AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ranjini: ‘നിങ്ങളൊരു അവസരവാദിയാണ്, നാണക്കേട് തോന്നുന്നു’; മാല പാർവതിക്കെതിരെ അതിരൂക്ഷ വിമർശനവുമായി രഞ്ജിനി

Ranjini Slams Mala Parvathy`s Remarks: മാല പാർവതിയുടെ പ്രതികരണത്തിൽ വിവിധ കോണുകളിൽ നിന്ന് വിമർശനം ശക്തമാകുന്നതിനിടെയാണ് രഞ്ജിനിയുടെ പ്രതികരണം. മാലാ പാർവതി അവസരവാദിയാണെന്നാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ രഞ്ജിനി പറയുന്നത്.

Ranjini: ‘നിങ്ങളൊരു അവസരവാദിയാണ്, നാണക്കേട് തോന്നുന്നു’; മാല പാർവതിക്കെതിരെ അതിരൂക്ഷ വിമർശനവുമായി രഞ്ജിനി
ഷൈൻ ടോം ചാക്കോ, മാലാ പാർവതി, രഞ്ജിനിImage Credit source: social media
sarika-kp
Sarika KP | Published: 20 Apr 2025 18:01 PM

നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരായ നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ വിവാദ പ്രതികരണം നടത്തിയ മാലാ പാർവതിക്കെതിരെ അതി രൂക്ഷ വിമർശനവുമായി നടി രഞ്ജിനി. മാല പാർവതിയുടെ പ്രതികരണത്തിൽ വിവിധ കോണുകളിൽ നിന്ന് വിമർശനം ശക്തമാകുന്നതിനിടെയാണ് രഞ്ജിനിയുടെ പ്രതികരണം. മാലാ പാർവതി അവസരവാദിയാണെന്നാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ രഞ്ജിനി പറയുന്നത്.

മാലാ പാര്‍വതി നിങ്ങളെയോര്‍ത്ത് നാണക്കേട് തോന്നുന്നുവെന്നാണ് നടി കുറിച്ചത്. മാലാ പാർവതിയെ അവസരവാദിയെന്നും രഞ്ജിനി വിശേഷിപ്പിച്ചു. ഒരു സൈക്കോലിസ്‌റ്റും അഭിഭാഷകയും കൂടിയായ താങ്കള്‍ എന്തിനാണ് ഇത്തരം കുറ്റവാളികളെ പിന്തുണയ്ക്കുന്നത്. ദുഃഖം തോന്നുന്നു. എനിക്ക് നിങ്ങളോട് യാതൊരു ബഹുമാനവും തോന്നുന്നില്ലെന്നും രഞ്ജിനി വിമർശിച്ചു.

 

കഴിഞ്ഞ ദിവസമാണ് ലൈംഗികാതിക്രമ പരാതികള്‍ ലളിതവത്കരിച്ച് കൊണ്ട് നടി മാല പാർവതി രം​ഗത്ത് എത്തിയത്. യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലായിരുന്നു മാല പാർവതിയുടെ വിവാദ പരാമര്‍ശം. താൻ മുൻപ് നിരവധി തവണ ഷൈൻ ടോമിനൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും ഇത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നുമാണ് മാലാ പാർവതി പറഞ്ഞത്. ഇത് ഷൈൻ തമാശയായി പറഞ്ഞതാവാമെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.

Also Read:‘ഇതൊക്കെ വീഡിയോ ഇടുന്നതിനു മുൻപ് ആലോചിക്കണമായിരുന്നു; മാറ്റിപ്പറയുന്നത് ബുദ്ധിമുട്ടാണ്’: ഭാഗ്യലക്ഷ്മി

‘ബ്ലൗസ് ഒന്നു ശരിയാക്കാൻ പോകുമ്പോൾ ഞാൻ കൂടി വരട്ടെയെന്ന് ചോദിച്ചാൽ ഭയങ്കര സ്ട്രെസായി, എല്ലാം അങ്ങ് തകർന്നുപോയി. അങ്ങനെയൊക്കെ എന്താ? പോടാ എന്ന് പറഞ്ഞാപോരെ. ഇതൊക്കെ വലിയ വിഷയമായി മനസിൽ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ?’ എന്നായിരുന്നു മാല പാര്‍വതിയുടെ പരാമര്‍ശം.

എന്നാൽ നടിയുടെ പരാമർശം വലിയ രീതിയിൽ ചർച്ചയായി. നടിക്ക് പലതും തമാശയായി തോന്നുമെന്നും എന്നാല്‍ മറ്റുള്ളവര്‍ക്ക് അതങ്ങനെയാവണമെന്നില്ലെന്നും ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി വിമർശിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.