5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Seema G Nair: ‘സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന കാര്യങ്ങളേക്കാളും എത്രയോ ഭേദമാണ് സീരിയല്‍’; സീമ ജി. നായര്‍

Seema G Nair on Malayalam Serial Row : ഇവിടെ നടക്കുന്നത് ചീഞ്ഞ രാഷ്ട്രീയക്കളികളാണെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നടക്കുന്ന കാര്യങ്ങളേക്കാളും എത്രയോ ഭേദമാണ് സീരിയലെന്നും സീമ ഫേസ്ബുക്കിൽ കുറിച്ചു.

Seema G Nair: ‘സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന കാര്യങ്ങളേക്കാളും എത്രയോ ഭേദമാണ് സീരിയല്‍’; സീമ ജി. നായര്‍
സീമ ജി. നായർ, പ്രേംകുമാർ (image credits: facebook)
sarika-kp
Sarika KP | Updated On: 27 Nov 2024 16:22 PM

തിരുവനന്തപുരം: കുറച്ച് ദിവസം മുൻപായിരുന്നു സീരിയലുകൾക്ക് സെൻസറിങ് അനിവാര്യമാണെന്ന് വനിതാ കമ്മിഷൻ റിപ്പോർട്ട് വന്നത്. ഇതിനു പിന്നാലെ സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് നിരവധി പേർ രം​ഗത്ത് എത്തിയിരുന്നു. പിന്നാലെ സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ നടത്തിയിരുന്നു. എന്നാൽ താരത്തിന്റെ പരാമർശം വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചത്. ഇതിനു പിന്നാലെ നടൻമാരായ ധർമ്മജൻ ബോൾഗാട്ടിയും ഹരീഷ് പേരടിയും പ്രേംകുമാറിന്റെ പ്രസ്താവനയെ വിമർശിച്ച് രം​ഗത്ത് എത്തി. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സീമ ജി. നായർ.

ഇവിടെ നടക്കുന്നത് ചീഞ്ഞ രാഷ്ട്രീയക്കളികളാണെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നടക്കുന്ന കാര്യങ്ങളേക്കാളും എത്രയോ ഭേദമാണ് സീരിയലെന്നും സീമ ഫേസ്ബുക്കിൽ കുറിച്ചു. നമ്മുടെ കയ്യിലാണ് റിമോട്ട് ഉള്ളതെന്നും വേണ്ട എന്ന് തൊന്നുന്നതു കാണാതിരിക്കുകയെന്നും സീമ പറയുന്നു . സീരിയൽ കണ്ടിട്ട് ഇതുപൊലെ ചെയ്തുന്നു ആരുംപറഞ്ഞു കേട്ടിട്ടില്ലെന്നും താരം പറയുന്നുണ്ട്. എൻഡോസൾഫാനേക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയമെന്ന് പറഞ്ഞ താരം പുതുതലമുറ ഈ വർഗീയതയും മറ്റും കണ്ടാണ് വളരുന്നതെന്നും കൂട്ടിച്ചേർത്തു.

Also Read-Malayalam Serial Row : പ്രേം കുമാറിൻ്റെ തലയിൽ കൊമ്പൊന്നും ഇല്ലല്ലോ, പാവപ്പെട്ടവർ ജീവിച്ചു പോകോട്ടെ! സീരിയൽ വിവാദത്തിൽ ധർമ്മജൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

