു. യെശോ​ദ എന്ന ക്യാരക്ടർ സിനിമ റിലീസ് ആയപ്പോഴേ തമിഴ് നാട്ടിൽ എല്ലാവരും ഒരെ പോലെ അഭിനന്ദിച്ച കഥാപാത്രമായിരുന്നു. ഒടിടിയിലെത്തിയതോടെയാണ് യശോദയെ മലയാളികളും ഇരുകൈയും നീട്ടി സ്വീകരിച്ചതും സ്നേഹിച്ചതും. അതിൽ ഒരുപാട് സന്തോഷമുണ്ട്.

swasika

സംവിധായകൻ തമിഴരസൻ പച്ചമുത്തുവിനുമൊപ്പം സ്വാസിക (image credits: instagram)

കണ്ണകി പോലുള്ള കഥാപാത്രം ചെയ്യണമെന്ന് ആഗ്രഹം

എനിക്കൊരു ഭയങ്കര നെഗറ്റീവായിട്ടുള്ള സൈക്കോ ക്യാരക്ടർ ചെയ്താൽ കൊള്ളാമെന്ന് ആ​ഗ്രഹമുണ്ട് . ഇംഗ്ലീഷിലെ ചില സിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾ ഒക്കെ ഭയങ്കര സൈക്കോ കഥാപാത്രമായിട്ടുള്ളതുണ്ട്. അത്തരത്തിലുള്ള കഥാപാത്രം ചെയ്യാൻ ആ​ഗ്രഹമുണ്ട്. പിന്നെ ഹിസ്റ്റോറിക്കലായിട്ടുള്ള രാമായണം കണ്ണകി പോലുള്ള കഥാപാത്രത്തിന്റെ ഭാഗമാകണമെന്നുണ്ട്.

പ്രേം ചിൽ വൈബ് ആണ്

പ്രേം എല്ലാ കാര്യത്തിലും എന്നെ റെസ്‌പെക്ട് ചെയ്യുന്ന ഒരാളാണ്. എന്തൊക്കെയാണ് എന്റെ ഇഷ്ടങ്ങൾ എന്തൊക്കെയാണ് എന്റെ ജീവിതരീതികൾ അത് അനുസരിച്ച് ജീവിക്കണമെന്ന് എപ്പോഴും പറയുന്ന ഒരാളാണ്. എന്റെയൊരു സ്വഭാവം അനുസരിച്ച് ഞാൻ ഭയങ്കര ഡിപെൻഡൻറ്റ് ആണ്. എന്നാൽ അങ്ങനെ ഡിപെൻഡൻറ്റ് ആകരുത് എന്ന് പറയുന്ന ഒരാളാണ് പ്രേം. എന്താണ് എനിക്ക് ചെയ്യാൻ ആ​ഗ്രഹം അത് ചെയ്യുക , ഒരിക്കലും താൻ അത് ചോദ്യം ചെയ്യാൻ വരില്ല എന്ന് പറയുന്ന ഒരാളാണ് അദ്ദേഹം. എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്യും , പ്രത്യേകിച്ചും അഭിനയത്തിന്റെ കാര്യത്തിൽ. കാരണം അദ്ദേഹത്തിനു ഭയങ്കര ഇഷ്ടമാണ് അഭിനയം. അതിന്റെ മൂല്യം നല്ലതുപോലെ മനസ്സിലാക്കുന്ന ഒരാളാണ്. അതുകൊണ്ട് തന്നെ എന്റെ കരിയറിൽ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്ന ഒരാളാണ് പ്രേം. ചിൽ വൈബ് ആയിട്ടുള്ള ഒരാളാണ്. പക്ഷേ ക്ലോസ് സര്‍ക്കിളില്‍ മാത്രം. ഒട്ടും പരിചയമില്ലാത്തവരുടെ അടുത്തൊന്നും അത്ര കംഫർട്ട് ആകില്ല, പക്ഷേ എന്റെയും ചേട്ടന്റെയും അടുത്താണെങ്കിലും ഫ്രണ്ടസിന്‍റെ അടുത്താണെങ്കിലും ഭയങ്കര ചിൽ വൈബ് ആണ്.

