Ramya Krishnan: അവിഹിത ബന്ധത്തിൽ ഗർഭിണിയായി; ഗർഭച്ഛിദ്രം നടത്താൻ നടി രമ്യ കൃഷ്‌ണൻ ആവശ്യപ്പെട്ടത് 75 ലക്ഷം

Actress Ramya Krishnan Controversial Love Story: ഓൺ സ്ക്രീനിലെ പ്രകടനങ്ങൾ മാത്രമല്ല രമ്യ കൃഷ്ണന്റെ വ്യക്തി ജീവിതവും ചർച്ചകളിൽ ഇടം നേടാറുണ്ട്. താരത്തിന്റെ പഴയ കഥകൾ ഇപ്പോൾ വീണ്ടും ഉയർന്നു വരുകയാണ്.

Ramya Krishnan: അവിഹിത ബന്ധത്തിൽ ഗർഭിണിയായി; ഗർഭച്ഛിദ്രം നടത്താൻ നടി രമ്യ കൃഷ്‌ണൻ ആവശ്യപ്പെട്ടത് 75 ലക്ഷം

നടി രമ്യ കൃഷ്ണൻ (Image Courtesy: Ramya Krishnan Facebook)

Updated On: 

16 Sep 2024 10:02 AM

പടയപ്പ, ബാഹുബലി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് രമ്യ കൃഷ്ണൻ. നാല് പതിറ്റാണ്ടുകളോളമായി താരം സിനിമയിൽ സജീവമായി തുടരുന്നു. തെന്നിന്ത്യൻ സിനിമയിൽ മാത്രമല്ല ബോളിവുഡിലും രമ്യ മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ചു. തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ‘പടയപ്പ’ എന്ന ചിത്രത്തിലെ നീലമ്പാരി എന്ന ശക്തമായ സ്ത്രീ കഥാപാത്രം രമയുടെ സിനിമ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.

1983-ൽ പുറത്തിറങ്ങിയ ‘വെള്ളൈ മനസ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രമ്യ കൃഷ്ണൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നാലെ 1986 -ൽ പുറത്തിറങ്ങിയ ‘പുലരുമ്പോൾ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ചുവടുവെച്ചു. അതെ വർഷം തന്നെ ‘ബലേ മിതൃലു’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും കാലെടുത്തവച്ചു. വൈകാതെ തന്നെ കന്നഡയിലും ഹിന്ദിയിലും താരം വരവറിയിച്ചു.

എല്ലാ ഭാഷകളിലും മുൻനിര നായകന്മാരുടെ നായികയായി രമ്യ തിളങ്ങി. പടയപ്പ മുതൽ ബാഹുബലി വരെ, എല്ലാ ചിത്രങ്ങളിലും തന്റേതായ മുഖമുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചു. നാല്പത് വർഷത്തോളം സിനിമ മേഖലയിൽ സജീവമായി തന്നെ നിലനിൽക്കാൻ സാധിച്ച വളരെ ചുരുക്കം നടികളിൽ ഒരാളാണ് രമ്യ കൃഷ്ണൻ.

ALSO READ: എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് നയൻതാര; ഈ ബ്ലൂ ടിക്കിന് എന്ത് സുരക്ഷയെന്ന് മസ്കിനോട് ആരാധകർ…

അതെ സമയം, ഓൺ സ്ക്രീനിലെ പ്രകടനങ്ങൾ മാത്രമല്ല താരത്തിന്റെ വ്യക്തി ജീവിതവും ചർച്ചകളിൽ ഇടം നേടാറുണ്ട്. കുറച്ച് പഴയ കഥയാണെങ്കിലും താരത്തിന്റെ പ്രണയം ഒരു കാലത്ത് വലിയ ചർച്ചയായിരുന്നു. 1999-ൽ പടയപ്പ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്താണ് സംവിധായകൻ കെ എസ് രവികുമാറും രമ്യ കൃഷ്‌ണനും സുഹൃത്തുക്കളാവുന്നത്. ശേഷം  ‘പാട്ടാലി’, ‘പഞ്ചതന്ത്രം’ തുടങ്ങിയ സിനിമകളിലും ഇവർ ഒന്നിച്ചു പ്രവർത്തിച്ചു. പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വളർന്നു.

