5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Actress Sumalatha: ‘മലയാള സിനിമയിൽ നിരവധി സ്ത്രീകൾക്ക് മോശം അനുഭവമുണ്ടായതായി താൻ കേട്ടിട്ടുണ്ട്’; നടി സുമലത

Actress Sumalatha Reveals Many Women Negative Experiences in Malayalam Cinema: ഇക്കാര്യങ്ങൾ തുറന്ന് പറയാൻ ധൈര്യം കാണിച്ച സ്ത്രീകൾക്കും, അതിനു വഴിയൊരുക്കിയ ഡബ്ല്യുസിസിക്കും അഭിവാദ്യങ്ങൾ.

Actress Sumalatha: ‘മലയാള സിനിമയിൽ നിരവധി സ്ത്രീകൾക്ക് മോശം അനുഭവമുണ്ടായതായി താൻ കേട്ടിട്ടുണ്ട്’; നടി സുമലത
നടിയും മുൻ എംപിയുമായ സുമലത (Image Courtesy: Sumalatha’s Facebook)
Follow Us
nandha-das
Nandha Das | Updated On: 06 Sep 2024 09:57 AM

മലയാള സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി സ്ത്രീകൾക്ക് മോശം അനുഭവം ഉണ്ടായതായി കേട്ടിട്ടുണ്ടെന്ന് നടിയും മുൻ എംപിയുമായ സുമലത. അത്തരം അനുഭവങ്ങൾ പലരും തന്നോട് പങ്കുവെച്ചിട്ടുണ്ട്. ഏത് സിനിമാ, രാഷ്ട്രീയ മേഖലകൾ എടുത്താലും ഇത്തരത്തിലുള്ള പവർ ഗ്രൂപ്പുകൾ ഉണ്ട്. സിനിമ മേഖലയിൽ സ്ത്രീകളുടെ സുരക്ഷയ്ക്കായി നിയമങ്ങൾ നടപ്പാക്കാൻ സെൻസർ ബോർഡ് ഉള്ളതുപോലെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കീഴിലും ഒരു ഭരണഘടനാ സംവിധാനം വേണമെന്നും അതിനായി കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്നും നടി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സുമലതയുടെ പ്രതികരണം.

‘സിനിമ മേഖലയിൽ ആരും തുറന്ന് പറയാത്ത പരസ്യമായ രഹസ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതൊരു ചരിത്ര നിമിഷമാണ്. ഇക്കാര്യങ്ങൾ തുറന്ന് പറയാൻ ധൈര്യം കാണിച്ച സ്ത്രീകൾക്കും, അതിനു വഴിയൊരുക്കിയ ഡബ്ല്യുസിസിക്കും അഭിവാദ്യങ്ങൾ. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യമെമ്പാടുമുള്ള സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്ന ഒരു ചരിത്രനീക്കമാണിത്. തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങൾ ധൈര്യത്തോടെ തുറന്ന് പറഞ്ഞ് മുന്നോട്ട് വരുന്ന സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. ഈ വിഷയങ്ങളിലെല്ലാം നടപടിയുണ്ടാകണം. ഞാൻ ജോലി ചെയ്ത പല സെറ്റുകളും കുടുംബം പോലെയായിരുന്നു. എന്നാൽ പലരും സെറ്റിൽ വെച്ച് നേരിട്ട പേടിപ്പെടുത്തുന്ന അനുഭവങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. അവസരങ്ങൾക്ക് സഹകരിച്ചില്ലെങ്കിൽ ഉപദ്രവിക്കുക, പിന്തുടർന്ന് വേട്ടയാടുക തുടങ്ങിയ അനുഭവങ്ങൾ ഉണ്ടായതായി പല സ്ത്രീകളും എന്നോട് രഹസ്യമായി പറഞ്ഞിട്ടുണ്ട്. അന്ന് അവർക്കത് തുറന്ന് പറയാൻ ഭയമായിരുന്നു. തുറന്ന് പറയുന്നവരെ മോശമായി ചിത്രീകരിക്കുന്ന സ്ഥിതി ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോഴത് മാറുന്നത് കാണുമ്പോൾ സന്തോഷമുണ്ട്’ എന്നും സുമലത പറഞ്ഞു.

“എനിക്ക് അത്തരം സംഭവങ്ങൾ നേരിടേണ്ടതായി വന്നിട്ടില്ല. ഞാൻ കണ്ടിട്ടില്ലെന്നത് കൊണ്ട് ഇതൊന്നും നടന്നില്ലെട്ടെന്ന് പറയാനും സാധിക്കില്ല. മറ്റ് ഭാഷകളിലും സമാനമായ സംഭവങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, തുറന്ന് പറയാൻ അവർ ധൈര്യപ്പെടുന്നില്ല. എല്ലാ മേഖലയിലും ഇത്തരം പവർ ഗ്രൂപ്പുകൾ ഉണ്ട്. അതിനാൽ, സെറ്റുകളിൽ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമങ്ങൾ കൊണ്ടുവരിക, അത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുക എന്നതാണ് ഒരു പരിഹാരമാർഗം. യൂണിയനുകളും സംഘടനകളും ഒന്നും തൊഴിൽദാതാക്കൾ അല്ല. അതുകൊണ്ട് തന്നെ അവർക്ക് ചട്ടം നടപ്പാക്കാനുള്ള അധികാരവുമില്ല. ഇത്തരം യൂണിയനുകളും സംഘടനകളും പറയുന്നത് ഒരു നിർമാതാവോ സംവിധായകനോ പ്രൊഡക്ഷൻ ഹൌസോ കേൾക്കണമെന്നില്ല. അതിനാൽ, ദേശീയ തലത്തിൽ സെൻസർ ബോർഡ് മാതൃകയിലൊരു പൊതുസംവിധാനം ഭരണഘടന പ്രകാരം രൂപീകരിക്കണം. അവർ ഈ ചട്ടങ്ങൾ നടപ്പിലാക്കണം. ഈ നാട്ടിലെ സ്ത്രീകളുടെ സുരക്ഷക്കായി നമ്മൾ അത്രയെങ്കിലും ചെയ്യേണ്ടേ?” എന്നും അവർ ചോദിച്ചു.

Latest News