Rima Kallingal: ‘ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പിടുക; ലൈംഗിക ദാരിദ്ര്യം പിടിച്ച സമൂഹം എന്തു ചിന്തിക്കുന്നുവെന്ന് ഓർക്കേണ്ടതില്ല’; റിമ കല്ലിങ്കൽ
Rima Kallingal Instagram Post: നടി റിമ കല്ലിങ്കൽ പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ധരിക്കുമ്പോൾ രസവും സുഖവും തോന്നുന്ന ഉടുപ്പിടാമെന്നാണ് റിമ പറയുന്നത്. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകള്‍ ധരിക്കാനും റിമ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി പ്രമുഖൻ ബോബി ചെമ്മണൂർ അറസ്റ്റിലായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിഷയവുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവമാകുകയാണ്. പല തരത്തിലുള്ള അഭിപ്രായങ്ങളാണ് എത്തുന്നത്. ഇതിനിടെയിൽ നടി റിമ കല്ലിങ്കൽ പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ധരിക്കുമ്പോൾ രസവും സുഖവും തോന്നുന്ന ഉടുപ്പിടാമെന്നാണ് റിമ പറയുന്നത്. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകള്‍ ധരിക്കാനും റിമ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
ഇൻസ്റ്റ്ഗ്രാം പോസ്റ്റിന്റെ പൂർണ രൂപം
‘പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോൾ നിങ്ങൾക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക. ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകൾ. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോർത്ത് ആശങ്കപ്പെടാൻ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്’.-ഹണി റോസ് കുറിച്ചു.
അതേസമയം ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ ചാനൽ ചർച്ചയിൽ രാഹുൽ ഈശ്വറിനെതിരേ ഹണി റോസ് രംഗത്തെത്തിയിരുന്നു. . രാഹുല്‍ ഈശ്വറിന്റെ മുന്നില്‍ വരേണ്ട സാഹചര്യമുണ്ടായാല്‍ താന്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിച്ചോളാം എന്നായിരുന്നു ഹണി റോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നത്.
ഹണി റോസ് പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം:
“ശ്രീ രാഹുൽ ഈശ്വർ
താങ്കളുടെ ഭാഷയുടെ മുകളിൽ ഉള്ള നിയന്ത്രണം കേമം ആണ്. ഒരു വിഷയത്തിൽ ചർച്ച നടക്കുമ്പോൾ രണ്ടു ഭാഗവും ഉണ്ടെങ്കിലേ ചർച്ചക്ക് പ്രസക്തി ഉള്ളൂ. അതുകൊണ്ടു തന്നെ രാഹുൽ ഉണ്ടെങ്കിൽ ഒരു പക്ഷത്തു അതിമനോഹരമായ ഭാഷാനിയന്ത്രണത്തോടെ രാഹുൽ നിൽക്കും. ചർച്ചകൾക്ക് രാഹുൽ ഈശ്വർ എന്നും ഒരു മുതൽക്കൂട്ടാണ്. സ്ത്രീകൾ എത്ര വലിയ പ്രശ്നം അഡ്രസ് ചെയ്‌താലും രാഹുൽ ഈശ്വർ ഉണ്ടെങ്കിൽ അദ്ദേഹം അദ്ദേഹത്തിൻ്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകൾ അഡ്രസ് ചെയ്യുന്ന പ്രശ്‌നങ്ങളെ നിർവീര്യം ആക്കും.
പക്ഷെ തന്ത്രികുടുംബത്തിൽ പെട്ട രാഹുൽ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കിൽ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകൾക്ക് അദ്ദേഹം ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ. കാരണം സ്ത്രീകളെ ഏതു വേഷത്തിൽ കണ്ടാൽ ആണ് അദ്ദേഹത്തിൻ്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ. ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്. എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം.”