Sai Pallavi: ‘അമ്മൂമ്മ തന്ന സാരി സൂക്ഷിച്ചിരിക്കുന്നത് ജീവിതത്തില്‍ ആ വലിയ കാര്യം സംഭവിക്കുന്ന അന്ന് ധരിക്കാന്‍ വേണ്ടിയാണ്’; സായി പല്ലവി
Actress Sai Pallavi: കുറെ നാളായി താരം വിശേഷമായി കൊണ്ടുനടക്കുന്ന സാരിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നാഷണല്‍ അവാര്‍ഡ് കിട്ടുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ആ സാരി രഹസ്യം സായി പല്ലവി തുറന്നു പറഞ്ഞത്.

ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി സായി പല്ലവി. ചുരുക്കം സിനിമയിൽ അഭിനയിച്ച് പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ച താരമാണ് സായി പല്ലവി . സിനിമ തിരഞ്ഞെടുപ്പുകൾ കൊണ്ടും അഭിനയ മികവ് കൊണ്ടും ആരാധകരുടെ എണ്ണം വർധിപ്പിച്ചിരിക്കുകയാണ് താരം. അഭിനയത്തിന്റെ കാര്യത്തിലാണെങ്കിലും ഡാൻസിന്റെ കാര്യത്തിലും മുൻ നിരയിൽ തന്നെ താരം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. താരത്തിന്റെ ഒടുവിൽ ഇറങ്ങിയ ചിത്രം അമരനിലും സായി പല്ലവി ഏറെ പ്രശംകള്‍ നേടിയിരുന്നു.
ഇപ്പോഴിതാ പുതിയ ഒരു ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് താരം. നാഗചൈതന്യയും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന പ്രണയചിത്രം ‘തണ്ടേൽ’ ആണ് താരത്തിന്റെ പുതിയ ചിത്രം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ചിത്രത്തിൽ മത്സ്യത്തൊഴിലാളിയുടെ വേഷത്തിലാണ് നാഗചൈതന്യ എത്തുന്നത്. എന്നാൽ ഇതിനിടെയിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ കത്തി നിൽക്കുന്നത്. കുറെ നാളായി താരം വിശേഷമായി കൊണ്ടുനടക്കുന്ന സാരിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നാഷണല്‍ അവാര്‍ഡ് കിട്ടുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ആ സാരി രഹസ്യം സായി പല്ലവി തുറന്നു പറഞ്ഞത്.
തന്റെ ഇരുപതാം വയസ്സിൽ തനിക്ക് തന്റെ അമ്മൂമ്മ ഒരു സാരി തന്നിരുന്നുവെന്നും, തന്റെ കല്യാണ ദിവസം ധരിക്കാൻ എന്ന് പറഞ്ഞാണ് തന്നതെന്നുമാണ് താരം പറയുന്നത്. ആ സമയത്ത് താൻ സിനിമയിൽ എത്തിയില്ലെന്നു പഠിപ്പ് കഴിഞ്ഞാല്‍ അടുത്തത് കല്യാണം എന്ന മൈന്റ് സെറ്റില്‍ ആയിരുന്നുവെന്നും നടി പറയുന്നു. എന്നാൽ ജോര്‍ജിയയില്‍ മെഡിസിന് പഠിക്കുന്ന കാലത്താണ് കല്യാണം ജീവിതത്തില്‍ ഇല്ലെന്ന് തീരുമാനത്തിലേക്ക് എത്തിയതെന്നും ആ കാലത്ത് തന്നെയാണ് താൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചതെന്നും നടി പറയുന്നു.
എന്നാൽ താൻ ഇപ്പോൾ ആ സാരി സൂക്ഷിച്ചിരിക്കുന്നത് മറ്റൊരു കാര്യത്തിന് എന്നാണ് താരം പറയുന്നത്. കല്യാണത്തെക്കാള്‍ വലിയ ഒരു കാര്യം ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ അന്ന് ധരിക്കാന്‍ വേണ്ടിയാണ് ആ സാരി സൂക്ഷിച്ചിരിക്കുന്നത്. തനിക്ക് നാഷണൽ അവാർഡ് ലഭിക്കുമ്പോൾ താൻ ആ സാരി ധരിക്കുമെന്ന് അമ്മൂമ്മയോട് പറഞ്ഞിട്ടുണ്ട്. അങ്ങനെയൊരു ഇമോഷന്‍ സ്‌റ്റോറി സാരിക്കും നാഷണല്‍ അവാര്‍ഡിനും ഉണ്ട് എന്നാണ് സായി പല്ലവി പറഞ്ഞത്.