5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Naveen Nazim: നസ്രിയയുടെ സഹോദരൻ നവീൻ നസീമിന് വിവാഹനിശ്ചയം; ചടങ്ങിൽ തിളങ്ങി ഫഹദും നസ്രിയയും

Actress Nazriya Brother Naveen Nazim Engagement: അനിയന്റെ വിവാഹനിശ്ചയ ചടങ്ങിൽ തിളങ്ങി നിന്നത് നസ്രിയയും ഫഹദും തന്നെയാണ്.

Naveen Nazim: നസ്രിയയുടെ സഹോദരൻ നവീൻ നസീമിന് വിവാഹനിശ്ചയം; ചടങ്ങിൽ തിളങ്ങി ഫഹദും നസ്രിയയും
നസ്രിയയും ഫഹദും നസീമിന്റെ വിവാഹനിശ്ചയ ചടങ്ങിൽ (Image Credits: Instagram)
nandha-das
Nandha Das | Updated On: 04 Dec 2024 16:53 PM

നടി നസ്രിയയുടെ സഹോദരനും നടനുമായ നവീൻ നസീം വിവാഹിതനാകുന്നു. ബുധനാഴ്ച നടന്ന നവീന്റെ വിവാഹ നിശ്ചയത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. അനിയന്റെ വിവാഹനിശ്ചയ ചടങ്ങിൽ തിളങ്ങി നിന്നത് നസ്രിയയും ഫഹദും തന്നെയാണ്. ചലച്ചിത്ര മേഖലയിൽ നിന്നും സൗബിൻ ഷാഹിർ, വിവേക് ഹർഷൻ, സുഷിൻ ശ്യാം, മാഷർ ഹംസ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നവീൻ പേസ്റ്റൽ ബ്ലു നിറത്തിലുള്ള ഷർവാണിയും വധു ലൈലാക്ക് നിറത്തിലുള്ള ഹെവി ലെഹങ്കയുമാണ് അണിഞ്ഞിരുന്നത്. അതേസമയം, പേസ്റ്റൽ ​ഗ്രീൻ നിറത്തിൽ തീർത്ത ഹെവി വർക്കുള്ള ചോളിയിൽ നസ്രിയ അതീവ സുന്ദരിയായി ചടങ്ങിനെത്തിയപ്പോൾ, കോഫി ബ്രൗൺ നിറത്തിലുള്ള സിംപിൾ കുർത്തയായിരുന്നു ഫഹദ് ധരിച്ചത്.

മുസ്ലീം വിവാഹനിശ്ചയത്തിലെ പതിവ് ചടങ്ങുകളുടെ ഭാ​ഗമായി വരന്റെ കുടുംബാം​ഗങ്ങൾ വധുവിന് ആഭരണം സമ്മാനമായി നൽകി. ഡയമണ്ടിൽ തീർത്ത ഹെവി നെക്ലേസ് വധുവിനെ അണിയിച്ചത് നസ്രിയ ആയിരുന്നു. വധുവിന്റെ പേര് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

ALSO READ: കീര്‍ത്തി സുരേഷിന്റെ വിവാഹം ഈ മാസം; വിവാഹക്ഷണക്കത്ത് പുറത്ത്

വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ നവീന് വിവാഹപ്രായമായോ എന്ന തരത്തിലുള്ള  ചോദ്യങ്ങളാണ് ഉയരുന്നത്. ‘നവീൻ തീരെ ചെറുപ്പമല്ലേ’ എന്നാണ് ചിത്രങ്ങളുടെ താഴെ മിക്കവരുടെയും കമന്റ്. എന്നാൽ നവീന് ഇരുപത്തിയെട്ട് വയസുണ്ട്.

നസ്രിയയും സഹോദരൻ നവീനും തമ്മിൽ കൃത്യം ഒരു വയസ്സിന്റെ വ്യത്യാസം മാത്രമാണുള്ളത്. ഇവർ രണ്ടുപേരും ജന്മദിനം ആഘോഷിക്കുന്നത് ഒരേ ദിവസമാണ്   എന്നൊരു പ്രത്യേകത കൂടിയുണ്ട്. നസീമുദീൻ, ബീഗം ബീന ദമ്പതികളുടെ മക്കളാണ് നസ്രിയയും നവീനും. ‘അമ്പിളി’ എന്ന ചിത്രത്തിലൂടെയാണ് നവീൻ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. കൂടാതെ, ഫഹദ് ഫാസിൽ നായകനായ ‘ആവേശം’ സിനിമയിൽ അസിസ്റ്റന്റായും പ്രവർത്തിച്ചിട്ടുണ്ട്.