എന്നാൽ രവി കുമാർ ആ സമയത്ത് വിവാഹിതനായിരുന്നു. അതിനാൽ തന്നെ സംഭവം വലിയ വിവാദമായി മാറി. ഇതിനിടയിൽ രമ്യ കൃഷ്‌ണൻ ഗർഭിണിയായതായും വാർത്തകൾ ഉയർന്നു. തമിഴ് സിനിമ മേഖലയിൽ വലിയ കോളിളക്കം തന്നെയാണിത് സൃഷ്ടിച്ചത്. രമ്യ ഗർഭിണിയായതോടെ രവി കുമാർ ബന്ധത്തിൽ നിന്നും പിന്മാറിയതായും, എന്നാൽ രമ്യ കൃഷ്ണൻ ഗർഭം അലസിപ്പിക്കാൻ അദ്ദേഹത്തോട് 75 ലക്ഷം രൂപ ആവശ്യപ്പെട്ടതായും ബോളിവുഡ് ഷാദി ഡോട്ട്കോം, സീ ന്യൂസ്, ന്യൂസ് 18 ഹിന്ദി, ഫിൽമിബീറ്റ് തുടങ്ങിയ വിവിധ എൻ്റർടെയിൻമെൻ്റ് പോർട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് രവി കുമാർ, ആവശ്യപ്പെട്ട തുക നൽകിയതോടെയാണ് രമ്യ ഗർഭച്ഛിദ്രം നടത്തിയെന്നാണ് അന്ന് വന്ന വാർത്തകൾ. എന്നാൽ ഈ പ്രശ്നങ്ങളൊന്നും ഇരുവരുടെയും സിനിമ ജീവിതത്തെ ബാധിച്ചില്ല എന്നതും ശ്രദ്ദേയമാണ്.

രവികുമാറുമായുള്ള ബന്ധം അവസാനിച്ച ശേഷമാണ് രമ്യ സംവിധയകാൻ കൃഷ്ണ വംശിയെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. 2003-ൽ ഇരുവരും വിവാഹം ചെയ്‌തു. 2005 ഫെബ്രുവരിയിൽ ഇവർക്ക് ഒരു കുഞ്ഞുണ്ടായി. റീഥ്വിക് വംശി എന്നാണ് പേര്.

Related Stories
Dulquer Salmaan: ദുൽഖർ സൽമാന്റെ ബോഡി​ഗാർഡ് ദേവദത്ത് വിവാഹിതനായി; നേരിട്ടെത്തി ആശംസ നേര്‍ന്ന് താരം
Soubin Shahir: ‘ആ പടത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞിട്ട് വേണം ദുൽഖറിനൊപ്പമുള്ള സിനിമ ചെയ്യാൻ; ഈ വർഷം തന്നെയുണ്ടാകും’; സൗബിൻ ഷാഹിർ
Coldplay Concert: ‘ഷോ വേഗം പൂർത്തിയാക്കണം, ബുംറ ബാക് സ്റ്റേജിൽ വന്ന് നിൽപ്പുണ്ട്’; കോൾഡ് പ്ലേ വേദിയിൽ ‘ബുംറ’ തരംഗം
Diya Krishna: ‘ഓസി ഭാ​ഗ്യവതിയാണ്; ഇഷ്ടമുള്ള ഭക്ഷണമെല്ലാം വീട്ടിൽ ഉണ്ടാക്കിക്കൊടുക്കും’; സിന്ധു കൃഷ്ണ
Nandini actor Aman Jaiswal: ‘ഇങ്ങനെ കാണുന്നത് അമന് ഒട്ടും ഇഷ്ടമാകില്ല; പക്ഷേ, എന്നെക്കോണ്ട് കഴിയുന്നില്ല’; അമൻ ജയ്സ്‍വാളിന്റെ വേർപാടിൽ പൊട്ടിക്കരഞ്ഞ് സഹതാരം
Benny P Nayarambalam: ‘മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്യണമെന്ന് ആ നടിയോട് പറഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു’
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു