AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Raveena Tandon: സ്വർണ്ണക്കമ്മൽ കൊള്ളാമെന്ന് പാപ്പരാസി; ഉടൻ തന്നെ സമ്മാനമായി നൽകി രവീണ ടണ്ടൻ; അമ്പരന്ന് മകളും, വിഡിയോ വൈറൽ

Raveena Tandon: ബോളിവുഡ് താരം രവീണ ടണ്ടന്റെ വിഡിയോ എടുത്ത പാപ്പരാസിയുടെ കമന്റും അതിനോടുള്ള നടിയുടെ പ്രതികരണവും സോഷ്യൽ മിഡിയയിൽ വൈറലായിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച മുംബൈ വിമാനത്താവളത്തിൽ മകൾ റാഷയ്ക്കൊപ്പം എത്തിയതാപ്പോഴായിരുന്നു സംഭവം.

Raveena Tandon: സ്വർണ്ണക്കമ്മൽ കൊള്ളാമെന്ന് പാപ്പരാസി; ഉടൻ തന്നെ സമ്മാനമായി നൽകി രവീണ ടണ്ടൻ; അമ്പരന്ന് മകളും, വിഡിയോ വൈറൽ
Raveena TandonImage Credit source: social media
nithya
Nithya Vinu | Published: 07 Mar 2025 11:44 AM

സിനിമാ താരങ്ങളുടെ ചുറ്റും ക്യാമറകൾ കൊണ്ട് അവരെ പൊതിയുന്ന പാപ്പരാസികൾ സ്ഥിരം കാഴ്ചയാണ്. ഇപ്പോഴിതാ ഒരു നടിയും അവരുടെ വിഡിയോ എടുത്ത പാപ്പരാസിയും സോഷ്യൽ മീഡിയയിൽ താരമായിരിക്കുകയാണ്. ബോളിവുഡ് താരം രവീണ ടണ്ടന്റെ വിഡിയോ എടുത്ത പാപ്പരാസിയുടെ കമന്റും അതിനോടുള്ള നടിയുടെ പ്രതികരണവുമാണ് സോഷ്യൽ മിഡിയയിൽ വൈറലായത്.

കഴിഞ്ഞ ബുധനാഴ്ച മുംബൈ വിമാനത്താവളത്തിൽ മകൾ റാഷയ്ക്കൊപ്പം എത്തിയതായിരുന്നു നടി രവീണ. ചെക്ക് ഇൻ പോയിന്റിൽ നിൽക്കുമ്പോഴായിരുന്നു പാപ്പരാസിയുടെ കമന്റ്. കപിൽ കരാന്ദേ എന്നയാൾ രവീണയുടെ കമ്മ നന്നായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഉടൻ ഏത് കമ്മൽ എന്ന് താരം തിരിച്ച് ചോദിച്ചു. ശേഷം തന്റെ ഇടത് ചെവിയിലെ സ്വർണക്കമ്മൽ അഴിച്ച് കപിലിന് സമ്മാനമായി നൽകുകയായിരുന്നു. അമ്മയുടെ ഈ പ്രവൃത്തി കണ്ട് ഞെട്ടി നിൽക്കുന്ന മകളെയും വിഡിയോയിൽ കാണാം. നടിയുടെ ഈ പ്രവൃത്തി സോഷ്യൽ മീഡിയ ഏറ്റെടുത്തു. വിഡിയോ വൈറലായതോടെ ലൈക്കുകളും കമന്റുകളും ഒഴുകിയെത്തി.

വിഡിയോ:

 

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

രവീണയ്ക്കും റാഷയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും കപീൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

 

ഇതാദ്യമല്ല, ഇത്തരത്തിൽ നടി ആരാധകരുടെ ഹൃദയം കവരുന്നത്. കഴിഞ്ഞ മാസം ഒരു സമൂഹ വിവാഹച്ചടങ്ങിൽ പങ്കെടുക്കവേ ഒരു വധുവിനും വരനും നടി തന്റെ കൈയിലെ വളകൾ ഊരി നൽകിയിരുന്നു. രവീണയുടെയും ഭർത്താവിന്റെയും പേര് ആലേഖനം ചെയ്ത വളകളായിരുന്നു ഇത്. വധൂവരന്മാർക്ക് വളകൾ കൊടുക്കുന്നതിന് മുമ്പ് രവീണ അവയിൽ ചുംബിക്കുകയും വധുവിനെ കെട്ടിപിടിക്കുകയും ചെയ്തിരുന്നു.

അഭിനയം കൊണ്ടും നിലപാടുകൾ കൊണ്ടും ബോളിവുഡിൽ ഏറ്റവും ശ്രദ്ധേയമായ നടിയാണ് രവീണ. 1991ൽ പഥർ കെഫൂൽ എന്ന ആക്ഷൻ ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള പ്രവേശനം. 2001ൽ അക്സ് എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി.
​ഗുഡ്ചാഡിയാണ് ഒടുവിൽ നടിയുടേതായി പുറത്തിറങ്ങിയ ചിത്രം. സഞ്ജയ് ദത്ത്, പാർത്ഥ് സമതാൻ, ഖുലാഷി കുമാർ, അരുണ ഇറാനി എന്നിവരും ഇതിൽ പ്രധാനവേഷങ്ങളെ അവതരിപ്പിച്ചു. അനീസ് ബസ്മി സംവിധാനം ചെയ്യുന്ന വെൽക്കം ടു ദി ജം​ഗിളിലാണ് രവീണ അടുത്തതായി അഭിനയിക്കുന്നത്. അക്ഷയ് കുമാർ, ജാക്വലിൻ ഫെർണാണ്ടസ്, സഞ്ജയ് ദത്ത്, ദിഷ പട്ടാണി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.