Sowbhagya Venkitesh: പെട്ടെന്ന് തീരെ വയ്യാതായി; പ്രതീക്ഷിക്കാതെ വന്ന അസുഖത്തെ പറ്റി സൗഭാഗ്യ വെങ്കിടേഷ്

Sowbhagya Venkitesh Health Issue: വൺ ഡേ ട്രിപ്പ് പ്ലാൻ ചെയ്ത് ഫാമിലി ഒന്നാകെ ട്രിപ്പ് പോയതിൻ്റെ വിശേഷങ്ങൾ പറഞ്ഞാണ് സൗഭാഗ്യ പുതിയ വീഡിയോ ചെയ്തിരിക്കുന്നത്. സാധരണ ചെയ്യാറുള്ളത് പോലെ തന്നെ കുറച്ച് ദിവസത്തെ വിശേഷങ്ങളെല്ലാം താരം ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. തീരെ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ള ആളാണ് താനെന്ന് വീഡിയോയിൽ സൗഭാ​ഗ്യ വ്യക്തമാക്കുന്നുണ്ട്.

Sowbhagya Venkitesh: പെട്ടെന്ന് തീരെ വയ്യാതായി; പ്രതീക്ഷിക്കാതെ വന്ന അസുഖത്തെ പറ്റി സൗഭാഗ്യ വെങ്കിടേഷ്

സൗഭാഗ്യയും കുടുംബവും

Updated On: 

23 Feb 2025 21:32 PM

താരകല്ല്യാണിയുടെ മകളും നൽത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും കുടുംബവും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ജീവിതത്തിലെ എല്ലാം പ്രധാനപ്പെട്ട കാര്യങ്ങളും അവർ വീഡിയോയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തൻ്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി വന്ന ചില അസുഖത്തെക്കുറിച്ചാണ് താരം പറയുന്നത്. വൺ ഡേ ട്രിപ്പ് പ്ലാൻ ചെയ്ത് ഫാമിലി ഒന്നാകെ ട്രിപ്പ് പോയതിൻ്റെ വിശേഷങ്ങൾ പറഞ്ഞാണ് സൗഭാഗ്യ പുതിയ വീഡിയോ ചെയ്തിരിക്കുന്നത്.

സാധരണ ചെയ്യാറുള്ളത് പോലെ തന്നെ കുറച്ച് ദിവസത്തെ വിശേഷങ്ങളെല്ലാം താരം ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. തീരെ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ള ആളാണ് താനെന്ന് വീഡിയോയിൽ സൗഭാ​ഗ്യ വ്യക്തമാക്കുന്നുണ്ട്. ചിലരിൽ കാണുന്ന യാത്രചെയ്യുമ്പോൾ ഉണ്ടാകുന്ന ചില അസ്വസ്ഥതകൾ തന്നെയാണ് സൗഭാ​ഗ്യയ്ക്കും ഉള്ളത്. അതുകൊണ്ട് കാറിൽ കയറിയപ്പോൾ കണ്ണടച്ച് ഇരുക്കുന്നതാണ് പതിവെന്നും സൗഭാ​ഗ്യ പറ‍‍ഞ്ഞു.

ഇതിനിടയിൽ തനിക്ക് സുഖമില്ലാതെ വന്നതിനെ പറ്റിയാണ് സൗഭാ​ഗ്യ കൂടുതലായും സംസാരിച്ചത്. എന്തോ ഒരു ബുദ്ധിമുട്ട് തനിക്ക് തോന്നി തുടങ്ങിയിരുന്നു. വയറ് വേദനയാണ് തുടക്കത്തിൽ തോന്നിയത്. തൊട്ടടുത്ത ദിവസം അത് പനിയായി മാറി. എങ്കിലും ഒരു ഷൂട്ട് ഉള്ളത് കാരണം വിശ്രമിക്കാൻ ഇരുന്നില്ല. ഒട്ടും വയ്യെങ്കിലും കമ്മിറ്റ് ചെയ്തതു കൊണ്ട് പോകാമെന്ന് കരുതി ഒരുങ്ങി. പക്ഷേ പകുതി ദൂരം എത്തിയപ്പോഴെക്കും ആ ഷൂട്ട് ക്യാൻസലായെന്ന് അവർ അറിയിച്ചു.

എന്നാൽ താൻ ദേഷ്യത്തോടെയാണ് വീട്ടിലേക്ക് വന്നതെങ്കിലും പക്ഷേ ദൈവത്തിന്റെ ഒരു പ്ലാൻ അപ്പോഴാണ് എനിക്ക് മനസ്സിലായത്. വീട്ടിൽ വന്നതിന് ശേഷം നിൽക്കാനോ ഇരിക്കാനോ പറ്റാത്തപോലെ വയ്യാതെയായി. ഛർദ്ദിക്കാനും പനിച്ച് വിറയ്ക്കാനും തുടങ്ങി. ആശുപത്രിയിൽ എത്തിയതിന് ശേഷം ബോധമില്ലായിരുന്നു.

സത്യത്തിൽ ബാധിച്ചത് ഫുഡ് പൊയിസനിങ് ആയിരുന്നു. തീരെ വയ്യാതെയായി ആയി പോയി. എന്ത് കഴിച്ചിട്ടാണ് അസുഖം വന്നതെന്ന് പോലും മനസിലായില്ല. കാരണം കിട്ടിയതൊക്കെ താൻ കഴിച്ചിരുന്നു എന്നാണ് സൗഭാ​ഗ്യ വെങ്കിട്ടേഷ് പറയുന്നത്.

 

Related Stories
BTS V: സൈനിക സേവനത്തിലാണെങ്കിൽ എന്താ? ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞത് ഈ ബിടിഎസ് താരത്തെ
Gautham Vasudev Menon: ‘ഡൊമിനിക് റിലീസായത് പോലും കേരളത്തിൽ പലരും അറിഞ്ഞിട്ടില്ല’; ഗൗതം വാസുദേവ് മേനോൻ
Sai Krishna: അവൻ വാഴയാണ്! ലോകത്ത് ഇവർ മാത്രമാണോ ​ഗർഭിണിയായത്; ദിയയ്ക്ക് നേരെയുള്ള അധിക്ഷേപത്തിൽ പ്രതികരിച്ച് സായ് കൃഷ്ണ
Maranamass: മരണമാസ്സ് സിനിമാപ്രദർശനം നിരോധിച്ച് സൗദിയും കുവൈറ്റും; കാരണം, സിനിമയിലെ ട്രാൻസ്ജൻഡർ കാസ്റ്റ്
‘പെണ്‍കുട്ടികളെല്ലാം റോഡിലൂടെ ഫോണ്‍വിളിച്ചു നടക്കുന്നു, എന്താണിവര്‍ക്കിത്ര പറയാനുള്ളത്, ആരോടാണീ സംസാരിക്കുന്നത്; വിവാദ പരാമര്‍ശവുമായി നടന്‍ സലിംകുമാര്‍
Babu Antony: ‘എമ്പുരാനിലേക്ക് വിളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു; പൃഥിരാജും ഫഹദുമൊക്കെ എന്റെ മടിയിലിരുന്ന് കളിച്ചു വളര്‍ന്ന പിള്ളേരാണ്’; ബാബു ആന്റണി
രുദ്രാക്ഷമാല ധരിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
മഞ്ഞളിട്ട് പാൽ കുടിക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്? ഗുണങ്ങളറിയാം
രാജാവിനെ പോലെ ജീവിക്കാം, പണം തേടി വരും
ചുണ്ടുകൾ പൊട്ടുന്നതിന് ഇങ്ങനെ ചെയ്യൂ! കാരണം