5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Samantha Father Death: നടി സാമന്തയുടെ പിതാവ് അന്തരിച്ചു

Samantha Father Death : തെലുങ്ക് ആംഗ്ലോ-ഇന്ത്യൻ ആയിരുന്നു ജോസഫ് പ്രഭു, ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് താരം പിതാവിൻ്റെ വിയോഗം അറിയിച്ചത്

Samantha Father Death: നടി സാമന്തയുടെ പിതാവ് അന്തരിച്ചു
Samantha Ruth Prabhu, Joseph Prabhu
arun-nair
Arun Nair | Updated On: 29 Nov 2024 17:45 PM

മുംബൈ: തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭുവിൻ്റെ പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. സാമന്തയാണ് ഇതു സംബന്ധിച്ച് തൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ സ്റ്റോറി പങ്ക് വെച്ചത്. തെലുങ്ക് ആംഗ്ലോ-ഇന്ത്യൻ ആയിരുന്നു സാമന്തയുടെ പിതാവ് ജോസഫ് പ്രഭു. സാമന്തയുടെ അമ്മ മലയാളിയാണ്. ഹൃദയം തകർന്ന ഇമോജിയിലാണ് സാമന്ത തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്ക് വെച്ചിരിക്കുന്നത്. നമ്മൾ കണ്ടു മുട്ടും വരെ എന്നാണ് സ്റ്റോറിയിൽ പറയുന്നത്.  ചെന്നൈയിലായിരുന്നു സാമന്ത ജനിച്ചത്.

ജോലി തിരക്കുകൾക്കിടയിലും തൻ്റെ കുടുംബത്തെക്കുറിച്ചും സിനിമാ ജീവിതത്തിൽ അവർ നൽകിയ പിന്തുണയെക്കുറിച്ചും സാമന്ത പലപ്പോഴും പോസിറ്റീവായി തന്നെ സംസാരിക്കാറുണ്ട്. അച്ഛൻ്റെ വേർപാടിന് പിന്നാലെ നിരവധി ആരാധകരും അഭ്യുദയകാംക്ഷികളുമാണ് ആദരാഞ്ജലികളുമായി എത്തുന്നത്.

തൻ്റെ കുട്ടിക്കാലത്ത് പിതാവുമായുള്ള ബന്ധം പലതരത്തിലും പ്രതിസന്ധികളിൽ പെട്ടിരുന്നതായി സാമന്ത ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.  താൻ സ്മാർട്ടല്ലെന്നും തനിക്ക് പറയത്തക്ക കഴിവ് ഇല്ലെന്നും തൻ്റെ പിതാവ് വിശ്വസിച്ചിരുന്നു. എല്ലാ ഇന്ത്യൻ മാതാപിതാക്കളെയും പോലെയായിരുന്നു തൻ്റെ പിതാവെന്നും സാമന്ത അഭിമുഖത്തിൽ പറഞ്ഞിരുന്നു. സ്‌കൂളിൽ നല്ല ഗ്രേഡുകൾ നേടിയാലും അച്ഛൻ  തന്നോട് നല്ല വാക്കുകൾ പറയാറില്ല. അത് ഇന്ത്യൻ വിദ്യാഭ്യാസത്തിൻ്റെ നിലവാരം മാത്രമാണെന്നാണ് പറഞ്ഞിരുന്നത്.  തനിക്ക് മിടുക്കില്ലെന്നും കഴിവില്ലാത്തയാളാണെന്നും പിതാവ് വിശ്വസിച്ചിരുന്നെന്നും ഇത്തരം വിഷമങ്ങൾ തന്നെ അലട്ടിയിരുന്നെന്നും ഗലാട്ട് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ സാമന്ത തുറന്നു പറഞ്ഞിരുന്നു.

ഏകദേശം 4.30-നാണ് ഇൻസ്റ്റഗ്രാമിൽ ഹൃദയം തകർന്ന ഇമോജിയുമായി കണ്ടു മുട്ടും വരേക്കും അച്ഛാ എന്ന ക്യാപ്ഷനിൽ സാമന്ത സ്റ്റോറി പങ്ക് വെച്ചത്. ജോസഫ് പ്രഭുവിൻ്റെ മരണ സംബന്ധമായി മറ്റ് വിവരങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല. മുംബൈയിലാണ് സാമന്തയുടെ കുടുംബം. അതേസമയം സിറ്റാഡെൽ ഹണി ബണ്ണിയാണ് സാമന്തയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഒടിടി സീരിസ്. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്.