5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sana Althaf against media: ‘ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്’; ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ സന അൽത്താഫും ഹക്കിമും

രജിസ്റ്റർ ഓഫീസിൽ വെച്ച് ലളിതമായി നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ‍പങ്കെടുത്തത്.

Sana Althaf against media: ‘ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്’; ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ സന അൽത്താഫും ഹക്കിമും
neethu-vijayan
Neethu Vijayan | Published: 28 May 2024 20:22 PM

നടൻ ഹക്കിം ഷാജഹാനും സന അൽത്താഫും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. രജിസ്റ്റർ ഓഫീസിൽ വെച്ച് ലളിതമായി നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ‍പങ്കെടുത്തത്. ഇരുവരും ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് വിവാഹം നടന്നതായി പുറത്തുവന്നത്.

എന്നാൽ ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സനയും ഹക്കിമും. വിവാ​ഹചിത്രം തങ്ങളുടെ സമ്മതമില്ലാതെ ചില ഓൺലൈൻ മാധ്യമങ്ങൾ പങ്കുവച്ചുവെന്നാണ് സന പറയുന്നത്. തൻ്റെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെയാണ് സന ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഹക്കിമും സനയുടെ സ്റ്റോറി തൻ്റെ അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.

സന അൽത്താഫിൻ്റെ വാക്കുകൾ

“ഞങ്ങൾ അടുത്തിടെ വളരെ സ്വകാര്യമായ ഒരു ചടങ്ങ് നടത്തി. ഞങ്ങളുടെ അറിവില്ലാതെ ഓൺലൈൻ മാധ്യമങ്ങൾ അതിൽ പങ്കെടുക്കുകയും ചടങ്ങ് രഹസ്യമായി ചിത്രീകരിക്കുകയും സമ്മതമില്ലാതെ ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ചടങ്ങ് റിപ്പോർട്ട് ചെയ്യാൻ മാധ്യമ സ്ഥാപനങ്ങൾ അനുവാദം ചോദിച്ചെങ്കിലും സ്വകാര്യമായി നടത്താൻ ആ​ഗ്രഹിച്ചതിനാൽ അവരുടെ ആവശ്യം ഞങ്ങൾ നിരസിച്ചു. കേരളത്തിലെ ഓൺലൈൻ മാധ്യമങ്ങളുടെ ഈ അവസ്ഥയും സ്വകാര്യതയിലേക്കുള്ള അവരുടെ നഗ്നമായ കടന്നുകയറ്റവും അങ്ങേയറ്റം നിരാശാജനകമായി കാണുന്നു.”

ജെസ്റ്റ് മാരീഡ് എന്ന് കുറിപ്പ് നൽകിയാണ് ഇരുവരും വിവാഹ ചിത്രങ്ങൾ അവരുടെ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചത്. മാർട്ടിൻ പ്രാക്കാട്ടിൻ്റെ സഹസംവിധായകനായിരുന്ന ഹക്കിം. രക്ഷാധികാരി ബൈജു, പ്രണയവിലാസം എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

ദുൽഖർ സൽമാൻ ചിത്രം വിക്രമാദിത്യനിലൂടെയാണ് സനയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ഫഹദ് ഫാസിലിൻ്റെ മറിയം മുക്ക് എന്ന സിനിമയിലെ നായികയായി സന അൽത്താഫ് എത്തി.