Shaun Romy: എല്ലാ മാസവും സ്റ്റിറോയിഡ് കുത്തിവെപ്പുകളെടുത്തു, ജീവിതത്തിന്റെ വേഗത കുറച്ചു; രോഗം വെളിപ്പെടുത്തി ഷോണ്‍ റോമി
Shaun Romy Health Condition: എല്ലാ മാസവും ഓരോ രണ്ടാഴ്ച കൂടുമ്പോഴും സ്റ്റിറോയ്ഡ് ഇന്‍ജെക്ഷന്‍ എടുത്തിരുന്നത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ഓഗസ്റ്റ് മുതല്‍ എല്ലാ മാസവും ഓരോന്ന് വീതം എടുത്തു. വര്‍ക്ക് ഔട്ട് ചെയ്യാനോ, കഠിനമായി എന്തെങ്കിലും ചെയ്യാനോ ഞാന്‍ ഭയപ്പെട്ടു.
2024 തനിക്ക് അതിജീവനത്തിന്റെ വര്‍ഷമായിരുന്നു എന്ന് വെളിപ്പെടുത്തി നടി ഷോണ്‍ റോമി. ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥയാണ് തന്നെ കീഴടക്കിയതെന്നാണ് താരം പറയുന്നത്. ഇന്‍സ്റ്റഗ്രമിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
2024 എന്നെ സംബന്ധിച്ചടത്തോളം കുറച്ച് വൈല്‍ഡ് ആയിരുന്ന വര്‍ഷമാണ്. എന്നെ ബാധിച്ച ഓട്ടോ ഇമ്മ്യൂണ്‍ അവസ്ഥ കൈവിട്ട സാഹചര്യം വന്നു. എനിക്ക് ചിലതെല്ലാം ഉപേക്ഷിക്കേണ്ടതായി വന്നു, മറ്റുചിലതെല്ലാം ദൈവത്തെയും ഏല്‍പ്പിക്കേണ്ടതായി വന്നു. എന്റെ ബെസ്റ്റിയുമായി ഒന്നിച്ചു. അവളെ ദൈവം എനിക്കായി എന്നിലേക്കെത്തിച്ചതാണ്. അവളുടെ വാക്കുകള്‍ വിശ്വസിച്ച് തുടങ്ങിയത് പോലും ഞാന്‍ ഓര്‍ക്കുന്നു. ഇതൊരു ഘട്ടം മാത്രമാണ്, തലമുടിയിഴകള്‍ ഒരുമാസത്തിനുള്ളില്‍ തിരികെവരുമെന്ന് അവള്‍ പറഞ്ഞു. അതങ്ങനെ തന്നെ സംഭവിക്കുകയുമുണ്ടായി.
ഷോണ്‍ റോമിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
View this post on Instagram
എല്ലാ മാസവും ഓരോ രണ്ടാഴ്ച കൂടുമ്പോഴും സ്റ്റിറോയ്ഡ് ഇന്‍ജെക്ഷന്‍ എടുത്തിരുന്നത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ഓഗസ്റ്റ് മുതല്‍ എല്ലാ മാസവും ഓരോന്ന് വീതം എടുത്തു. വര്‍ക്ക് ഔട്ട് ചെയ്യാനോ, കഠിനമായി എന്തെങ്കിലും ചെയ്യാനോ ഞാന്‍ ഭയപ്പെട്ടു. ശക്തമായി എന്ത് ചെയ്താല്‍, ഉടന്‍ തന്നെ ആര്‍ത്തവം ആരംഭിക്കും. ശരിക്കും എനിക്ക് ജീവിതത്തിന്റെ വേഗത കുറയ്ക്കേണ്ടതായി വന്നു എനിക്ക്.
ജീവിതത്തിന്റെ വേഗത കുറച്ചത് എന്നെ ഒരുപാട് കാര്യങ്ങളില്‍ സഹായിച്ചു. ഗോവയിലേക്ക് പോകാന്‍ സാധിച്ചു. ഞാന്‍ എന്താവണം എന്ന് ഞാന്‍ ആഗ്രഹിച്ചതിന് വിപരീതമായി, ഞാന്‍ ആരാണ് എന്നത് മനസിലാക്കി അതുമായി ഇഴുകിച്ചേരാന്‍ ആരംഭിച്ചത് എന്നെ സുഖപ്പെടാന്‍ അനുവദിച്ചൂവെന്നും താരം കുറിച്ചു.
കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് ഷോണ്‍ എല്ലാവര്‍ക്കും സുപരിചിതാകുന്നത്. പിന്നീട് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ലൂസിഫര്‍, രജനി എന്നിങ്ങനെയുള്ള ചിത്രങ്ങളിലും താരം പ്രധാന വേഷം അവതരിപ്പിച്ചു.
തന്റെ രോഗാവസ്ഥയെ വെളിപ്പെടുത്തി കൊണ്ടുള്ള ഷോണിന്റെ ഇന്‍സ്റ്റ പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്. താരത്തെ ആശ്വസിപ്പിച്ച് കൊണ്ടും നിരവധി പേരാണ് വീഡിയോക്ക് താഴെയെത്തുന്നത്.