Actor Meghanathan : ‘വിശ്വസിക്കാൻ പറ്റുന്നില്ല; ഇനി അങ്ങനെ ഒരുവിളി ഉണ്ടാവില്ലല്ലോ’; നടൻ മേഘനാഥനെ അനുസ്മരിച്ച് സീമ ജി. നായർ

Seema G Nair On Meghanathan: കുറച്ചു നാൾക്കു മുന്നേ തന്നെ വിളിച്ചിരുന്നുവെന്നും എന്നാൽ തിരക്കുകാരണം ശരിക്കൊന്നു സംസാരിക്കാൻ കഴിയാതെ പോയെന്നും താരം ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

Actor Meghanathan : വിശ്വസിക്കാൻ പറ്റുന്നില്ല; ഇനി അങ്ങനെ ഒരുവിളി ഉണ്ടാവില്ലല്ലോ; നടൻ മേഘനാഥനെ അനുസ്മരിച്ച് സീമ ജി. നായർ

മേഘനാഥൻ, സീമ ജി. നായർ (image credits: facebook)

Published: 

21 Nov 2024 10:41 AM

മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെയും സഹനടനിലൂടെയും എത്തി പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ച താരമാണ് നടൻ മേഘനാഥൻ. താരത്തിന്റെ വിയോ​ഗം മലയാള സിനിമയിൽ നികത്താൻ പറ്റാത്ത ഒഴിവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ശ്വാസകോശ രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇപ്പോഴിതാ നടന്റെ വിയോ​ഗത്തിൽ അനുസ്മരിച്ച് നടി സീമ ജി. നായർ. കുറച്ചു നാൾക്കു മുന്നേ തന്നെ വിളിച്ചിരുന്നുവെന്നും എന്നാൽ തിരക്കുകാരണം ശരിക്കൊന്നു സംസാരിക്കാൻ കഴിയാതെ പോയെന്നും താരം ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. കാൻസർ ആണെന്ന് അറിഞിരുന്നുവെന്നും അത് സ്ഥിരീകരിക്കാൻ അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നുവെന്നും സീമ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ആദരാഞ്ജലികൾ ഏറ്റവും പ്രിയപ്പെട്ട മേഘനാഥൻ വിടപറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാർത്ത കേട്ടാണ് ഉറക്കമുണർന്നത് ..വിശ്വസിക്കാൻ പറ്റുന്നില്ല ..ഇന്നലെ ലൊക്കേഷനിൽ നിന്നും വരുമ്പോൾ വണ്ടി ഓടിച്ച ബീഫ്‌ളിനുമായി മേഘൻറെ കാര്യം സംസാരിച്ചിരുന്നു ..മേഘൻറെ കൂടെ വർക്ക് ചെയ്തകാര്യവും മറ്റും ..അത്രക്കും പാവം ആയിരുന്നു ..നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യൻ ..സംസാരിക്കുന്നതുപോലും അത്രക്കും സോഫ്റ്റാണ് ..എന്തുകൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറിവന്നതെന്നു എനിക്കറിയില്ല ..ഇന്നിപ്പോൾ രാവിലെ വിനു പറയുന്നു ചേച്ചി ഓങ്ങല്ലൂർ അല്ലെ ഷൂട്ട് ..അവിടെ അടുത്താണ് വീടെന്ന് ..എന്ത് പറയേണ്ടു എന്നറിയാതെ ഇരുന്ന് പോയി ..കാൻസർ ആണെന്ന് അറിഞിരുന്നു ..അത് സ്ഥിരീകരിക്കാൻ അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു ..കുറച്ചു നാൾക്കു മുന്നേ എന്നെ വിളിച്ചിരുന്നു ..ഏതോ അത്യാവശ്യമായി നിന്നപ്പോൾ ആണ് ആ വിളി വന്നത് ..ശരിക്കൊന്നു സംസാരിക്കാൻ പറ്റിയില്ല ..ഇനി അങ്ങനെ ഒരുവിളി ഉണ്ടാവില്ലല്ലോ .ഈശ്വര എന്താണ് എഴുതേണ്ടത് .എന്താണ് പറയേണ്ടത്.

നടൻ ബാലൻ കെ നായരുടെയും ശാരദ നായരുടെയും മകനാണ് മേഘനാഥൻ. ചെന്നൈയിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മേഘനാഥൻ, കോയമ്പത്തൂരിൽ നിന്ന് ഓട്ടോമൊബൈൽ എൻജിനീയറിംഗിൽ ഡിപ്ലോമയും നേടിയിരുന്നു. തുടർന്നാണ് അഭിനയരംഗത്തേക്ക് എത്തിയത്. 2022ൽ ആസിഫ് അലി മുഖ്യവേഷത്തിലെത്തിയ കൂമനിലാണ് മേഘനാഥൻ അവസാനമായി അഭിനയിച്ചത്.1983ൽ റിലീസ് ചെയ്ത അസ്ത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേ​റ്റം കുറിച്ചത്.തുടർന്ന് ഈ പുഴയും കടന്ന്, ചെങ്കോൽ, ഉത്തമൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ മേഘനാഥൻ അഭിനയിച്ചു. നിരവധി സീരിയലുകളിലും അദ്ദേഹം വേഷമിട്ടു. പറയാൻ ബാക്കി വച്ചത്, സ്‌നേഹാജ്ഞലി,മേഘജീവിതം തുടങ്ങിയവയാണ് മേഘനാഥൻ അഭിനയിച്ച ചില സീരിയലുകൾ. സംസ്‌കാരം ഷൊർണൂരിലെ വീട്ടിൽ നടക്കും. ഭാര്യ സുസ്മിത,മകൾ പാർവതി.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലപിടിച്ച താരങ്ങൾ
നയൻതാരയുടെ സൗന്ദര്യത്തിനു പിന്നിലെ രഹസ്യം ഇതാണോ?
വായതുറന്ന് ഉറങ്ങുന്നവരാണോ? ഇക്കാര്യം ശ്രദ്ധിച്ചോളൂ
ഇനി കീശകാലിയാകില്ല; ചിലവ് കുറയ്ക്കാന്‍ വഴിയുണ്ട്‌