നമസ്ക്കാരം , കഴിഞ്ഞ കുറെ ദിവസമായി സീരിയലിന്റെ പേരിൽ കുറച്ചു വിഷയങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു ..സീരിയൽ ആണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്‍നം ..സീരിയൽ കാരണം ഇവിടെ എന്തൊക്കെയോ സംഭവിക്കുന്നു ..സത്യത്തിൽ മനസിലാകാത്ത ചില ചോദ്യങ്ങൾ മനസ്സിൽ ??ഇവിടെ നടക്കുന്നത് ചീഞ്ഞ രാഷ്ട്രീയ കളികൾ ..കഴിഞ്ഞ ദിവസങ്ങളിൽ എല്ലാവരും അത് കണ്ടതാണ് ..ഇനി കാണാൻ പോകുന്നതും അതാണ് ..അതിലും എത്രയോ ഭേദം ആണ് സീരിയൽ ..സോഷ്യൽ മീഡിയ എന്ന പ്ലാറ്റ്‌ഫോമിൽ നടക്കുന്നത് എന്തൊക്കെയാണ് ..അതിലും ഭേദമാണ് സീരിയൽ ..നമ്മുടെ കയ്യിലാണ് റിമോട്ട് ഉള്ളത് ..വേണ്ട എന്ന് തൊന്നുന്നതു കാണാതിരിക്കുക .പിന്നെ സീരിയൽ കണ്ടിട്ട് ഇതുപൊലെ ചെയ്തുന്നു ആരുംപറഞ്ഞു കേട്ടിട്ടില്ല ..അതുമാത്രവുമല്ല ..10 നും 25 നും മദ്ധ്യേ ഉള്ള തൊണ്ണൂറു ശതമാനം ആളുകളും ഇത് കാണാറില്ല ..അവർക്കു ക്രിക്കറ്റും ,ഫുട്ബാളും ,കൊറിയൻ ചാനലും ,കൊറിയൻ പടങ്ങളും ..ഇംഗ്ലീഷ് chanalukalum..ഇംഗ്ലീഷ് പടങ്ങളുമൊക്കെയുണ്ട് ..പല വീടുകളിൽ ചെല്ലുമ്പോളും പ്രായം ചെന്നവർ പറഞ്ഞുകേട്ടിട്ടുണ്ട് മക്കളും ,മരുമക്കളും ,കൊച്ചുമക്കളും പോയാൽ കൂട്ട് ഈ സീരിയൽ ഒക്കെ ആണെന്ന് ..അവരുടെ ഏകാന്തതയിലെ കൂട്ട് ,പിന്നെ കുട്ടികൾ ചീത്തയായി പോകുന്നുവെങ്കിൽ ആദ്യം മൊബൈൽ ഫോൺ ഉപയോഗം കുറക്കുക എന്നുള്ളതാണ് ..അധികാരം കയ്യിൽ കിട്ടുമ്പോൾ പഴി ചാരുന്ന ചില കൂട്ടർ ഉണ്ട് ..അവർക്ക് ഞാൻ മുകളിൽ പറഞ്ഞ കുറച്ചു കാര്യങ്ങൾ കേരളത്തിൽ നിരോധിക്കാൻ പറ്റുമോ ??അത് ആദ്യംനടക്കട്ടെ ..ഇവിടെ പല വർക്കുകളും തലേ ദിവസം ഷൂട്ട് ചെയ്യുന്നുണ്ട് ..ചില വർക്കുകൾ പെട്ടെന്ന് നിന്ന് പോകുന്നുണ്ട് ..ഞങ്ങൾക്കു അന്നം തരുന്ന പ്രൊഡ്യൂസഴ്സ് നൂറ്എപ്പിസൊടൊക്കെ എടുത്തു കൊടുത്തു സെൻസറിങ്ങിനു വിടാൻ പറ്റുമോ ..ഞങ്ങളെ പോലെ പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം ആണിത് ..ഇതല്ലാതെ വേറെ ഒരു തൊഴിലും അറിയാത്ത എത്രയോ പേരിവിടെ ഉണ്ട് ..അതുകൊണ്ടു സീരിയലിന്റെ നെഞ്ചിലേക്ക് മെക്കിട്ടു കേറാതെ ശരിയാക്കേണ്ട ,നന്നാക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ട് ..ആദ്യം അത് ചെയ്യൂ ..ഇത് കാണേണ്ട എന്നുള്ളവർ കാണാതെ ഇരിക്കുക ..കയ്യിലുള്ള റിമോട്ടിൽ ഇഷ്ടമുള്ളത് കാണുക ..പറ്റുമെങ്കിൽ ഇവിടുത്തെ രാഷ്ട്രീയ നാടകങ്ങൾ ..എൻഡോ സൾഫാനെക്കാളും വിഷം നിറഞ്ഞതാണ് ഇവിടുത്തെ രാഷ്ട്രീയം ..പുതു തലമുറ ഈ വർഗീയതയും മറ്റും കണ്ടാണ് വളരുന്നത് ..പുതു തലമുറ ചീത്തയാകാനുള്ള ഇഷ്ടം പോലെ കാര്യങ്ങൾ അവർക്കു തന്നെ പലരീതിയിലും കിട്ടുന്നുണ്ട് ..അതിലും ഭേദം ആണ് ഞങളുടെ ജീവിതമാർഗം