5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sreeya Remesh: ‘ചുറ്റികയുമായി മലമ്പുഴയിലെ യക്ഷിയെ തകർക്കുവാൻ രാഹുൽ പുറപ്പെടുമോ?’; വിമർശനവുമായി നടി ശ്രീയ രമേശ്

ഹണി റോസിന്റെ വസ്ത്രദാരണത്തെ കുറിച്ച് സമൂഹത്തിൽ വ്യാപകമായി വിമർശനങ്ങൾ ഉയരുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. ഇതിനെതിരെ ആണ് ഇപ്പോൾ ശ്രീയ രംഗത്തെത്തിയിരിക്കുന്നത്.

Sreeya Remesh: ‘ചുറ്റികയുമായി മലമ്പുഴയിലെ യക്ഷിയെ തകർക്കുവാൻ രാഹുൽ പുറപ്പെടുമോ?’; വിമർശനവുമായി നടി ശ്രീയ രമേശ്
ശ്രീയ രമേശ്Image Credit source: Facebook
nandha-das
Nandha Das | Updated On: 10 Jan 2025 14:44 PM

ഹണി റോസിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെ കടുത്ത വിമർശനവുമായി നടി ശ്രീയ രമേശ്. ഹണി റോസ് ഉൾപ്പടെയുള്ള സ്ത്രീകൾ തന്റെ ശരീരത്തിന്റെ ആകൃതി എങ്ങനെ രൂപപ്പെടുത്തണം, എന്ത് വേഷവിധാനം ചെയ്യണം എന്നതൊക്കെ നിശ്ചയിക്കേണ്ടത് രാഹുൽ ഈശ്വരാണോ? എന്നാണ് ശ്രീയ ചോദിക്കുന്നത്. മലമ്പുഴയിലെ യക്ഷിയേയും, ഖജുരാഹോയിൽ ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളിലും ഉള്ള ശിൽപ്പങ്ങളെയും തകർക്കുവാൻ ഇയാൾ ചുറ്റികയുമായി പുറപ്പെടുമോ? എന്നും നടി ചോദിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു പ്രതികരണം. ഹണി റോസിന്റെ വസ്ത്രദാരണത്തെ കുറിച്ച് സമൂഹത്തിൽ വ്യാപകമായി വിമർശനങ്ങൾ ഉയരുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. ഇതിനെതിരെ ആണ് ഇപ്പോൾ ശ്രീയ രംഗത്തെത്തിയിരിക്കുന്നത്.

ശ്രീയ രമേശ് പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം

പെൺ ഉടലിൻ്റെ അഴകളവുകളെ പറ്റി പുരാണങ്ങളിലും വിവിധ കാവ്യങ്ങളിലും ശിൽപ്പങ്ങളിലും ധാരാളം കേൾക്കുവാനും കാണുവാനും സാധിക്കും. അതൊക്കെ റദ്ദു ചെയ്യണം എന്ന് രാഹുൽ ഈശ്വർ ആവശ്യപ്പെടുമോ? ചുറ്റികയുമായി മലമ്പുഴയിലെ യക്ഷിയേയും, അതുപോലെ ഖജുരാഹോയിൽ ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളിലും ഉള്ള ശിൽപ്പങ്ങൾ തകർക്കുവാൻ ഇയാൾ പുറപ്പെടുമോ? പഴയ ക്ഷേത്രങ്ങൾക്ക് മുമ്പിലെ സാലഭഞ്ചികകൾക്ക് മാക്സി ഇടീക്കുമോ?

ഹണി ഉൾപ്പെടെ സ്ത്രീകൾ തൻ്റെ ശരീരത്തിൻ്റെ ആകൃതി എങ്ങിനെ രൂപപ്പെടുത്തണം എന്ത് വേഷവിധാനം ചെയ്യണം എന്നത് നിശ്ചയിക്കേണ്ടത് രാഹുൽ ഈശ്വരാണോ? വ്യക്തി സ്വാതന്ത്ര്യം എന്നത് എന്താണ് എന്ന് ഇയാൾക്ക് അറിയില്ലെ?
മനസ്സിലാക്കേണ്ട ഒരു കാര്യം എന്തെന്നാൽ ആണും പെണ്ണും തമ്മിൽ സൗഹൃദമോ പ്രൊഫഷണൽ ബന്ധമോ ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. എത്ര അടുപ്പം ഉണ്ടായാലും ഏതെങ്കിലും ഒരു പോയൻ്റിൽ തനിക്ക് അലോസരം ഉണ്ടാകുന്നു എന്ന് കണ്ടാൽ അതിനെതിരെ പ്രതികരിയ്ക്കുവാനും ആവശ്യമെങ്കിൽ പരാതി നൽകുവാനും സ്ത്രീക്ക് അവകാശമുണ്ട്.

ഹണിയും അതേ ചെയ്തുള്ളൂ. അതിന് അവരുടെ വസ്ത്ര ധാരണം തൊട്ട് അഭിനയിച്ച സിനിമയിലെ രംഗങ്ങൾ വരെയെടുത്ത് അരോചകവും സ്ത്രീ വിരുദ്ധവുമായ വിമർശനങ്ങളുമായി ചാനലുകൾ തോറും കയറിയിറങ്ങി പ്രതികരിക്കുവാൻ നടക്കുന്നു. കുറ്റാരോപിതനേക്കാൾ സ്ത്രീവിരുദ്ധതയായാണ് അതിൽ പലതും എന്നാണ് എനിക്ക് ഫീൽ ചെയ്തത്. സിനിമയിൽ റേപ്പ് സീനിലോ ഇൻ്റിമേറ്റ് രംഗങ്ങളിലോ അഭിനയിച്ചാൽ ആ നടിയെ പൊതു സമൂഹത്തിൽ ആർക്കും റേപ്പ് ചെയ്യുവാനോ തോന്നിവാസം പറയുവാനോ അവകാശം ഉണ്ടെന്ന തരത്തിൽ പറഞ്ഞു വെക്കുന്നത് എന്ത് തെമ്മാടിത്തരവും സ്ത്രീ വിരുദ്ധതയുമാണ്.

അത്തരക്കാരെ ചർച്ചയിൽ നിന്ന് അവതാരകർ എന്തുകൊണ്ട് ഇറക്കിവിടുന്നില്ല എന്നാണ് ചോദിക്കുവാൻ ഉള്ളത്. മാധ്യമ ചർച്ചകൾ നയിക്കുന്നവരോട് ഒന്നു പറഞ്ഞു കൊള്ളട്ടെ, അന്തിചർച്ചകളിൽ രാഷ്ട്രീയക്കാരുടെ പോർവിളികളും വർഗ്ഗീയത പറച്ചിലും അസഹനീയമാണ് അത് സമൂഹത്തെ വിഷലിപ്തമാക്കുന്നുണ്ട്, അതിൻ്റെ കൂടെ സ്ത്രീ വിരുദ്ധത പറയുവാൻ കൂടെ അവസരം ഒരു ക്കരുത്. അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ പേരിൽ ആഭാസത്തരം പറയുവാൻ അവസരം നൽകരുത്.
ശ്രീയ രമേഷ്

ശ്രീയ രമേശ് പങ്കുവെച്ച പോസ്റ്റ്