Nayanthara Beyond the Fairy Tale trailer: ‘എന്റെ മോളെ മറ്റാരേക്കാളും നന്നായി എനിക്കറിയാം’; വിവാഹ വിഡ‍ിയോയുടെ ട്രെയിലർ പുറത്ത്

Nayanthara Beyond the Fairy Tale trailer: ഭർത്താവ് വിഘ്നേഷ് ശിവനുമായുള്ള പ്രണയവും കുടുംബ ജീവിതത്തേക്കുറിച്ചുമെല്ലാം താരം വീഡിയോയിൽ പറയുന്നുണ്ട്. താരം കടന്നുപോയ പ്രതിസന്ധിയെക്കുറിച്ച് പറയുമ്പോൾ നടി വികാരാധീനയാവുന്നതും വീഡിയോയിൽ കാണാം.

Nayanthara Beyond the Fairy Tale trailer: എന്റെ മോളെ മറ്റാരേക്കാളും നന്നായി എനിക്കറിയാം; വിവാഹ വിഡ‍ിയോയുടെ ട്രെയിലർ പുറത്ത്

യൻതാരയും അമ്മയും, വിഘ്നേശ് ശിവൻ, നയൻതാര (image credits: screengrab)

Published: 

09 Nov 2024 19:14 PM

ഏറെ ആരാധകരുള്ള പ്രിയ താര​ദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. താരത്തിന്റെ ജീവിതവും സിനിമയും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ രണ്ടു വർഷത്തോളമായി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആ ഡോക്യുമെന്ററി ഒടുവിൽ ഒടിടിയിൽ എത്തുകയാണ്. ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ എന്ന പേരില്‍ ഗൗതം വാസുദേവ് മേനോനാണ് സംവിധാനം ചെയ്തിരിക്കുന്നത്. നവംബര്‍ 18ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്. ഇതിന്റെ വിശേഷങ്ങളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയ നിറയെ.

2022 ജൂൺ 9ന് ആയിരുന്നു നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ട് വർഷങ്ങൾക്കു േശഷമാണ് വിവാഹ വിഡിയോ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. നയൻതാരയുടെ വ്യക്തിജീവിതവും സിനിമാ ജീവിതവുമൊക്കെ ഡോക്യുമെന്ററിയിൽ ചർച്ച ചെയ്യുന്നുണ്ട്. നയന്‍താരയെ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ശേഷം താരത്തിന്റെ സിനിമകളിലെ മാസ് രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. എല്ലാവരും നടിയെ ലേഡീസ് സൂപ്പര്‍സ്റ്റാര്‍ എന്നാണ് വിളിക്കുന്നത്. സംവിധായകന്‍ ആറ്റ്‌ലി, നടി തപ്‌സി പന്നു, റാണ ദഗ്ഗുപതി, രാധിക ശരത് കുമാര്‍, നാഗാര്‍ജുന തുടങ്ങി നിരവധി താരങ്ങള്‍ നയന്‍താരയെ കുറിച്ച് അഭിപ്രായം പറയുന്നുണ്ട്.

Also Read-Actress Ramya Pandian: പ്രണയ സാഫല്യം; മമ്മൂട്ടിയുടെ നായിക രമ്യ പാണ്ട്യൻ വിവാഹിതയായി; വരൻ യോഗ മാസ്റ്റർ ലോവൽ ധവാൻ

അധികം അഭിമുഖങ്ങളിലോ ഫോട്ടോസിലോ പ്രത്യക്ഷപ്പെടാത്ത നയൻതാരയുടെ അമ്മയും ഡോക്യുമെൻ്ററിയിൽ ഉണ്ട്. മലയാളത്തിലാണ് അമ്മ മകളെ കുറിച്ച് പറയുന്നത്. എന്റെ മോളെ മറ്റാരേക്കാളും നന്നായി എനിക്കറിയാം എന്നാണ് അമ്മ പറയുന്നത്. ദൈവം കഴിഞ്ഞാല്‍ എന്റെ മോളെ പറ്റി ഏറ്റവും കൂടുതല്‍ അറിയുന്നത് എനിക്കാണെന്നാണ്’ നയന്‍താരയുടെ അമ്മ മറിയം കുര്യന്‍ പറയുന്നത്. ഭർത്താവ് വിഘ്നേഷ് ശിവനുമായുള്ള പ്രണയവും കുടുംബ ജീവിതത്തേക്കുറിച്ചുമെല്ലാം താരം വീഡിയോയിൽ പറയുന്നുണ്ട്. താരം കടന്നുപോയ പ്രതിസന്ധിയെക്കുറിച്ച് പറയുമ്പോൾ നടി വികാരാധീനയാവുന്നതും വീഡിയോയിൽ കാണാം.

Related Stories
Navas Vallikkunnu: ‘അൻപോട് കണ്മണി’ ഷൂട്ടിങ്ങിനിടെ നടന് കിട്ടിയത് എട്ടിന്റെ പണി; നഷ്ടമായത് 40,000 രൂപ
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?