Samvrutha Sunil: അവർ കല്യാണം കഴിക്കുന്നത് വരെ എനിക്ക് സമാധാനമില്ലായിരുന്നു, ആ ദിവസം എല്ലാവർക്കും ഉത്തരം കിട്ടി; സംവൃത സുനിൽ
Actress Samvrutha Sunil About Prithviraj: നിരവധി സിനിമകളിൽ ഒന്നിച്ചെത്തിയതോടെ അക്കാലത്ത് ഇവരെക്കുറിച്ച് തുടരെ ഗോസിപ്പുകളും പുറത്തുവന്നിരുന്നു. താരങ്ങൾ പ്രണയത്തിലാണെന്നും വിവാഹം ചെയ്യാൻ പോകുന്നു എന്ന തരത്തിലുള്ള ഗോസിപ്പുകളാണ് ഏറെയും.

വിവാഹശേഷം അഭിനയ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ (samvrutha sunil). വിവാഹത്തിന് മുമ്പ് സജീവമായിരുന്ന നടി അതിന് ശേഷം വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് വേഷമിട്ടത്. അമേരിക്കയിൽ ഭർത്താവിനും മക്കൾക്കുമൊപ്പം കുടുംബ ജീവിതം മുമ്പോട്ടുകൊണ്ടുപോകുകയാണ് സംവൃത ഇപ്പോൾ. ഇന്നും മലയാളികൾ ഓർത്തുവയ്ക്കുന്ന നടമാരിൽ ഒരാൾ കൂടിയാണ് സംവൃത. നിരവധി നടന്മാരുടെ സഹനായികയായി സിനിമകളിൽ അഭിനയിച്ച സംവൃത പല ഹിറ്റ് സിനിമകളും പൃഥ്വിരാജിനൊപ്പമായിരുന്നു.
ഇരുവരും ഒന്നിച്ചുള്ള മാണിക്യക്കല്ല്, അയാളും ഞാനും തമ്മിൽ തുടങ്ങിയ ചിത്രങ്ങൾ ഏറെ ജനപ്രീതി നേടിയവയാണ്. പൃഥ്വിരാജിന്റെ ഏറ്റവും നല്ല ഓൺസ്ക്രീൻ ജോഡികളിൽ ഒരാൾ കൂടിയാണ് സംവൃത. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. നിരവധി സിനിമകളിൽ ഒന്നിച്ചെത്തിയതോടെ അക്കാലത്ത് ഇവരെക്കുറിച്ച് തുടരെ ഗോസിപ്പുകളും പുറത്തുവന്നിരുന്നു. താരങ്ങൾ പ്രണയത്തിലാണെന്നും വിവാഹം ചെയ്യാൻ പോകുന്നു എന്ന തരത്തിലുള്ള ഗോസിപ്പുകളാണ് ഏറെയും. ഇതേക്കുറിച്ച് ഒരിക്കൽ സംവൃത തന്നെ പറഞ്ഞ വാക്കുകളാണ് ഇന്ന് വൈറലാവുന്നത്.
എന്റെ കൂടെ ഏറ്റവും കൂടുതൽ നായകനായി എത്തിയ നടനാണ് പൃഥ്വി. പൃഥ്വിരാജ് കല്യാണം കഴിക്കുന്നത് വരെ എനിക്ക് യാതൊരു സമാധാനവും ഉണ്ടായിരുന്നില്ല. എല്ലാവർക്കും എവിടെ പോയാലും ഞങ്ങളെക്കുറിച്ച് തന്നെയാണ് ചോദിക്കാനുണ്ടായിരുന്നത്. ഒരു ദിവസം സുപ്രിയയുടെയും പൃഥ്വിവിയുടെയും കല്യാണം കഴിഞ്ഞപ്പോഴാണ് എല്ലാവർക്കും ഉത്തരം കിട്ടിയത്. അതോടെ തനിക്ക് സമാധാനമായെന്നും സംവൃത സുനിൽ പറഞ്ഞു.
അടുത്തിടെ പൃഥ്വിരാജിന്റെ അമ്മ നടി മല്ലിക സുകുമാരൻ സംവൃതയെക്കുറിച്ച് പറഞ്ഞതും ഏറെ ശ്രദ്ധനേടിയിരുന്നു. സംവൃത നല്ല പെൺകുട്ടിയാണെന്നും എനിക്ക് സംവൃതയെ വളരെ ഇഷ്ടമാണെന്നും അടക്കവും ഒതുക്കവുമുള്ള കുട്ടിയാണെന്നുമാണ് അവർ പറഞ്ഞത്. എല്ലാ കാര്യത്തിലും മിടുക്കിയാണ്, അഭിനയവും നല്ലതാണ്. സംവൃത നല്ല ആർട്ടിസ്റ്റാണെന്ന് എപ്പോഴും മോനോട് ഞാൻ പറയാറുണ്ട്. അവർ ഒരുമിച്ച് അഭിനയിച്ചപ്പോൾ നല്ല കെമിസ്ട്രി എനിക്ക് തോന്നിയിട്ടുണ്ട്. അത് പറയുന്നതിൽ എന്താണ് തെറ്റെന്നും മല്ലിക സുകുമാരൻ അന്ന് പറഞ്ഞിരുന്നു.
പൃഥ്വിവിയെയും സംവൃതയെയും കുറിച്ച് വന്ന ഗോസിപ്പുകൾ തെറ്റായിരുന്നെന്നും മല്ലിക സുകുമാരൻ അന്ന് തുറന്നുപറഞ്ഞിരുന്നു. നവ്യ നായർ, കാവ്യ മാധവൻ, മീര ജാസ്മിൻ തുടങ്ങിയ നായികമാർക്കൊപ്പമെല്ലാം പൃഥ്വിയെ ക്കുറിച്ച് ഗോസിപ്പ് വന്നിട്ടുണ്ട്. എന്നാൽ പൃഥ്വിരാജ് പ്രണയിച്ചത് സുപ്രിയ മേനോനെയാണെന്നും മല്ലിക പറഞ്ഞു.