Sreevidya Mullachery: ‘ആളുകളെ ഇങ്ങനെ പറ്റിക്കരുത്; പറഞ്ഞ കാര്യം സത്യമാകാതിരിക്കാൻ പ്രാർഥിക്കാം’; ശ്രീവിദ്യ മുല്ലച്ചേരിക്ക് രൂക്ഷ വിമർശനം; ക്ഷമാപണം നടത്തി താരം
Sreevidya Mullachery Acknowledges the Controversy: തംപ്നെയില്‍ കണ്ട് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കിൽ അവരോട് ആത്മാര്‍ത്ഥമായി മാപ്പ് ചോദിയ്ക്കുന്നുവെന്നും ശ്രീവിദ്യ പറഞ്ഞു.

ടെലിവിഷൻ ഷോകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ശ്രീവിദ്യ മുല്ലച്ചേരി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഈ അടുത്താണ് താരം വിവാഹിതയായത്. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് ഭർത്താവ്. വിവാഹ ശേഷം ഇരുവരും ഒന്നിച്ചാണ് വ്ലോഗുകൾ ചെയ്യാറുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും ഒരുമിച്ചുള്ള വീഡിയോകളൊന്നും കാണാറില്ല. ഇതോടെ എവിടെയാണ് രാഹുൽ എന്ന രീതിയിൽ ആരാധകർ ചോദിച്ചു തുടങ്ങി.
ഇതിനു മറുപടിയായി കഴിഞ്ഞ ദിവസം താരം തന്നെ രംഗത്ത് എത്തിയിരുന്നു. നന്ദുവും ഞാനും ഇപ്പോള്‍ ഒരുമിച്ചല്ല’ എന്ന തലക്കെട്ടോടെ തന്റെ യൂട്യൂബിലൂടെയാണ് ശ്രവിദ്യ ഇക്കാര്യം പങ്കുവച്ചത്. തമ്പ്നെയിലിനൊപ്പം വിഷമിച്ചിരിക്കുന്ന താരത്തിന്റെ ഒരു ചിത്രവും ചേര്‍ത്താണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ഇവര്‍ വേര്‍പിരിഞ്ഞു എന്ന തെറ്റിദ്ധാരണ പരന്നു. എന്നാൽ വീഡിയോയിൽ ജോലി തിരക്ക് കാരണമാണ് തങ്ങൾ ഒരുമിച്ചല്ലാത്തത് എന്നാണ് പറയുന്നത്. ഇതോടെ രൂക്ഷ വിമർശനമാണ് താരത്തിനെ തേടിയെത്തുന്നത്. റീച്ച് കൂട്ടാനായാണ് താരം ഇത്തരം തരംതാഴ്ന്ന പ്രവൃത്തി ചെയ്തതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
നിലവാരമില്ലാത്ത ഇത്തരം വീഡിയോകൾ ചെയ്ത് ആളുകളെ ഇങ്ങനെ പറ്റിക്കരുതെന്നും, തമ്പ്നെയിലായി പറഞ്ഞ കാര്യം സത്യമാകാതിരിക്കാൻ തങ്ങൾ പ്രാർഥിക്കാമെന്നൊക്കെയാണ് വീഡിയോക്ക് താഴെ വരുന്ന വിമർശനങ്ങൾ. എന്നാൽ ഇപ്പോഴിതാ ഇതിനൊക്കെ മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രീവിദ്യയുടെ. തന്റെ പുതിയ വ്ളോഗിലൂടെയായിരുന്നു മറുപടി.ഭർത്താവ് രാഹുൽ രാമചന്ദ്രനും ഒപ്പം ഉണ്ട്.
നന്ദു തന്റോപ്പം രണ്ട് മാസത്തോളമായി ഇല്ലെന്ന് പറഞ്ഞ കാര്യം സത്യാമാണെന്നും വീഡിയോ മുഴുവനായി കണ്ടിരുന്നുവെങ്കില്‍ അത് വ്യക്തമാകുമായിരുന്നുവെന്നും താരം പറയുന്നു. ഇതിനു മറ്റെന്ത് തംപ്‌നെയില്‍ ആണ് നൽകേണ്ടതെന്നും താരം ചോദിക്കുന്നുണ്ട്. തെറ്റിദ്ധരിപ്പിക്കാനായിരുന്നുവെങ്കില്‍, അടിച്ചു പിരിഞ്ഞു എന്ന് പറഞ്ഞ് കല്യാണ ഫോട്ടോയും വച്ച് ഇതിലും നല്ല തംപ്നെയിൽ കൊടുക്കാൻ തനിക്ക് അറിയാമായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.
തങ്ങളെ വിറ്റ് ആരാണ് പണം ഉണ്ടാക്കുന്നതെന്ന് റിയാക്ഷൻ വീഡിയോ കണ്ടാൽ മനസിലാകുമെന്നായിരുന്നു ഭർത്താവ് രാഹുലിന്റെ പ്രതികരണം. തനിക്ക് ആ വീഡിയോ ചെയ്തതിൽ യാതൊരു പ്രശ്നമില്ലെന്നും രാഹുൽ പറഞ്ഞു. തംപ്നെയില്‍ കണ്ട് ആരെങ്കിലും തെറ്റിദ്ധരിച്ചെങ്കിൽ അവരോട് ആത്മാര്‍ത്ഥമായി മാപ്പ് ചോദിയ്ക്കുന്നുവെന്നും ശ്രീവിദ്യ പറഞ്ഞു.