Actress Revathi: പ്രണയിച്ച് വിവാഹം, ഒടുവിൽ വേർപിരിയൽ! പിന്നീടാണ് ആ കാര്യം മനസിലായതെന്ന് നടി രേവതി
Actress Revathi About Marriage:ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് 27 വർഷം നീണ്ട ദാമ്പത്യജീവിതം ഇവർ അവസാനിപ്പിച്ചത്. വേർപിരിയലിനു ശേഷവും ഇവർ നല്ല സുഹൃത്തുക്കളായി തുടരുകയാണ്.

മലയാളികളുടെ പ്രിയ താരമാണ് നടി രേവതി. മറക്കാനാവത്ത ഒത്തിരി നല്ല കഥാപാത്രമാണ് താരം സിനിമ പ്രേമികൾക്ക് സമ്മാനിച്ചത്. മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങാൻ താരത്തിനു സാധിച്ചിട്ടുണ്. ഇങ്ങനെ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു രേവതിയുടെ വിവാഹം നടന്നത്. സിനിമാട്ടോഗ്രാഫറും സംവിധായകനുമായ സുരേഷ് ചന്ദ്ര മേനോനായിരുന്നു രേവതി വിവാഹം കഴിച്ചത്.
1986ലായിരുന്നു ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. എന്നാൽ ഈ ദാമ്പത്യജീവിതത്തിന് ആയുസ്സ് കുറവായിരുന്നു. രേവതിയും സുരേഷ് ചന്ദ്ര മേനോനും 2013 ൽ നിയമപരമായി പിരിഞ്ഞു. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് 27 വർഷം നീണ്ട ദാമ്പത്യജീവിതം ഇവർ അവസാനിപ്പിച്ചത്. വേർപിരിയലിനു ശേഷവും ഇവർ നല്ല സുഹൃത്തുക്കളായി തുടരുകയാണ്.
ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് ഒരിക്കൽ നടി രേവതി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആ പ്രായത്തിൽ താൻ വിവാഹം ചെയ്യരുതായിരുന്നുവെന്നാണ് വീഡിയോയിൽ രേവതി പറയുന്നത്. നാല് വർഷം കഴിഞ്ഞ് വിവാഹം ചെയ്താൽ മതിയായിരുന്നു. കാരണം ആ സമയത്തായിരുന്നു മൗനരാഗം, പുന്നഗെെ മന്നൻ എന്നീ സിനിമകൾ ചെയ്തത്. അവ കഴിഞ്ഞയുടനെ വിവാഹം ചെയ്തു. കുറച്ച് കൂടെ നല്ല സിനിമകൾ ചെയ്തിട്ട് വിവാഹം ചെയ്താൽ മതിയായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും നടി പറയുന്നു.
എന്നാൽ വിവാഹം കഴിഞ്ഞ് ഒരു വർഷത്തെ ബ്രേക്കിന് ശേഷം വീണ്ടും തിരിച്ച് വന്നുവെന്നും താരം പറയുന്നുണ്ട്. എന്തുകൊണ്ടോ അന്ന് പ്രേക്ഷകർ തന്നെ സ്വീകരിച്ചു. കിഴക്ക് വാസൽ, തേവർ മകൻ പോലുള്ള സിനിമകൾ ചെയ്തു. ഇന്നത്തെ പോലെ കരിയർ ഓറിയന്റഡായ ചിന്ത അക്കാലത്ത് ഇല്ല. 17 വയസ് മുതൽ 20 വയസ് വർക്ക് ചെയ്തു. 20 വയസിൽ വിവാഹം ചെയ്യുകയായിരുന്നു താനെന്നും രേവതി വ്യക്തമാക്കി.
അതേസമയം അഭിനയരംഗത്തിനൊപ്പം സംവിധാന രംഗത്തും ചുവടുവച്ചിരിക്കുകയാണ് താരം. ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് വെബ് സീരീസിന്റെ തിരക്കുകളിലാണ് രേവതിയിപ്പോൾ. രേവതിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.