Nayanthara: സിനിമയിൽ കാണുന്ന മുഖമല്ല അയാൾക്ക്, എന്തിനാണ് ഞങ്ങളോടിത്ര പക; ധനുഷിനെതിരെ തുറന്നടിച്ച് നയൻതാര

Nayanthara slams Dhanush for her Netflix Documentary: ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് സിനിമയിലെ പരസ്യപ്പോരിന് ലേഡി സൂപ്പർ സ്റ്റാർ എന്ന് അറിയപ്പെടുന്ന നയൻതാര തുടക്കമിട്ടിരിക്കുന്നത്. വിവാഹം കഴിഞ്ഞ് 2 വർഷം പിന്നിട്ടിട്ടും എന്തുകൊണ്ടാണ് ഡോക്യുമെന്ററി റിലീസ് ചെയ്തതെന്ന ചോദ്യം സമൂഹത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് ഉയർന്നിരുന്നു.

Nayanthara: സിനിമയിൽ കാണുന്ന മുഖമല്ല അയാൾക്ക്, എന്തിനാണ് ഞങ്ങളോടിത്ര പക; ധനുഷിനെതിരെ തുറന്നടിച്ച് നയൻതാര

Nayanthara - Dhanush (Image Credits: PTI& Dhanush)

Published: 

16 Nov 2024 15:32 PM

ചെന്നെെ: നടൻ ധനുഷിനെതിരെ ആരോപണങ്ങളുമായി നയൻതാര. തന്റെ വിവാഹ ഡോക്യുമെന്ററിയിൽ മൂന്ന് സെക്കന്റ് സിനിമാ ദെെർഘ്യം ഉപയോ​ഗിച്ചതിന് 10 കോടി ധനുഷ് ആവശ്യപ്പെട്ടു. ദെെവത്തിന്റെ കോടതിയിൽ ധനുഷ് ഉത്തരം പറയേണ്ടി വരുമെന്നും നയൻതാര. തന്നോടും വിഘ്നേഷിനൊടും പകയാണെന്നും നയൻതാര പറഞ്ഞു. നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചുകൊണ്ടുള്ള തുറന്ന കത്ത് നയൻതാര സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു.

ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് സിനിമയിലെ പരസ്യപ്പോരിന് ലേഡി സൂപ്പർ സ്റ്റാർ എന്ന് അറിയപ്പെടുന്ന നയൻതാര തുടക്കമിട്ടിരിക്കുന്നത്. വിവാഹം കഴിഞ്ഞ് 2 വർഷം പിന്നിട്ടിട്ടും എന്തുകൊണ്ടാണ് ഡോക്യുമെന്ററി റിലീസ് ചെയ്തതെന്ന ചോദ്യം സമൂഹത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് ഉയർന്നിരുന്നു. ഇതിനുള്ള മറുപടിയാണ് ധനുഷിന് അയച്ചിരിക്കുന്ന കത്തിൽ നിന്ന് ലഭിക്കുന്നത്. ഡോക്യുമെന്ററി വെളിച്ചം കാണാത്തതിന് പിന്നിൽ ധനുഷ് ആണെന്നാണ് നയൻതാരയുടെ ആരോപണം. 2015-ൽ ധനുഷ് നിർമ്മിച്ച് നയൻതാര അഭിനയിച്ച നയൻതാരയുടെ ഭർത്താവ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് താരങ്ങൾ തമ്മിൽ തർക്കം ഉടലെടുത്തിരിക്കുന്നത്. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും.

ആ ചിത്രത്തിലെ രം​ഗങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് രണ്ട് വർഷത്തോളമായി ധനുഷിന്റെ അനുമതിക്കായി കാത്തിരുന്നുവെങ്കിലും ഒരു പ്രതികരണവുമുണ്ടായില്ല. പിന്നീട് ഈ സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട മൂന്ന് സെക്കന്റ് ദെെർഘ്യമുള്ള വീഡിയോ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരുന്നു. വിഘ്നേഷ് ശിവൻ അദ്ദേഹത്തിന്റെ ക്യാമറയിൽ ഷൂട്ട് ചെയ്ത വീഡിയോയാണിത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ട്രെെയ്ലറിൽ ഈ ദൃശ്യങ്ങൾ ഉൾപ്പെട്ടിരുന്നു. പുറത്ത് വന്ന ദൃശ്യത്തിൽ 10 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് ധനുഷ് വക്കീൽ നോട്ടീസ് അയച്ചെന്നും അത് തന്റെ ഹൃദയം തകർത്തുവെന്നുമാണ് നയൻതാര പറയുന്നത്.

മറ്റുള്ളവർക്ക് അറിയാത്ത പകയുടെ മുഖം ധനുഷിന് ഉണ്ടെന്നും പകർപ്പവകാശം എന്ന് പറഞ്ഞ് രാജ്യത്തെ കോടതികളിൽ നിങ്ങൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞേക്കും. എന്നാൽ ദെെവത്തിന്റെ കോടതിയിൽ ഉത്തരം പറയേണ്ടി വരും. 10 വർഷമായിട്ടും തന്നോടും ഭർത്താവിനോടും എന്തിനാണ് ഇത്ര പകവെച്ചു പുലർത്തുന്നതെന്നും നയൻസ് കത്തിലൂടെ ചോദിക്കുന്നുണ്ട്. മറ്റുള്ളവരുടെ ദൗർഭാ​ഗ്യങ്ങളിൽ സന്തോഷിക്കുന്ന മാനസികാവസ്ഥയ്ക്ക് ഉടമയാണ് നധുഷെന്ന വിമർശനവും നയൻതാര ഉന്നയിക്കുന്നുണ്ട്. നാനും റൗഡി താൻ സിനിമ ചിത്രീകരണ വേളയിലും ധനുഷിന്റെ ഭാഗത്ത് നിന്നും വേദനിപ്പിക്കുന്ന അനുഭവങ്ങൾ തനിക്കുണ്ടായെന്നും സിനിമ ഇഷ്ടപ്പെടാതിരുന്ന ധനുഷ് പിന്നീട് ചിത്രത്തിന്റെ വിജയത്തിൽ അസ്വസ്ഥനായിരുന്നെന്നും നയൻതാര വെളിപ്പെടുത്തി.

നയൻതാരയുടെ 40-ാം ജന്മദിനമായ ഈ മാസം 18-നാണ് ഡോക്യുമെന്റി പുറത്തിറക്കുന്നത്. നയൻതാര-വിഘ്‌നേശ് വിവാഹവും നടിയുടെ ജീവിതവുമാണ് ഡോക്യുമെന്റിയുടെ ഇതിവൃത്തം. “Nayanthara: Beyond the Fairy Tale” എന്ന ഡോക്യുമെന്ററി പുറത്തിറക്കുന്നത് നെറ്റ്ഫ്‌ളിക്‌സ് ആണ്. 2022ലായിരുന്നു നയൻതാര- വിഘ്നേശ് ശിവൻ വിവാഹം നടന്നത്.

Related Stories
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