Actress Suma Jayaram: കടുത്ത മദ്യപാനിയാണ് ഭർത്താവ്, എങ്ങനെ ആവരുതെന്ന് മക്കളെ കാണിച്ച് കൊടുക്കുന്നത് അച്ഛനെയാണ്

Actress Suma Jayaram about her Family: ഒരിടവേളക്ക് ശേഷം തനിക്ക് ഇരട്ടക്കുട്ടികളുണ്ടായ വിശേഷവും സുമ ജയറാം പങ്ക് വെച്ചിരുന്നു. ഇപ്പോഴിതാ വിവാഹ ശേഷം അനുഭവിച്ച തിക്താനുഭവങ്ങളെ പറ്റി പങ്ക് വെച്ചിരിക്കുകയാണ്. താരം

Actress Suma Jayaram: കടുത്ത മദ്യപാനിയാണ് ഭർത്താവ്, എങ്ങനെ ആവരുതെന്ന് മക്കളെ കാണിച്ച് കൊടുക്കുന്നത് അച്ഛനെയാണ്

Actress Suma Jayaram

Published: 

07 Feb 2025 15:35 PM

ബാലതാരമായി സൂപ്പർ സ്റ്റാറിനൊപ്പം തുടക്കം കുറിച്ച താരമെന്ന പ്രത്യേകതയുണ്ട് സുമ ജയറാമിന്. 1990-ൽ പുറത്തിറങ്ങിയ കുട്ടേട്ടനായിരുന്നു ആദ്യ ചിത്രം. പിന്നീടങ്ങോട്ട് ഒട്ടുമിക്ക ചിത്രങ്ങളിലെല്ലാം വേഷങ്ങൾ. കൂട്ടത്തിൽ ടെലിവിഷൻ പരമ്പരകളും താരത്തെ തേടിയെത്തി. എന്നാൽ താരത്തിൻ്റെ സിനിമയിൽ നിന്നുള്ള തിരോധാനവും വളരെ പെട്ടെന്നായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും സുമ ജയറാം അഭിനയിച്ചിട്ടുണ്ട്.

ഒരിടവേളക്ക് ശേഷം തനിക്ക് ഇരട്ടക്കുട്ടികളുണ്ടായ വിശേഷവും സുമ ജയറാം പങ്ക് വെച്ചിരുന്നു. ഇപ്പോഴിതാ വിവാഹ ശേഷം അനുഭവിച്ച തിക്താനുഭവങ്ങളെ പറ്റി പങ്ക് വെച്ചിരിക്കുകയാണ്. താരം. തൻ്റെ ഭർത്തിവിനുണ്ടായ മദ്യപാന ശീലവും അത് എങ്ങനെയാണ് ജീവിതത്തെ ബാധിച്ചതെന്നും താരം പറയുന്നു. ഭർത്തവൊരു ആൽക്ക ഹോളിക്കും ചെയിൻ സ്മോക്കറുമാണെ്, കുട്ടികളോട് താൻ പറഞ്ഞ് കൊടുക്കുന്നത് എങ്ങനെയാണെന്നും താരം പറയുന്നു.

ALSO READ: Meenakshi Anoop: കൗശിക്കുമായുള്ള സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയോ? മറുപടിയുമായി മീനാക്ഷി

