5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Khalid Al Ameri : നടി സുനൈനയും വ്ലോഗർ ഖാലിദ് അൽ അമേരിയും വിവാഹിതരാകുന്നു?

Sunaina Khalid Al Ameri : തമിഴ് നടി സുനൈനയും വ്ലോഗർ ഖാലിദ് അൽ അമേരിയും തമ്മിൽ വിവാഹിതരാവുന്ന എന്ന് തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇരുവരുടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകൾ പരിഗണിച്ചാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. വിഷയത്തിൽ സുനൈനയും ഖാലിദും പ്രതികരിച്ചിട്ടില്ല.

Khalid Al Ameri : നടി സുനൈനയും വ്ലോഗർ ഖാലിദ് അൽ അമേരിയും വിവാഹിതരാകുന്നു?
Sunaina Khalid Al Ameri (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 02 Jul 2024 15:25 PM

തമിഴ് നടി സുനൈനയും ദുബായ് വ്ലോഗർ ഖാലിദ് അൽ അമേരിയും വിവാഹിതരാവുന്നു എന്ന് റിപ്പോർട്ട്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു എന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവാഹമോതിരം അണിഞ്ഞുള്ള രണ്ട് കൈകൾ പരസ്പരം ചേർത്തുപിടിച്ച ചിത്രം ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. ഇതിനെതുടർന്നാണ് ഇരുവരും വിവാഹിതരാവുന്നു എന്ന അഭ്യൂഹങ്ങൾ ഉയർന്നത്.

 

View this post on Instagram

 

A post shared by Sunainaa (@thesunainaa)


ജൂൺ അഞ്ചിനാണ് സുനൈന ഇൻസ്റ്റഗ്രാമിൽ വിവാഹനിശ്ചയത്തിൻ്റെ ചിത്രം പങ്കുവച്ചത്. രണ്ട് കൈകൾ ചേർത്ത് പിടിച്ചിരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായിരുന്നു ഇത്. ക്യാപ്ഷനായി ഒരു താഴിൻ്റെ ചിത്രവുമുണ്ടായിരുന്നു. ലോക്ക്ഡ് എന്ന മട്ടിൽ വിവാഹനിശ്ചയം കഴിഞ്ഞതാണ് സൂചനയെന്ന് അന്നേ റിപ്പോർട്ടുകളുണ്ടായിരുന്നു. ചിത്രത്തിൽ വരനെപ്പറ്റി സൂചന ഉണ്ടായിരുന്നില്ല. ഈ മാസം ജൂൺ 26ന് ഖാലിദും സമാനമായ ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. വിരലിൽ വിവാഹമോതിരമണിഞ്ഞ രണ്ട് കൈകൾ പരസ്പരം ചേർത്തുവച്ചിരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായിരുന്നു അത്. ഈ ചിത്രത്തിൽ വധു ആരെന്ന സൂചനയും ഉണ്ടായിരുന്നില്ല.

 

View this post on Instagram

 

A post shared by Khalid Al Ameri (@khalidalameri)

സുനൈനയും ഖാലിദും സുഹൃത്തുക്കളാണ്. സുനൈനയുടെ പല പോസ്റ്റുകളിലും ഖാലിദും തിരിച്ചും കമൻ്റ് ചെയ്യാറുണ്ട്. സുനൈന പങ്കുവച്ച ലോക്ക്ഡ് പോസ്റ്റിലും ഖാലിദ് കമൻ്റ് ചെയ്തിരുന്നു. ഇതോടെയാണ് ഇവർ വിവാഹിതരാവുന്നു എന്ന് മട്ടിൽ വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. വിഷയത്തിൽ ഖാലിദോ സുനൈനയോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Also Read : Kamal Haasan Salary: ആദ്യ ചിത്രത്തിന് കമൽഹാസൻ വാങ്ങിയ തുക അതിശയിപ്പിക്കും, താരത്തിൻ്റെ ഇപ്പോഴത്തെ പ്രതിഫലം അറിയുമോ?

മലയാളികൾക്ക് ഏറെ സുപരിചിതനായ വ്ലോഗറാണ് ഖാലിദ് അൽ അമേരി. കോസ്‌മെറ്റക്‌സ് കമ്പനിയായ പീസ്ഫുള്‍ സ്‌കിന്‍ കെയറിന്റെ സിഇഒയായ സല്‍മ മുഹമ്മദ് ആയിരുന്നു ഖാലിദ് അല്‍ അമേരിയുടെ ആദ്യ ഭാര്യ. ആറ് മാസം മുൻപ് ഇരുവരും വിവാഹമോചിതരായിരുന്നു. ഇരുവരും ചേർന്നും ഖാലിദ് ഒറ്റയ്ക്കും നിരവധി കണ്ടൻ്റുകൾ ചെയ്തിട്ടുണ്ട്. ഇന്ത്യ ഏറെ ഇഷ്ടപ്പെടുന്ന ഖാലിദ് പലതവണ കേരളത്തിലും തമിഴ്നാട്ടിലും വന്നിട്ടുണ്ട്. ട്രാവൽ, ഫുഡ് വ്ലോഗുകൾ ചെയ്തുതുടങ്ങിയ ഖാലിദ് പിന്നീട് കോമഡി റീലുകളും ചെയ്തിരുന്നു. മലയാളികളാണ് ഖാലിദിൻ്റെ മിക്ക കോമഡി ക്ലിപ്പുകളിലും കൂടെ അഭിനയിച്ചിരുന്നത്. അടുത്തിടെ ടർബോ എന്ന ചിത്രത്തിനായി ഖാലിദ് മമ്മൂട്ടിയെ ഇൻ്റർവ്യൂ ചെയ്തത് വൈറലായിരുന്നു. കുമാര്‍ വേഴ്‌സസ് കുമാരി എന്ന തെലുങ്ക് ചിത്രത്തിലൂടെ 2005ലാണ് സുനൈന സിനിമയിലെത്തിയത്. ‘കാതലിൽ വിഴുന്തേൻ’ ആണ് ആദ്യ തമിഴ് ചിത്രം. ‘ബെസ്റ്റ് ഫ്രണ്ട്‌സ്’ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.