Saniya Iyappan: ‘സിംഗിള്‍ ആയിട്ട് ഒരു വര്‍ഷം, സമാധാനവും സന്തോഷവും ഉണ്ട്; ആളുകളെ അകറ്റി നിര്‍ത്തുന്ന സ്വഭാവം മാറ്റി’; സാനിയ അയ്യപ്പന്‍
Saniya Iyappan: തന്റെ യാത്രകളെ കുറിച്ചും സിംഗിള്‍ ആയതിന് ശേഷം യാത്രകളില്‍ വന്ന മാറ്റത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സാനിയ. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാനിയ മനസ് തുറന്നത്.

മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതിയാണ് നടി സാനിയ അയ്യപ്പൻ. ബാലതാരമായി എത്തി പിന്നീട് നായികയായി തിളങ്ങിയ താരമാണ് സാനിയ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി സിനിമ ലഭിച്ചിരുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഫോട്ടോഷൂട്ടുകൾ പങ്കുവച്ച് രംഗത്ത് എത്താറുണ്ട്. നിലവില്‍ ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി ഓടിക്കൊണ്ടിരിക്കുന്ന എമ്പുരാനിൽ സാനിയ അഭിനയിച്ചിട്ടുണ്ട്. ആദ്യ ഭാഗമായ ലൂസിഫറിലും സാനിയ അഭിനയിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ യാത്ര വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ യാത്രകളെ കുറിച്ചും സിംഗിള്‍ ആയതിന് ശേഷം യാത്രകളില്‍ വന്ന മാറ്റത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സാനിയ. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാനിയ മനസ് തുറന്നത്.
സിംഗിള്‍ ആയിട്ട് ഒരു വര്‍ഷമായെന്നും സമാധാനവും സന്തോഷവും ഉണ്ടെന്നുമാണ് താരം പറയുന്നത്. ഈ ഒരു വര്‍ഷത്തില്‍ സോളോ ട്രാവല്‍ ചെയ്തപ്പോഴാണ് ആളുകളെ കണ്ടുമുട്ടാനൊക്കെ തുടങ്ങിയെന്നും ആളുകൾ അടുത്തേക്ക് വരുമ്പോൾ അകറ്റി നിര്‍ത്തുന്ന സ്വഭാവം മാറ്റിയെന്നും സാനിയ പറയുന്നു.നേരത്തെയൊക്കെ ആരെങ്കിലും വന്ന് കഴിഞ്ഞാല്‍ അത്രയൊന്നും സംസാരിക്കില്ലായിരുന്നു. ഇപ്പോള്‍ താൻ കുറച്ചുകൂടി ചിൽ ആയെന്നും താരം പറയുന്നു.
തുർക്കിക്കാർ വളരെ റൊമാന്റിക് ആണ്. അവിടെ വച്ച് താൻ ഒരു യുവാവിനെ കണ്ടുമുട്ടി. ഞങ്ങൾ കണ്ടിട്ട് ഒരു ദിവസമേ ആയിട്ടുള്ളൂ. അവന്‍ തന്റെ കൈ പിടിച്ച് നടന്നുവെന്നാണ് സാനിയ പറയുന്നത്. രണ്ട് മൂന്ന് വര്‍ഷമുണ്ടായിരുന്ന റിലേഷന്‍ഷിപ്പില്‍ പോലും തന്റെ കൈ പിടിച്ച് റോഡിലൂടെ നടന്നിട്ടില്ല. ഒറ്റയ്ക്ക് യാത്ര നടത്തുമ്പോള്‍ ആളുകളുമായി കൂടുതല്‍ ഇടപെടാന്‍ സാധിക്കുന്നുണ്ടെന്നും സാനിയ പറയുന്നു.