Sowbhagya Venkitesh: പെട്ടെന്ന് തീരെ വയ്യാതായി; പ്രതീക്ഷിക്കാതെ വന്ന അസുഖത്തെ പറ്റി സൗഭാഗ്യ വെങ്കിടേഷ്
Sowbhagya Venkitesh Health Issue: വൺ ഡേ ട്രിപ്പ് പ്ലാൻ ചെയ്ത് ഫാമിലി ഒന്നാകെ ട്രിപ്പ് പോയതിൻ്റെ വിശേഷങ്ങൾ പറഞ്ഞാണ് സൗഭാഗ്യ പുതിയ വീഡിയോ ചെയ്തിരിക്കുന്നത്. സാധരണ ചെയ്യാറുള്ളത് പോലെ തന്നെ കുറച്ച് ദിവസത്തെ വിശേഷങ്ങളെല്ലാം താരം ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. തീരെ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ള ആളാണ് താനെന്ന് വീഡിയോയിൽ സൗഭാഗ്യ വ്യക്തമാക്കുന്നുണ്ട്.

താരകല്ല്യാണിയുടെ മകളും നൽത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും കുടുംബവും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ജീവിതത്തിലെ എല്ലാം പ്രധാനപ്പെട്ട കാര്യങ്ങളും അവർ വീഡിയോയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തൻ്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി വന്ന ചില അസുഖത്തെക്കുറിച്ചാണ് താരം പറയുന്നത്. വൺ ഡേ ട്രിപ്പ് പ്ലാൻ ചെയ്ത് ഫാമിലി ഒന്നാകെ ട്രിപ്പ് പോയതിൻ്റെ വിശേഷങ്ങൾ പറഞ്ഞാണ് സൗഭാഗ്യ പുതിയ വീഡിയോ ചെയ്തിരിക്കുന്നത്.
സാധരണ ചെയ്യാറുള്ളത് പോലെ തന്നെ കുറച്ച് ദിവസത്തെ വിശേഷങ്ങളെല്ലാം താരം ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. തീരെ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ള ആളാണ് താനെന്ന് വീഡിയോയിൽ സൗഭാഗ്യ വ്യക്തമാക്കുന്നുണ്ട്. ചിലരിൽ കാണുന്ന യാത്രചെയ്യുമ്പോൾ ഉണ്ടാകുന്ന ചില അസ്വസ്ഥതകൾ തന്നെയാണ് സൗഭാഗ്യയ്ക്കും ഉള്ളത്. അതുകൊണ്ട് കാറിൽ കയറിയപ്പോൾ കണ്ണടച്ച് ഇരുക്കുന്നതാണ് പതിവെന്നും സൗഭാഗ്യ പറഞ്ഞു.
ഇതിനിടയിൽ തനിക്ക് സുഖമില്ലാതെ വന്നതിനെ പറ്റിയാണ് സൗഭാഗ്യ കൂടുതലായും സംസാരിച്ചത്. എന്തോ ഒരു ബുദ്ധിമുട്ട് തനിക്ക് തോന്നി തുടങ്ങിയിരുന്നു. വയറ് വേദനയാണ് തുടക്കത്തിൽ തോന്നിയത്. തൊട്ടടുത്ത ദിവസം അത് പനിയായി മാറി. എങ്കിലും ഒരു ഷൂട്ട് ഉള്ളത് കാരണം വിശ്രമിക്കാൻ ഇരുന്നില്ല. ഒട്ടും വയ്യെങ്കിലും കമ്മിറ്റ് ചെയ്തതു കൊണ്ട് പോകാമെന്ന് കരുതി ഒരുങ്ങി. പക്ഷേ പകുതി ദൂരം എത്തിയപ്പോഴെക്കും ആ ഷൂട്ട് ക്യാൻസലായെന്ന് അവർ അറിയിച്ചു.
എന്നാൽ താൻ ദേഷ്യത്തോടെയാണ് വീട്ടിലേക്ക് വന്നതെങ്കിലും പക്ഷേ ദൈവത്തിന്റെ ഒരു പ്ലാൻ അപ്പോഴാണ് എനിക്ക് മനസ്സിലായത്. വീട്ടിൽ വന്നതിന് ശേഷം നിൽക്കാനോ ഇരിക്കാനോ പറ്റാത്തപോലെ വയ്യാതെയായി. ഛർദ്ദിക്കാനും പനിച്ച് വിറയ്ക്കാനും തുടങ്ങി. ആശുപത്രിയിൽ എത്തിയതിന് ശേഷം ബോധമില്ലായിരുന്നു.
സത്യത്തിൽ ബാധിച്ചത് ഫുഡ് പൊയിസനിങ് ആയിരുന്നു. തീരെ വയ്യാതെയായി ആയി പോയി. എന്ത് കഴിച്ചിട്ടാണ് അസുഖം വന്നതെന്ന് പോലും മനസിലായില്ല. കാരണം കിട്ടിയതൊക്കെ താൻ കഴിച്ചിരുന്നു എന്നാണ് സൗഭാഗ്യ വെങ്കിട്ടേഷ് പറയുന്നത്.