5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Actress Revathy : ‘ഇത് പുതുതലമുറയ്ക്ക് നൽകുന്ന പാഠമെന്ത്?’ ഇരകൾക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ അന്വേഷണ സംഘം നടപടിയെടുക്കണം; നടി രേവതി

Malayalam Actress Revathy On Hema Committee Report : ഹേമ കമ്മിറ്റി പുറത്ത് വന്നതിന് ശേഷം വെളിപ്പെടുത്തലുകളുടെ അർഥം മലയാളം സിനിമ മേഖലയിൽ വ്യാപകമായ അതിക്രമാണ് നടക്കുന്നത് എന്നല്ലയെന്ന് രേവതി അറിയിച്ചു

Actress Revathy : ‘ഇത് പുതുതലമുറയ്ക്ക് നൽകുന്ന പാഠമെന്ത്?’ ഇരകൾക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ അന്വേഷണ സംഘം നടപടിയെടുക്കണം; നടി രേവതി
നടി രേവതി (Image Courtesy : Social Media)
Follow Us
jenish-thomas
Jenish Thomas | Published: 30 Aug 2024 15:17 PM

ഹേമ കമ്മിറ്റി റിപ്പോർട്ട് (Hema Committee Report) പുറത്ത് വന്നതിന് പിന്നാലെ നിരവധി ആരോപണങ്ങളാണ് മലയാള സിനിമയിലെ പ്രമുഖ നടന്മാർക്കും സാങ്കേതിക പ്രവർത്തകർക്കുമെതിരെ ഉയർന്ന് വന്നത്. റിപ്പോർട്ടിൻ്റെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തു. ഇതുവരെ പത്തോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം വെളിപ്പെടുത്തലുമായി രംഗത്തെത്തിയ ഇരകളായവർക്ക് നേരെ സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും ഇതിൽ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം നടപടി സ്വീകരിക്കണമെന്ന് നടിയും സംവിധായകയും ഡബ്ല്യുസിസിയുടെ സ്ഥാപക അംഗവുമായ രേവതി (Actress Revathy) ന്യൂസ്9-ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

“ഇരകൾക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രി നിയോഗിച്ച പ്രത്യേക അന്വേഷണം സംഘം നടപടിയെടുക്കണം. വെളിപ്പെടുത്തൽ നൽകിയർക്ക് നേരെ രൂക്ഷമായി സൈബർ ആക്രമണമാണ് നടക്കുന്നത്. ഇവർക്കെതിരെ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല, കാരണം ഇവർക്ക് പേരുമില്ല മുഖവുമില്ല. ഇരകളായ സ്ത്രീകൾക്ക് നേരെ സൈബർ ഇടത്തിൽ അതിക്രമം നടത്തുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാനുള്ള നിയമങ്ങൾ കൊണ്ടുവരണം.

ഇത് ശരിയായ പ്രവണതയല്ല, സ്ത്രീകൾക്ക് അവർ അനുഭവിച്ചതിനെ കുറച്ച് സംസാരിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ടിവിടെ. അതിനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കണം. ഒരു സ്ത്രീ തനിക്ക് സംഭവിച്ചതിനെ കുറിച്ച പുറംലോകത്തോട് പറയുമ്പോൾ അവരെ ആക്രമിക്കുന്നത് ആ സമൂഹത്തിൻ്റെ നീതിബോധത്തെയാണ് വെളിപ്പെടുത്തുന്നത്. ഇരകളെ ആക്രമിച്ച് വേട്ടക്കാരെ രക്ഷപ്പെടുത്തുകയാണ് ഇവർ, എന്താണ് നിങ്ങൾ പുതുതലമുറയ്ക്ക് നൽകുന്ന പാഠം?” രേവതി ന്യൂസ്9-ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

ALSO READ : WCC : ഈ വിപ്ലവത്തിൽ ഡബ്ല്യുസിസിക്ക് പങ്കില്ലെന്ന് പറയുന്നവരോട്; 2017ലെ ആ കൂടിക്കാഴ്ചയാണ് എല്ലാത്തിനും തുടക്കമിട്ടത്

