Sneha: വിവാഹമോചനം? മാധ്യമങ്ങള്‍ക്ക് സ്‌നേഹയുടെയും പ്രസന്നയുടെയും മറുപടി ഇങ്ങനെ
Sneha and Prasanna Reaction on Celebrity Divorce: സ്‌നേഹ പുതുതായി ആരംഭിച്ച സ്‌നേഹാലയം എന്ന പേരിലുള്ള സാരി ബിസിനസുമായി ബന്ധപ്പെട്ട് നടത്തിയ റാംപ് വാക്കിന് ശേഷമാണ് താരങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തമിഴില്‍ ഇപ്പോള്‍ വര്‍ധിച്ചുവരുന്ന വിവാഹമോചന വാര്‍ത്തകളെ കുറിച്ച് എന്താണ് അഭിപ്രായമെന്ന മാധ്യമങ്ങളുടെ ചോദ്യത്തെ ഒരു ചിരി കൊണ്ടായിരുന്നു ഇരുവരും നേരിട്ടത്.
താര വിവാഹങ്ങളും വിവാഹമോചനങ്ങളും വലിയ രീതിയില്‍ ചര്‍ച്ചയാകാറുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം സിനിമാ ലോകത്ത് ഒട്ടനവധി വിവാഹമോചനങ്ങള്‍ സംഭവിച്ച വര്‍ഷം കൂടിയായിരുന്നു. വളരെ സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന പലരും വേര്‍പ്പിരിഞ്ഞത് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. ജയം രവി-ആര്‍തി, ജി വി പ്രകാശ്-സൈന്ധവി, എ ആര്‍ റഹ്‌മാന്‍-സൈറ ബാനു അങ്ങനെ തുടങ്ങി നിരവധി താരങ്ങളാണ് ബന്ധം അവസാനിപ്പിച്ചത്. ഇവരില്‍ ഓരോരുത്തരുടെയും വിവാഹമോചന വാര്‍ത്തകള്‍ ആരാധകര്‍ക്കും വലിയ നിരാശയായിരുന്നു സമ്മാനിച്ചിരുന്നത്.
എന്നാല്‍, ഗോസിപ്പ് കോളങ്ങളിലൊന്നും ഇതുവരെ ഇടംനേടാതെ പോകുന്ന താര ദമ്പതികളും സിനിമാ മേഖലയിലുണ്ട്. അക്കൂട്ടത്തില്‍ മുന്‍പന്തിയിലുള്ളവരാണ് സൂര്യ-ജ്യോതിക, സ്‌നേഹ-പ്രസന്ന എന്നിവര്‍. മാതൃകാ ദമ്പതികള്‍ എന്ന പേരും ഈ രണ്ട് താര ദമ്പതികള്‍ക്കുണ്ട്. എന്നാല്‍ സിനിമ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്‌നേഹയും ഭര്‍ത്താവ് പ്രസന്നയും.
സ്‌നേഹ പുതുതായി ആരംഭിച്ച സ്‌നേഹാലയം എന്ന പേരിലുള്ള സാരി ബിസിനസുമായി ബന്ധപ്പെട്ട് നടത്തിയ റാംപ് വാക്കിന് ശേഷമാണ് താരങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തമിഴില്‍ ഇപ്പോള്‍ വര്‍ധിച്ചുവരുന്ന വിവാഹമോചന വാര്‍ത്തകളെ കുറിച്ച് എന്താണ് അഭിപ്രായമെന്ന മാധ്യമങ്ങളുടെ ചോദ്യത്തെ ഒരു ചിരി കൊണ്ടായിരുന്നു ഇരുവരും നേരിട്ടത്.
വിവാഹമോചനങ്ങളെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. ജീവിതത്തില്‍ അവര്‍ ഓരോരുത്തരും ഏതൊക്കെ അവസ്ഥകളിലൂടെയാണ് കടന്നുപോകുന്നതെന്ന് നമുക്കറിയില്ലല്ലോ. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ നമുക്ക് ഒരുതരത്തിലുള്ള അധികാരവുമില്ലെന്നാണ് പ്രസന്ന പറയുന്നത്. പ്രസന്ന പറഞ്ഞതിനോട് യോജിച്ചുകൊണ്ടുള്ള മറുപടി തന്നെയാണ് സ്‌നേഹയും പറഞ്ഞത്.
സ്‌നേഹാലയത്തിന്റെ സാരി ധരിച്ചുകൊണ്ടാണ് സ്‌നേഹയും പ്രസന്നയും റാംപ് വാക്ക് ചെയ്തത്. സാരി കൊണ്ട് വ്യത്യസ്തമായ രീതിയില്‍ ഡ്രസ്സിങ് ചെയ്താണ് പ്രസന്ന വേദിയിലെത്തിയത്. അഭിനയത്തില്‍ മാത്രമല്ല, ബിസിനസിന്റെ കാര്യത്തിലും പ്രസന്നയുടെ പൂര്‍ണ പിന്തുണയോടെയാണ് സ്‌നേഹ മുന്നോട്ട് പോകുന്നത്.
2009 മുതല്‍ പ്രണയത്തിലായിരുന്ന സ്‌നേഹയും പ്രസന്നയും 2012ലാണ് വിവാഹിതരാകുന്നത്. കരിയറിന്റെ ഏറ്റവും ഉയരങ്ങളില്‍ നില്‍ക്കുന്ന സമയത്തായിരുന്നു സ്‌നേഹ പ്രസന്നയുടെ ജീവിതസഖിയാകുന്നത്. കമല്‍ ഹാസന്‍, വിജയ്, അജിത്ത് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം അഭിനയിക്കുകയായിരുന്നു അക്കാലത്ത് സ്‌നേഹ.
പ്രസന്നയും സ്‌നേഹയും തമ്മില്‍ രണ്ട് വയസിന്റെ വ്യത്യാസമാണുള്ളത്. പ്രസന്നയേക്കാള്‍ രണ്ട് വയസിന് മൂത്തതാണ് സ്‌നേഹ. സ്‌നേഹയെ കണ്ട നാള്‍ മുതല്‍ തന്റെയുള്ളില്‍ പ്രണയം തോന്നിയിരുന്നുവെങ്കിലും പ്രായക്കൂടുതല്‍ കാരണം പ്രസന്ന പ്രൊപ്പോസ് ചെയ്യാന്‍ മടിച്ചിരുന്നു. എന്നാല്‍ സ്‌നേഹ തന്നെയാണ് പ്രൊപ്പോസ് ചെയ്യുന്നതില്‍ മുന്‍കൈയ്യെടുത്തത്.
രണ്ട് വയസിന്റെ വ്യത്യാസമുള്ളത് കാരണം ഇരുവരും തമ്മിലുള്ള വിവാഹബന്ധം ശരിയാകുമോ എന്ന സംശയം സ്‌നേഹയുടെ വീട്ടുകാര്‍ക്ക് ഉണ്ടായിരുന്നുവെന്ന് താരങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ എല്ലാവരുടെയും സംശയങ്ങളെയെല്ലാം കാറ്റില്‍ പറപ്പിച്ചുകൊണ്ടുള്ള ദാമ്പത്യജീവിതമാണ് സ്‌നേഹയും പ്രസന്നയും മുന്നോട്ട് നയിക്കുന്നത്.