സുമ ജയറാം പറഞ്ഞതിങ്ങനെ

“എൻ്റെ ഹസ്ബൻഡ് ഫുൾ ആൽക്കഹോളിക് ആണ് അത് പറയുന്നതുകൊണ്ട് ഒരു കുഴപ്പമില്ല. ചെയിൻ സ്മോക്കറുമാണ്. പഠിക്കുന്ന സമയത്തൊക്കെ എൻ്റെ ഭർത്താവ് ഒരു ബിയർ ഒക്കെ കഴിക്കുന്നതിൽ കുഴപ്പമില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. അക്കാലത്ത് ബിയർ കഴിക്കുന്നതൊക്കെ ഒരു സാധാരണ സംഭവം പോലെയായിരുന്നു കരുതിയിരുന്നത്. ജസ്റ്റ് ഒന്ന് സ്മോക്ക് ചെയ്യുന്നതും കൊണ്ടും കുഴപ്പമില്ലെന്ന് പറഞ്ഞിരുന്നു. ഇന്നിപ്പോൾ ഞാൻ ഇത് രണ്ടും വെറുത്തിരിക്കുകയാണ്. വിവാഹ ശേഷം എത്രമാത്രം ഞാൻ ഇതിൻ്റെ പേരിൽ ജീവിതം തന്നെ മടുത്ത് പോയിട്ടുണ്ടെന്ന് അറിയാമോ?

എൻ്റെ മക്കൾക്ക് മദ്യം, സിഗരറ്റ് എന്താണെന്ന് ശരിക്കും അറിയില്ല. എങ്കിലും അവരോട് ഞാൻ എന്നും പറയുന്ന ചില കാര്യങ്ങളുണ്ട്. നോ സ്മോക്കിംഗ്, നോ ഡ്രിങ്ക്സ്, നോ ഡ്രഗ്സ്, നോ ബാഡ് ഫ്രണ്ട്സ്. കുട്ടികൾക്ക് ഇക്കാര്യത്തിലൊരു ബോധ്യം ഉണ്ടാവണം. ഒരു ഒരു സ്മോക്കിങ്ങും ചെയ്യാതിരിക്കത്തില്ല അവരെ കൊണ്ട്. ഞാൻ ഇതൊക്കെ പറഞ്ഞ് അവരുടെ അച്ഛനെ കാണിച്ചുകൊടുക്കും. സീ വാട്ട് യുവർ പപ്പ ഇസ് ഡൂയിങ്? സ്മോക്കിംഗ്. വാട്ട് ഈസ് പപ്പ ഇസ് ഡൂയിങ്? ഡ്രിങ്കിങ്. യു ഷുഡ് നോട്ട് ഡ്രിങ്ക്. യു ഷുഡ് നോട്ട് ഡൂ ദിസ്.

ഇതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ ശരിക്കും അവർക്ക് അറിയത്തില്ല. ഞാൻ ഷുഗർ എന്ന് പറയും. ഹാർട്ടിൻ്റെ കംപ്ലൈന്റിന്റെ കാര്യം പറയും. ഇതെല്ലാം ഞാൻ അടുത്തിരുന്ന് പറഞ്ഞുകൊടുക്കും. എന്റെ മക്കൾ മൂന്ന് വയസ്സുള്ള കുട്ടികളാണ്. ഹാർട്ടിൻ്റെ കംപ്ലൈൻ്റ് മനസ്സിലാകാൻ. ഇത് ഇപ്പോൾ പറയുന്നത് എല്ലാം അവരുടെ ഉൾമനസ്സിൽ കിടക്കാൻ വേണ്ടി മാത്രമാണ് . വിവാഹം കഴിഞ്ഞ ശേഷം ഞാൻ എത്രമാത്രം മടുത്തിട്ടുണ്ടെന്ന് അറിയാമോ. ആൽക്കഹോൾ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. മെൻ്റലിയും ഫിസിക്കലിയും എനിക്കൊരു ട്രോമയാണിപ്പോൾ. അത് കണ്ടുകഴിഞ്ഞാൽ എനിക്ക് ട്രോമയാണ് “

ക്യാരറ്റിന്റെ ആരോഗ്യ ഗുണങ്ങള്‍ അറിയാം
പഴങ്ങള്‍ തോന്നുംപോലെ കഴിക്കരുത്‌
ഇളനീര്‍ കാമ്പിന് ഇത്രയും ഗുണങ്ങളോ?
വിവാഹ ചിത്രങ്ങളുമായി നന്ദുവും കല്യാണിയും