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെയും മറ്റ് വെളിപ്പെടുത്തലുകളുടെയും അർഥം മലയാളം സിനിമ ഇൻഡസ്ട്രിയിൽ ചൂഷ്ണങ്ങൾ മാത്രമാണ് നടക്കുന്നത് എന്നല്ലെന്നും രേവതി അഭിമുഖത്തിൽ പറഞ്ഞു. കരിയറിൻ്റെ തുടക്കത്തിൽ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ താൻ നേരിട്ടില്ലെങ്കിലും ഇക്കാര്യങ്ങൾ താൻ അറിയാനും കേൾക്കാനും ഇടയായിട്ടുണ്ട്. അതിനെതിരെ ശബ്ദം ഉയർത്തിട്ടുണ്ടെന്നും രേവതി പറഞ്ഞു. ഇത്തരം പ്രവണതകൾക്കെതിരെ ശബ്ദം ഉയർത്തിവരെ മലയാളം സിനിമയിൽ പലരും മാറ്റി നിർത്തിടുണ്ടെന്നും രേവതി താൻ നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

നടി ആക്രമിച്ച സംഭവത്തിന് ശേഷം തങ്ങൾക്കിടിയിൽ ഉണ്ടായിരുന്ന ഒരു വാട്സ്ആപ്പ് ഗ്രൂപ്പാണ് ഡബ്ല്യുസിസിയുടെ ഉത്ഭവത്തിന് കാരാണമായത്. ആക്രമണത്തിന് ഇരയായ നടി സ്വയമെടുത്ത തീരുമാനമാണ് സംഭവത്തിൽ പോലീസിന് പരാതി നൽകിയത്. ആ നടിയുടെ ആർജവത്തിൽ നിന്നുമാണ് ഒരു സാധാരണ വാട്സ്ആപ്പ് ഗ്രൂപ്പ് വലിയ സ്ത്രീകളുടെ കൂട്ടായ്മയായി മാറിയത്. പലരും ചേർന്നിരുന്ന അവരുടെ ദുരനുഭവങ്ങൾ വെളിപ്പെടുത്തിയപ്പോഴാണ് ഡബ്ല്യുസിസി എന്ന സംഘടനയിലൂടെ ശബ്ദമുയർത്താൻ തീരുമാനമായതെന്ന് രേവതി വ്യക്തമാക്കി.

അതേസമയം ഈ വിവാദങ്ങൾക്കിടെ നടി രേവതിക്കെതിരെയും ആരോപണം നിലനിൽക്കുന്നുണ്ട്. സംവിധായകൻ രഞ്ജിത്തിനെതിരെ ആരോപണവുമായി എത്തിയ യുവാവിൻ്റെ നഗ്ന ദൃശ്യങ്ങൾ സംവിധായകൻ നടി രേവതിക്ക് അയച്ചു നൽകിയെന്ന് പരാതിക്കാരൻ മാധ്യമങ്ങളോടായി പറഞ്ഞത്. രേവതിക്ക് യുവാവിൻ്റെ ചിത്രങ്ങൾ ഇഷ്ടമായി എന്ന് മദ്യലഹരിയിൽ ആയിരുന്ന സംവിധായകൻ തന്നോട് പറഞ്ഞുയെന്ന് പരാതിക്കാരനായ യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെയും മറ്റ് വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തിൽ പത്തോളം കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു. നടനും സിപിഎം എംഎൽഎയുമായ മുകേഷ്, ജയസൂര്യ, ഇടവേള ബാബു, സിദ്ദിഖ്, മണിയൻപിള്ള രാജു, സംവിധായകന്‍മാരായ രഞ്ജിത്ത്, വി.കെ പ്രകാശ് തുടങ്ങിയവർക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘം വിവിധ പോലീസ് സ്റ്റേഷനുകളിലായി ജാമ്യമില്ലാത്ത വകുപ്പിൽ കേസെടുത്തിരിക്കുന്നത്. നടൻ മുകേഷിൻ്റെ കേസിൽ സംസ്ഥാന സർക്കാരും വെട്ടിലായിരിക്കുകയാണ്.

Latest News