Shakeela: ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല, അബോർട്ട് ചെയ്തു… കാമുകൻ്റെ മക്കൾ എന്നെ പെരിയമ്മ എന്നാണ് വിളിക്കുന്നത്; ഷക്കീല
Actress Shakeela About Her Past Life: പ്രണയിക്കുമ്പോൾ എപ്പോഴും ഒരു ബാക്കപ്പുണ്ട്. ഒരു ബന്ധം നിന്നാൽ അതിലേക്ക് കടക്കും. ലൗവർ ഇല്ലാതെ ഒരു മാസം ജീവിക്കാനാകുമോ എന്നുപോലും ചോദിച്ചിട്ടുണ്ട്. ഭക്ഷണമില്ലാതെ കഴിഞ്ഞാലും കാമുകനില്ലാതെ തനിക്ക് പറ്റില്ല.

സിനിമാ ലോകത്ത് ഒരു കാലത്ത് നടി ഷക്കീല എന്നാൽ വലിയ ചർച്ചയായിരുന്നു. എന്നാൽ പിന്നീട് ഷക്കീല സിനിമകളിൽ നിന്ന് മാഞ്ഞുതുടങ്ങി. പ്രാരാബ്ദങ്ങൾ നിറഞ്ഞ കുട്ടിക്കാലമായിരുന്നു തൻ്റേതെന്നും ഇത് കൊണ്ടാണ് അഭിനയ രംഗത്തേക്ക് വന്നതെന്നും പലപ്പോഴായി അവർ പറഞ്ഞിട്ടുണ്ട്. അത്തരത്തിൽ ചെറുപ്പകാലത്ത് ഉണ്ടായ പ്രണയ ബന്ധങ്ങളെക്കുറിച്ചാണ് ഷക്കീലയിപ്പോൾ സംസാരിക്കുന്നത്.
പ്രണയിക്കുമ്പോൾ എപ്പോഴും ഒരു ബാക്കപ്പുണ്ട്. ഒരു ബന്ധം നിന്നാൽ അതിലേക്ക് കടക്കും. ലൗവർ ഇല്ലാതെ ഒരു മാസം ജീവിക്കാനാകുമോ എന്നുപോലും ചോദിച്ചിട്ടുണ്ട്. ഭക്ഷണമില്ലാതെ കഴിഞ്ഞാലും കാമുകനില്ലാതെ തനിക്ക് പറ്റില്ല. ഞാൻ പ്രണയിച്ചതിൻ്റെ പേരിൽ ആർക്കും പ്രശ്നമുണ്ടായെന്ന് പുറത്ത് വന്ന് പറഞ്ഞിട്ടില്ല. ഒരിക്കെ കല്യാണം കഴിക്കണമെന്ന് കാമുകൻ പറഞ്ഞു. പൊയ്ക്കോ, ഭാര്യക്കൊപ്പം വാ എന്നാണ് ഞാൻ പറഞ്ഞത്.
ഇപ്പോഴും എന്നെ കാണാൻ ഭാര്യക്കും മക്കൾക്കുമൊപ്പം അയാൾ വരും. അവരുടെ മക്കൾ എന്നെ പെരിയമ്മ എന്നാണ് വിളിക്കുന്നത്. തൻ്റെ ചെറുപ്പകാലത്ത് ഒരു തവണ അബോർഷൻ നടന്നിട്ടുണ്ട്. ഗർഭിണിയാണെന്ന് പോലും മനസിലായിരുന്നില്ല. പിരീയഡസ് വെെകിയാണ് വരാറുണ്ടായിരുന്നത്. അത് കൊണ്ട് അറിഞ്ഞില്ല. അത് അബോർഷൻ ചെയ്യേണ്ടി വന്നു. കാരണം അതിന് കാരണക്കാരനായ വ്യക്തി എന്നെ വിവാഹം ചെയ്യാൻ തയ്യാറായിരുന്നില്ല.
അബോർട്ട് ചെയ്തതിൽ വിഷമമില്ല. ആ കുട്ടിയെ നോക്കി വളർത്തി സ്കൂളിൽ അയക്കാനൊന്നും തനിക്ക് കഴിയില്ലായിരുന്നില്ല. താൻ ദേഷ്യപ്പെടുന്ന ആളാണ്. അച്ഛനോട് വലിയ ബഹുമാനമാണ്. അമ്മയോട് ചെറിയ ദേഷ്യമുണ്ടായിരുന്നു. പിന്നീട് അതെല്ലാം മാറി. ജീവിതത്തിൽ എടുത്ത തീരുമാനങ്ങൾ വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തനിക്ക് തോന്നിയിട്ടില്ല. ഞാൻ പുകവലിക്കാറുണ്ട്. ആ വസ്തു തൊടാതിരിക്കുന്നതാണ് നല്ലത് കാരണം പിന്നീട് ഈ ശീലം ഉപേക്ഷിക്കാനാകില്ല.