Pushpa 3: പുഷ്പ 3 : വില്ലനായി എത്തുന്നത് വിജയ് ദേവരകൊണ്ടയോ? അഭ്യൂഹങ്ങളോട് പ്രതികരിച്ച് രശ്മിക മന്ദാന
Vijay Deverakonda In Pushpa 3: ചിത്രം പുറത്തിറങ്ങിയ സമയത്ത് തന്നെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഓസ്‌കർ പുരസ്‌കാര ജേതാവ് റസൂൽ പൂക്കുട്ടിയാണ് 'പുഷ്‌പ 3'യെ കുറിച്ചുള്ള വിവരം പങ്കുവച്ചത്.
ചിത്രം പുറത്തിറങ്ങി 10 ദിവസം കഴിയുമ്പോൾ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ് അല്ലു അർജുൻറെ ‘പുഷ്‌പ 2 ദി റൂൾ’. ഡിസംബർ അഞ്ചിനാണ് ചിത്രം തീയറ്ററിൽ എത്തിയത്. ആദ്യ ഭാഗത്തേക്കാൾ മികച്ച കളക്ഷനാണ് രണ്ടാം ഭാഗം തിയേറ്ററുകളിൽ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ വാരാന്ത്യത്തിൽ തന്നെ നിരവധി റെക്കോർഡുകൾ തകർത്തെറിഞ്ഞ് കൊണ്ടാണ് ‘പുഷ്‌പ 2 ദി റൂൾ’ ഗ്രാൻഡ് എൻട്രി നടത്തിയിരിക്കുന്നത്.
എന്നാൽ ഏതൊരു ബിഗ് ബജറ്റ് ചിത്രത്തിനും, ദിവസങ്ങൾ കഴിയുമ്പോൾ കളക്ഷനിൽ ഉണ്ടാവുന്ന നേരിയ ഇടിവുകൾ സ്വാഭാവികമാണ്. റിലീസ് കഴിഞ്ഞുള്ള ആദ്യ തിങ്കളാഴ്‌ച്ചയിൽ ‘പുഷ്‌പ 2’ അതിൻ്റെ ആദ്യത്തെ ഏറ്റവും വലിയ ഇടിവ് നേരിട്ടു. ഇന്ത്യയിൽ നിന്നുള്ള കളക്ഷനുകളിൽ 54.31% കുറവ് രേഖപ്പെടുത്തി. എന്നാൽ ഏതൊരു സിനിമയിലും ഇത്തരമൊരു ഇടിവ് സർവ്വ സാധാരണമാണ്.ആറാം ദിനത്തിൽ കളക്ഷനിൽ 18.70% കുറവുണ്ടായി. ഈ ഇടിവുകൾക്കിടയിലും ഗ്രോസ് കളക്ഷനിൽ ഏറ്റവും വേഗത്തിൽ 1,000 കോടി പിന്നിടുന്ന ചിത്രമായി ‘പുഷ്‌പ 2’ മാറിയിരുന്നു. ഇന്ത്യയിൽ നിന്ന് മാത്രം ആറ് ദിവസം കൊണ്ട് 645.95 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്.
Also Read: ‘എന്നടാ നിനക്ക് തൈര് സാദവും പിക്കിളും തന്നെ വേണമാ’; മരുമകനെക്കുറിച്ച് വാചാലയായി മേനക
ചിത്രം പുറത്തിറങ്ങിയ സമയത്ത് തന്നെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഓസ്‌കർ പുരസ്‌കാര ജേതാവ് റസൂൽ പൂക്കുട്ടിയാണ് ‘പുഷ്‌പ 3’യെ കുറിച്ചുള്ള വിവരം പങ്കുവച്ചത്. സൗണ്ട് മിക്‌സിംഗിൻറെ വിശേഷത്തിനൊപ്പം പങ്കുവച്ച ചിത്രത്തിന് പുറകിൽ ‘പുഷ്‌പ 3 ദി റാംപേജ്’ എന്ന് എഴുതിയിരുന്നു. എന്നാൽ അദ്ദേഹം അബദ്ധത്തിൽ പങ്കുവച്ച ഈ ചിത്രം ഉടൻ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെ ചിത്രത്തിനെ പറ്റിയുള്ള പല അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇതിനിടെയിൽ പുഷ്പ മൂന്നാം ഭാഗത്തിൽ തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട പ്രധാന വില്ലൻ വേഷത്തിലെത്തുമെന്നും റിപ്പോർട്ടുകൾ ഉയർന്നിരുന്നു.. 2022 ൽ വിജയ് ദേവരകൊണ്ട പുഷ്പ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. 2022 ൽ സുകുമാറിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റിലാണ് നടൻ മൂന്നാം ഭാഗത്തിന്റെ സൂചന നൽകിയത്. ഈ പോസ്റ്റിന്റെ പശ്ചാത്തലത്തിലാണ് നടൻ പുഷ്പ 3 യിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കും എന്ന റിപ്പോർട്ടുകൾ വരുന്നത്.
എന്നാൽ ഇതിനു പിന്നാലെ അഭ്യൂഹങ്ങളോട് പ്രതികരിച്ച് രശ്മിക മന്ദാന രംഗത്ത് എത്തി. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു രശ്മിക മന്ദാന ഇക്കാര്യം വ്യക്തമാക്കിയത്. നിങ്ങൾക്ക് മാത്രമല്ല എനിക്കും അക്കാര്യം അറിയില്ല. സംവിധായകൻ സുകുമാർ വളരെ നന്നായി പ്ലാൻ ചെയ്യ്താണ് കാര്യങ്ങൾ. എല്ലാത്തിലും സസ്പെൻസ് ഒളിപ്പിക്കുന്ന ആളാണ് അദ്ദേഹം. അവസാനം വരെ ഒന്നും പുറത്ത് വിടാറില്ല. ‘പുഷ്പ 2’നു വേണ്ടിയുള്ള കാര്യങ്ങളും സെറ്റിൽ പറഞ്ഞിരുന്നു. സിനിമയുടെ ക്ലൈമാക്സിൽ പ്രത്യക്ഷപ്പെട്ട ആളെ കണ്ട്.. ‘ആരാ ഇത്?’ താൻ വരെ അത്ഭുതപ്പെട്ടുവെന്ന് രശ്മിക മന്ദന പറഞ്ഞു.