5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Suchitra: ‘മോശമായി പെരുമാറിയാൽ ആ സ്ഥലത്ത് വെച്ചുതന്നെ പ്രതികരിക്കണം, അല്ലാതെ ഒരു വർഷം കഴിഞ്ഞല്ല’; നടി സുചിത്ര

Actress Suchitra : ശരീരത്തെക്കുറിച്ച് ആരെങ്കിലും അശ്ലീലം പറഞ്ഞാൽ‌ ഉടൻ പ്രതികരിക്കണമെന്നും ഒരു വർഷം കഴിയുമ്പോൾ അന്ന് പറഞ്ഞത് തെറ്റായിപ്പോയി എന്ന് പ്രതികരിക്കുന്നത് മോശമാണെന്നും സുചിത്ര പറയുന്നു. എന്നാൽ ഹണിയുടേയോ ബോബി ചെമ്മണ്ണൂരിന്റെയോ പേര് എടുത്ത് പറയാതെയാണ് സുചിത്രയുടെ പ്രതികരണം.

Suchitra: ‘മോശമായി പെരുമാറിയാൽ ആ സ്ഥലത്ത് വെച്ചുതന്നെ പ്രതികരിക്കണം, അല്ലാതെ ഒരു വർഷം കഴിഞ്ഞല്ല’; നടി സുചിത്ര
SuchitraImage Credit source: instagram
sarika-kp
Sarika KP | Published: 11 Jan 2025 19:31 PM

നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയിൽ വ്യവസായി പ്രമുഖൻ ബോബി ചെമ്മണൂരിനെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. ബോബിയുടെ ജാമ്യം റദ്ദാക്കി കോടതി റിമാൻഡ് ചെയ്തതോടെ വിവാദത്തിന് ചൂടേറി. ഇപ്പോഴിതാ ഇതിനിടെ നടി സുചിത്ര പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഒരാള്‍ മോശമായി പെരുമാറിയാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നും ഒരു വര്‍ഷം കഴിഞ്ഞല്ല അതിനോട് പ്രതികരിക്കേണ്ടതെന്നും നടി പറയുന്നു. ഒരു വര്‍ഷം കഴിഞ്ഞ് അന്ന് പറഞ്ഞത് തെറ്റായിപ്പോയി എന്ന് പറഞ്ഞ് പ്രതികരിക്കാന്‍ നില്‍ക്കുന്നത് വളരെ മോശമാണെന്നും സുചിത്ര പറഞ്ഞു. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു സുചിത്രയുടെ പ്രതികരണം. ശരീരത്തെക്കുറിച്ച് ആരെങ്കിലും അശ്ലീലം പറഞ്ഞാൽ‌ ഉടൻ പ്രതികരിക്കണമെന്നും ഒരു വർഷം കഴിയുമ്പോൾ അന്ന് പറഞ്ഞത് തെറ്റായിപ്പോയി എന്ന് പ്രതികരിക്കുന്നത് മോശമാണെന്നും സുചിത്ര പറയുന്നു. എന്നാൽ ഹണിയുടേയോ ബോബി ചെമ്മണ്ണൂരിന്റെയോ പേര് എടുത്ത് പറയാതെയാണ് സുചിത്രയുടെ പ്രതികരണം.

Also Read: ‘ഞാൻ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും’ ;ഹണി റോസിന്റെ പരാതിയിൽ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍

താൻ നിൽക്കുന്ന മേഖലയിലാണെങ്കിൽ‌ പ്രതികരണം വളരെ പ്രധാന ഘടകമാണെന്നും താരം പറയുന്നു. ഒരു ഉദ്ഘാടനത്തിനോ പരിപാടിയ്‌ക്കോ പോവുമ്പോള്‍, ഒരാള്‍ നമ്മളെക്കുറിച്ച് മോശമായി സംസാരിക്കുകയോ നമ്മുടെ ശരീരത്തെക്കുറിച്ച് അശ്ലീലമായി പറയുകയോ ചെയ്താല്‍ പറഞ്ഞത് തെറ്റായിപ്പോയി എന്ന് അപ്പോള്‍ തന്നെ പ്രതികരിക്കണം. അതിനുള്ള ധൈര്യം കാണിക്കണമെന്നും സുചിത്ര പറഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത് കണ്ടില്ലേയെന്നും പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണമെന്നും സുചിത്ര പറയുന്നു. ഒരാള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കി, എന്തും പറയാനുള്ള അവകാശം കൊടുത്ത്, പ്രോത്സാഹിപ്പിച്ച് പ്രോത്സാഹിപ്പിച്ച് ഒരു ഘട്ടം എത്തിയ ശേഷം അവര്‍ എന്തെങ്കിലും പറയുന്നുവെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കിയിട്ട് കാര്യമില്ല. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിച്ചിരുന്നുവെങ്കില്‍ ഇന്നിത്രയും പ്രശ്‌നമുണ്ടാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കഴിഞ്ഞ വ്യാഴാഴ്ചയാണ് നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂരിനെതിരെ കോടതി ജാമ്യം നിഷേധിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റ് ഏഴിന് കണ്ണൂർ ആലക്കോട്ടെ ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് ഷോറൂം ഉദ്ഘാടനത്തിനിടെ പ്രതി ലൈംഗികാധിക്ഷേപം നടത്തിയെന്നാണ് കേസ്. ചടങ്ങിൽവെച്ച് അനുമതിയില്ലാതെ നടിയുടെ കൈയിൽപ്പിടിച്ചു. കഴുത്തിൽ ‌നെക്‌ലേസ് അണിയിച്ചു. പിന്നീട് ഈ നെക്‌ലേസ് കാണിക്കുന്നതിനായി തിരിച്ചുനിർത്തി ലൈംഗികച്ചുവയുള്ള പരാമർശം നടത്തി. യുട്യൂബ് ചാനലുകളിലും സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലും അപമാനിക്കുന്ന തരത്തിലുള്ള മോശം പരാമർശങ്ങൾ പ്രതി തുടർന്നു തുടങ്ങിയ കാര്യങ്ങളാണ് പരാതിയിലുള്ളത്.