Ramya Krishnan: അവിഹിത ബന്ധത്തിൽ ഗർഭിണിയായി; ഗർഭച്ഛിദ്രം നടത്താൻ നടി രമ്യ കൃഷ്‌ണൻ ആവശ്യപ്പെട്ടത് 75 ലക്ഷം
Actress Ramya Krishnan Controversial Love Story: ഓൺ സ്ക്രീനിലെ പ്രകടനങ്ങൾ മാത്രമല്ല രമ്യ കൃഷ്ണന്റെ വ്യക്തി ജീവിതവും ചർച്ചകളിൽ ഇടം നേടാറുണ്ട്. താരത്തിന്റെ പഴയ കഥകൾ ഇപ്പോൾ വീണ്ടും ഉയർന്നു വരുകയാണ്.
പടയപ്പ, ബാഹുബലി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് രമ്യ കൃഷ്ണൻ. നാല് പതിറ്റാണ്ടുകളോളമായി താരം സിനിമയിൽ സജീവമായി തുടരുന്നു. തെന്നിന്ത്യൻ സിനിമയിൽ മാത്രമല്ല ബോളിവുഡിലും രമ്യ മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ചു. തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ‘പടയപ്പ’ എന്ന ചിത്രത്തിലെ നീലമ്പാരി എന്ന ശക്തമായ സ്ത്രീ കഥാപാത്രം രമയുടെ സിനിമ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു.
1983-ൽ പുറത്തിറങ്ങിയ ‘വെള്ളൈ മനസ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് രമ്യ കൃഷ്ണൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നാലെ 1986 -ൽ പുറത്തിറങ്ങിയ ‘പുലരുമ്പോൾ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ചുവടുവെച്ചു. അതെ വർഷം തന്നെ ‘ബലേ മിതൃലു’ എന്ന ചിത്രത്തിലൂടെ തെലുങ്കിലും കാലെടുത്തവച്ചു. വൈകാതെ തന്നെ കന്നഡയിലും ഹിന്ദിയിലും താരം വരവറിയിച്ചു.
എല്ലാ ഭാഷകളിലും മുൻനിര നായകന്മാരുടെ നായികയായി രമ്യ തിളങ്ങി. പടയപ്പ മുതൽ ബാഹുബലി വരെ, എല്ലാ ചിത്രങ്ങളിലും തന്റേതായ മുഖമുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചു. നാല്പത് വർഷത്തോളം സിനിമ മേഖലയിൽ സജീവമായി തന്നെ നിലനിൽക്കാൻ സാധിച്ച വളരെ ചുരുക്കം നടികളിൽ ഒരാളാണ് രമ്യ കൃഷ്ണൻ.
അതെ സമയം, ഓൺ സ്ക്രീനിലെ പ്രകടനങ്ങൾ മാത്രമല്ല താരത്തിന്റെ വ്യക്തി ജീവിതവും ചർച്ചകളിൽ ഇടം നേടാറുണ്ട്. കുറച്ച് പഴയ കഥയാണെങ്കിലും താരത്തിന്റെ പ്രണയം ഒരു കാലത്ത് വലിയ ചർച്ചയായിരുന്നു. 1999-ൽ പടയപ്പ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്താണ് സംവിധായകൻ കെ എസ് രവികുമാറും രമ്യ കൃഷ്‌ണനും സുഹൃത്തുക്കളാവുന്നത്. ശേഷം ‘പാട്ടാലി’, ‘പഞ്ചതന്ത്രം’ തുടങ്ങിയ സിനിമകളിലും ഇവർ ഒന്നിച്ചു പ്രവർത്തിച്ചു. പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വളർന്നു.
എന്നാൽ രവി കുമാർ ആ സമയത്ത് വിവാഹിതനായിരുന്നു. അതിനാൽ തന്നെ സംഭവം വലിയ വിവാദമായി മാറി. ഇതിനിടയിൽ രമ്യ കൃഷ്‌ണൻ ഗർഭിണിയായതായും വാർത്തകൾ ഉയർന്നു. തമിഴ് സിനിമ മേഖലയിൽ വലിയ കോളിളക്കം തന്നെയാണിത് സൃഷ്ടിച്ചത്. രമ്യ ഗർഭിണിയായതോടെ രവി കുമാർ ബന്ധത്തിൽ നിന്നും പിന്മാറിയതായും, എന്നാൽ രമ്യ കൃഷ്ണൻ ഗർഭം അലസിപ്പിക്കാൻ അദ്ദേഹത്തോട് 75 ലക്ഷം രൂപ ആവശ്യപ്പെട്ടതായും ബോളിവുഡ് ഷാദി ഡോട്ട്കോം, സീ ന്യൂസ്, ന്യൂസ് 18 ഹിന്ദി, ഫിൽമിബീറ്റ് തുടങ്ങിയ വിവിധ എൻ്റർടെയിൻമെൻ്റ് പോർട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് രവി കുമാർ, ആവശ്യപ്പെട്ട തുക നൽകിയതോടെയാണ് രമ്യ ഗർഭച്ഛിദ്രം നടത്തിയെന്നാണ് അന്ന് വന്ന വാർത്തകൾ. എന്നാൽ ഈ പ്രശ്നങ്ങളൊന്നും ഇരുവരുടെയും സിനിമ ജീവിതത്തെ ബാധിച്ചില്ല എന്നതും ശ്രദ്ദേയമാണ്.
രവികുമാറുമായുള്ള ബന്ധം അവസാനിച്ച ശേഷമാണ് രമ്യ സംവിധയകാൻ കൃഷ്ണ വംശിയെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. 2003-ൽ ഇരുവരും വിവാഹം ചെയ്‌തു. 2005 ഫെബ്രുവരിയിൽ ഇവർക്ക് ഒരു കുഞ്ഞുണ്ടായി. റീഥ്വിക് വംശി എന്നാണ് പേര്.