കിട്ടുന്ന സമയം രണ്ടുപേരും വളരെ ഭം​ഗിയാക്കാൻ ശ്രമിക്കാറുണ്ട്

കുടുംബജീവിതം ആസ്വാദിക്കാന്‍ പറ്റാത്ത തിരക്ക് ഇതുവരെ ഉണ്ടായിട്ടില്ല. ഉള്ള തിരക്ക് മാനേജ് ചെയ്യാൻ പറ്റുന്നതേയുള്ളൂ. ഇത്രയും നാൾ എന്റെ ഫാമിലി (അമ്മ , അച്ഛൻ) അവരായിരുന്നു സപ്പോർട്ട് ചെയ്തതും എന്നെ മനസ്സിലാക്കിയിരുന്നതും എന്നാൽ ഇപ്പോൾ അതേപോലെയുള്ള വെറൊരു ഫാമിലി കൂടി (ഭർത്താവ്, അമ്മ, അച്ഛൻ, ചേട്ടൻ) ഉണ്ടാകുമ്പോൾ രണ്ടും കൂടി മാനേജ് ചെയ്യാൻ എളുപ്പമാണ്. അതുകൊണ്ട് തന്നെ എനിക്ക് അത് ഒരു വലിയ പ്രഷറായി തോന്നിയിട്ടില്ല. കിട്ടുന്ന സമയം രണ്ടുപേരും ഒരുമിച്ച് ഉണ്ടാകും. രണ്ടുപേരും ഒരേ ഇൻഡസ്ട്രിയിൽ ആയതുകൊണ്ട് എങ്ങനെവന്നാലും മാസത്തിൽ 15- 20 ദിവസം ബിസി ആയിരിക്കും. ബാക്കി കിട്ടുന്ന പത്ത് ദിവസം ഒരുമിച്ച് നിൽക്കുക, ഒരുമിച്ച് ഭക്ഷണം കഴിക്കുക, ഒരുമിച്ച് പുറത്ത് പോകുക, കാര്യങ്ങൾ ഒരുമിച്ച് സംസാരിക്കും , ഒരുമിച്ചു തീരുമാനങ്ങൾ എടുക്കുക. കിട്ടുന്ന പത്ത് ദിവസമാണെങ്കിലും അത് മാക്സിമം നന്നായി യൂട്ട്ലൈസ് ചെയ്യാൻ ശ്രമിക്കാറുണ്ട്. ഫ്രണ്ട്‌സിന്റെ കൂടെ പോവുക ഫാമിലിയുടെ കൂടെ സമയം ചെലവഴിക്കുക അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യും. രണ്ട് പേർക്കും തിരക്ക് ഉണ്ടാകുന്നത് നല്ലതാണ്, കാരണം രണ്ട് പേരും കുടുംബജീവിതവും തിരക്കും എല്ലാം മാനേജ് ചെയ്ത് കിട്ടുന്ന സമയം വളരെ ഭം​ഗിയാക്കാൻ ശ്രമിക്കും.

സ്വാസിക, ഭർ‌ത്താവ് പ്രേം ജേക്കബ് (image credits: instagram)

നല്ല ഡയറക്ടർ ആണെങ്കിൽ ഞാൻ ആ സിനിമ തിരഞ്ഞെടുക്കാറുണ്ട്

ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ ഞാൻ പല കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. കഥാപാത്രം എങ്ങനെ ആയിരിക്കും സിനിമയിൽ ആ കഥാപാത്രം വരുമ്പോൾ എങ്ങനെയായിരിക്കും എന്നൊക്കെ. കൂടെ അഭിനയിക്കുന്ന ആൾക്കാരെക്കാളും ഡയറക്ടർസ് ആരൊക്കെയാണ് അല്ലെങ്കിൽ പ്രൊഡക്ഷൻ അതൊക്കെയാണ് ഞാൻ കൂടുതലായി നോക്കാറുള്ളത്. പിന്നെ ചില സിനിമകളിൽ നമ്മുക്ക് വലിയ കാര്യമായ കഥാപാത്രം ഉണ്ടാകണമെന്നില്ല, പക്ഷേ നല്ല ഡയറക്ടർ ആണെങ്കിൽ ഞാൻ ആ സിനിമ തിരഞ്ഞെടുക്കാറുണ്ട്. ഇതൊക്കെ സ്വഭാവികമായിട്ട് എല്ലാവരും നോക്കുന്നതു പോലെ ഞാനും നോക്കാറുണ്ട്.

‘അമ്മ’ കൂടുതൽ സ്ട്രോങ്ങ് ആയിട്ട് തിരിച്ചു വരും

അമ്മ സംഘടന അങ്ങനെ എന്നന്നേക്കുമായിട്ട് തകർന്നു പോവുക എന്നത് ഒരിക്കലും സംഭവിക്കില്ല. കാരണം അങ്ങനെയുള്ള ഒരു സംഘടന അല്ല അത്. വളരെ സ്ട്രോങ്ങ് ആയിട്ടുള്ള ആളുകളുടെ ഒത്തൊരുമയുള്ള ഒരു സംഘടന തന്നെയാണ്. നമ്മൾ പ്രതീക്ഷിക്കാത്ത ചെറിയ പ്രശ്നങ്ങൾ വരുമ്പോൾ അത് സോർട്ട് ചെയ്യാനും അല്ലെങ്കിൽ കുറച്ച് സൈലൻറ് ആയിട്ട് കാര്യങ്ങൾ ചെയ്യാൻ ഒരു ശ്രമം നടത്തുന്നു അതിനുവേണ്ടി ഇതുപോലെയുളള മാറി നിൽക്കലും കുറച്ചു കാര്യങ്ങൾ രഹസ്യമായി ചെയ്യാനുമൊക്കെ വേണ്ടിയിട്ടായിരിക്കും ചിലപ്പോൾ അങ്ങനെ ഒരു തീരുമാനം തിരഞ്ഞെടുക്കപ്പെട്ടവർ ചെയ്തത്. അല്ലാതെ നമ്മൾ വിചാരിക്കുന്നതു പോലെ അമ്മ സംഘടന ഒരിക്കലും തകരാൻ പോകുന്നില്ല. കൂടുതൽ സ്ട്രോങ്ങ് ആയിട്ട് തന്നെ തിരിച്ചുവരും. അതുകൊണ്ട് ജീവിക്കുന്ന ഒരുപാട് ഒരുപാട് അം​ഗങ്ങളുണ്ട്. അവരെയൊന്നും വഴിയാധാരമാക്കാൻ ഒരു അം​ഗങ്ങളും തയ്യാറാകുകയില്ല. അതുകൊണ്ട് സ്ട്രോങ്ങായിട്ട് തന്നെ അമ്മ മുന്നോട്ട് വരും. അതുപോലെ സംഘടനയുടെ തലപ്പത്തേക്ക് മോഹൻലാൽ വരില്ല എന്ന് പറഞ്ഞതിനെ പറ്റി എനിക്ക് അറിയില്ല. അത് ഒരു ന്യൂസ് മാത്രമാണ് എന്നാണ് എന്റെ വിശ്വാസം.

റിപ്പോർട്ട് വന്നതിന് പിന്നാലെ ലഭിക്കുന്ന ആനുകൂല്യത്തെ ചിലർ ദുരുപയോഗം ചെയ്യുന്നു

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ കുറെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കാരണം കറക്റ്റ് ആയിട്ടുള്ള വാർത്തയാണ് അല്ലേങ്കിൽ കറക്റ്റ് ആയിട്ടുള്ള പ്രസ്താവനയാണെന്ന് ഒരിക്കലും നമ്മുക്ക് ഫീൽ ചെയ്യാത്ത കുറെ കാര്യങ്ങൾ വരുന്നുണ്ട്. വരുന്ന കാര്യങ്ങളെല്ലാം കണ്ണു മടച്ച് അങ്ങ് വിശ്വാസിക്കാനും പറ്റില്ല. പക്ഷേ ഈ ഒരു റിപ്പോർട്ടിനെ നമ്മൾ മാനിക്കുന്നു. ബഹുമാനിക്കുന്നത് കൊണ്ട് തന്നെ റിപ്പോർട്ടിന്റെ പൂർണ്ണ ഫലം എന്താണ് , അതിൽ എടുത്തിരിക്കുന്ന നടപടികൾ എന്താണെന്ന് അറിയാൻ നമ്മളെല്ലാവരും കാത്തിരിക്കുകയാണ്. അതുകൊണ്ട് അതു വരട്ടെ, വന്നതിനുശേഷം എന്താണ് ശരി,ഏതാണ് തെറ്റ്, എന്തിന്റെ പിന്നിലാണ് നമ്മൾ പോകേണ്ടത് എന്തിനെയാണ് സപ്പോർട്ട് ചെയ്യേണ്ടതെന്ന് അപ്പോൾ അറിയാം. ആദ്യത്തേത് പോലെയുള്ള ഒരു ബഹളം വയ്ക്കൽ ഇല്ലാതെ ഇതിനു ശക്തമായിട്ടുള്ള തീരുമാനം ഉണ്ടാകുകയാണെങ്കിൽ എല്ലാവരുടെയും ഭാവിക്ക് നല്ലതായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ അങ്ങനെ ഉണ്ടാകുന്നില്ല. ഇപ്പോൾ വെറുതെ വെറുതെ ഓരോ കാര്യങ്ങൾ പറഞ്ഞു പോകുന്നു എന്നല്ലാതെ ശരിയായിട്ട് ഇതിനു ഒരു നീക്കുപോക്ക് കിട്ടുന്നില്ല. അങ്ങനെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കാമെന്നെ എനിക്ക് ഇപ്പോൾ പറയാൻ പറ്റും.

Latest News