Shruthi Rajanikanth: ‘പ്ലസ് വണ്ണിൽ ഞാൻ തോറ്റതാണ്, അച്ഛനുമമ്മയും വന്ന് എഴുതികൊടുത്തിട്ടാണ് തിരിച്ച് സ്‌കൂളിൽ കയറ്റിയത്’; ശ്രുതി രജനികാന്ത്
Shruthi Rajanikanth Reveals She Failed 11th Grade: രണ്ടാം ക്ലാസിൽ താൻ തോറ്റത് മുതൽ തനിക്ക് ഏറ്റവും കൂടുതൽ ഉണ്ടായിരിക്കുന്നത് തോൽവിയാണെന്ന് ശ്രുതി പറയുന്നു. പ്ലസ് വണ്ണിലും താൻ തോറ്റിരുന്നുവെന്നും ഇനിയും തോറ്റാല്‍ സ്‌കൂളില്‍ നിന്നും മാറിക്കൊള്ളാം എന്ന് അച്ഛനുമമ്മയും വന്ന് എഴുതി കൊടുത്തതിന് ശേഷമാണ് തുടർന്ന് പഠിക്കാനായതെന്നും ശ്രുതി പറഞ്ഞു.

ചക്കപ്പഴം എന്ന സീരിയയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ശ്രുതി രജനികാന്ത്. സോഷ്യൽ മീഡിയയിലും സജീവമായ താരം ഇപ്പോൾ സംരംഭകയായും തിളങ്ങുകയാണ്. നിരവധി ഒഡിഷനുകളിൽ പങ്കെടുത്ത ശേഷമാണ് ശ്രുതിക്ക് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും അവസരങ്ങൾ ലഭിക്കാൻ ആരംഭിച്ചത്. ഇപ്പോഴിതാ, ഇരുപത്തിയൊമ്പത് വർഷത്തിനിടെ തനിക്ക് ഏറ്റവും കൂടുതൽ ഉണ്ടായിട്ടുള്ളത് തോൽവിയാണെന്ന് പറയുകയാണ് ശ്രുതി. അടുത്തിടെ ജിഞ്ചർ മീഡിയ എന്റർടെയ്ൻമെന്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
രണ്ടാം ക്ലാസിൽ താൻ തോറ്റത് മുതൽ തനിക്ക് ഏറ്റവും കൂടുതൽ ഉണ്ടായിരിക്കുന്നത് തോൽവിയാണെന്ന് ശ്രുതി പറയുന്നു. പ്ലസ് വണ്ണിലും താൻ തോറ്റിരുന്നുവെന്നും ഇനിയും തോറ്റാല്‍ സ്‌കൂളില്‍ നിന്നും മാറിക്കൊള്ളാം എന്ന് അച്ഛനുമമ്മയും വന്ന് എഴുതി കൊടുത്തതിന് ശേഷമാണ് തുടർന്ന് പഠിക്കാനായതെന്നും ശ്രുതി അഭിമുഖത്തിൽ പറഞ്ഞു. തോൽക്കാൻ തയ്യാറാണെങ്കിൽ ജീവിതത്തിൽ നമുക്ക് എന്തും ചെയ്യാൻ കഴിയുമെന്നും നടി കൂട്ടിച്ചേർത്തു.
“തോൽക്കാൻ തയ്യാറാണെങ്കിൽ ജീവിതത്തിൽ എന്തും ചെയ്യാൻ കഴിയും. 29 വര്‍ഷത്തിനിടെ ജീവിതത്തില്‍ എനിക്ക് തോല്‍വി മാത്രമെ ഉണ്ടായിട്ടുള്ളു. രണ്ടാം ക്ലാസില്‍ തോറ്റത് മുതല്‍ പിന്നങ്ങോട്ട് മുഴുവൻ തോൽവികളായിരുന്നു. പ്ലസ് വണ്ണിലും ഞാൻ തോറ്റിരുന്നു. അങ്ങനെ എന്നെ സ്‌കൂളിൽ നിന്ന് പുറത്താക്കി. പിന്നീട് അച്ഛനുമമ്മയും വന്ന് ഇനിയും തോറ്റാല്‍ സ്‌കൂളില്‍ നിന്നും മാറിക്കൊള്ളാം സ്‌കൂളിനെ പഴിചാരില്ലെന്ന് എഴുതി കൊടുത്തതോടെയാണ് എനിക്ക് അവിടെ തുടർന്ന് പഠിക്കാനായത്.
ഇതെല്ലാം കഴിഞ്ഞ് ഞാൻ അടുത്ത ദിവസം സ്‌കൂളില്‍ പോയത് തല നിറച്ച് മുല്ലപ്പൂവൊക്കെ വെച്ച് ഒരുങ്ങിയാണ്. എനിക്ക് തോറ്റതിന്റെ ഒരു കുഴപ്പവും ഇല്ലായിരുന്നു. വീട്ടിൽ നിന്ന് എനിക്ക് വഴക്ക് കിട്ടിയില്ല എന്നതല്ല അതിനർത്ഥം. ഏവിയേഷന് പോയപ്പോഴും ഞാൻ തോറ്റിരുന്നു. അന്നും വീട്ടുകാരുടെ വഴക്ക് കേട്ടു” ശ്രുതി രജനികാന്ത് പറഞ്ഞു.
ഏഴ് വർഷം തുടർച്ചയായി താൻ ഓഡിഷനുകൾക്ക് പോയിട്ടുണ്ടെന്നും സ്കൂളിൽ തന്റെ ഇരട്ടപ്പേര് സിനിമാനടി എന്നായിരുന്നു എന്നും ശ്രുതി പറഞ്ഞു. ഏഴ് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് കുഞ്ഞെൽദോയിൽ തനിക്ക് അവസരം കിട്ടുന്നത്. ചക്കപ്പഴത്തിലേക്ക് എത്തിയതും ഓഡിഷൻ വഴിയാണ്. ചുറ്റും കളിയാക്കുന്നവർ മാത്രമായിരുന്നു. അല്ലാതെ തന്നെ ഒരുപാട് ട്രോമകൾ തനിക്കുണ്ടായിരുന്നു. പക്ഷേ, അച്ഛനും താനും അതെല്ലാം തരണം ചെയ്തുവെന്നും ശ്രുതി കൂട്ടിച്ചേർത്തു.