Actress Monisha: പ്രേമമൊക്കെ വിവാഹത്തിന് ശേഷമെന്ന് മോനിഷ, ജാതകം നോക്കി ജോത്സ്യന്‍ പറഞ്ഞത് നേരെ മറിച്ചും; മനസുതുറന്ന് ശ്രീദേവി
Actress Sreedevi about Monisha: ജീവനോടെ ഇരുന്ന കാലത്ത് പ്രായത്തേക്കാള്‍ കവിഞ്ഞ പക്വതയോടെ മാത്രം കാര്യങ്ങള്‍ ചെയ്തിരുന്ന എല്ലാവരോടും നന്നായി പെരുമാറാന്‍ അറിയുന്ന ഒരു കുട്ടിയായിരുന്നു മോനിഷ എന്ന് അമ്മയും നടിയുമായ ശ്രീദേവി പലപ്പോഴും പറഞ്ഞിട്ടുണ്ട്. മകളുടെ വിവാഹത്തെ കുറിച്ചും ശ്രീദേവി സംസാരിക്കാറുണ്ട്.
1992 ഡിസംബര്‍ 5ലെ പ്രഭാതം മലയാളികള്‍ക്ക് അത്ര നല്ലതായിരുന്നില്ല. കാര്‍ അപകടത്തില്‍ നടി മോനിഷ മരണപ്പെട്ടുവെന്ന വാര്‍ത്തയറിഞ്ഞുകൊണ്ടാണ് ആളുകള്‍ ഉറക്കമുണര്‍ന്നത്. ആ വാര്‍ത്താ കേരളത്തിന്റെ ഉള്ളുലച്ചു. സിനിമ ലൊക്കേഷനില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മോനിഷ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
നടി മോനിഷ മരിച്ചെന്ന് ചിന്തിക്കാന്‍ കൂടി ഇന്നും പലര്‍ക്കും സാധിക്കുന്നില്ല. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേക്ഷകമനസുകളില്‍ ഇടംനേടിയ താരം സിനിമയില്‍ എത്തിയതും മരണപ്പെട്ടതുമെല്ലാം ഒരു സ്വപ്‌നം മാത്രമെന്ന് പറയാനാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. വളരെ ചെറിയ പ്രായത്തില്‍ സിനിമയിലെത്തി മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്തവണ്ണം നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് മോനിഷ എന്നന്നേക്കുമായി മറഞ്ഞത്.
അന്ന് മോനിഷ സഞ്ചരിച്ച കാറില്‍ അവരുടെ അമ്മ ശ്രീദേവിയും ഉണ്ടായിരുന്നു. കാറിലുണ്ടായിരുന്ന മൂന്നുപേര്‍ മരിച്ചെങ്കിലും ശ്രീദേവി ഉണ്ണി മാത്രം രക്ഷപ്പെട്ടു. പിന്നീട് മകളെ കുറിച്ച് വാചാലയായി എത്തുന്ന ശ്രീദേവിയെയാണ് മലയാളികള്‍ കണ്ടത്. ജീവനോടെ ഇരുന്ന കാലത്ത് പ്രായത്തേക്കാള്‍ കവിഞ്ഞ പക്വതയോടെ മാത്രം കാര്യങ്ങള്‍ ചെയ്തിരുന്ന എല്ലാവരോടും നന്നായി പെരുമാറാന്‍ അറിയുന്ന ഒരു കുട്ടിയായിരുന്നു മോനിഷ എന്ന് അമ്മയും നടിയുമായ ശ്രീദേവി പലപ്പോഴും പറഞ്ഞിട്ടുണ്ട്. മകളുടെ വിവാഹത്തെ കുറിച്ചും ശ്രീദേവി സംസാരിക്കാറുണ്ട്. അത്തരത്തിലൊരു അഭിമുഖമാണ് വീണ്ടും ചര്‍ച്ചയാകുന്നത്.
മകളുടെ വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ ആഗ്രഹങ്ങളും ജോത്സ്യന്‍ പ്രവചിച്ചതുമെല്ലാം പങ്കുവെക്കുയാണിപ്പോള്‍ ശ്രീദേവി. മകളുടെ വിവാഹകാര്യത്തില്‍ കുടുംബത്തിന് ഉണ്ടായിരുന്ന പ്രതീക്ഷകളെ കുറിച്ചാണ് ശ്രീദേവി സംസാരിക്കുന്നത്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
എല്ലാ ജോത്സ്യന്മാരും പറയുന്നത് ശരിയാകണമെന്നില്ല. എന്റെ മകന്റെ ജാതകം എഴുതിയത് ഒരു കണ്ണുകാണാത്ത ജോത്സ്യനാണ്. മകളുടെ ജാതകം നോക്കി ഒരാള്‍ പറഞ്ഞത് ഈ കുട്ടിക്ക് അടുത്ത ചിങ്ങമാസം കഴിഞ്ഞിട്ടേ വിവാഹം ആലോചിക്കാവൂ എന്നാണ്. അന്ന് ഞങ്ങള്‍ ചിന്തിച്ചത് 21 വയസല്ലെ ആയിട്ടുള്ളു, അതുകൊണ്ട് തന്നെ കല്യാണത്തിന് തിരക്ക് കാണിക്കേണ്ടതില്ലല്ലോ എന്നാണ്. പക്ഷെ എന്റെ അമ്മയ്ക്ക് അവളുടെ കല്യാണം പെട്ടെന്ന് നടന്ന് കാണണമെന്ന് ഉണ്ടായിരുന്നു.
ഞങ്ങളുടെ വീട്ടിലെ തന്നെ ആദ്യത്തെ പെണ്‍കുട്ടിയായിരുന്നു മോനിഷ. അതുകൊണ്ട് തന്നെ അവള്‍ക്ക് ഇത് ചെയ്ത് കൊടുക്കണം, കല്യാണം ഇങ്ങനെ വേണം എന്ന ചിന്ത എല്ലാവര്‍ക്കുമുണ്ടായിരുന്നു. അവളും ചോദിക്കും എന്റെ കല്യാണത്തിന് വേണ്ടി എന്താണ് അമ്മ ഒന്നും ചെയ്യാത്തതെന്ന്. അത് എന്നെ കളിയാക്കുന്നതാണ്.
Also Read: Manju Warrier : ഇത് റൈഡർ മഞ്ജു! വൈറലാകുന്നു നടിയുടെ പുതിയ ചിത്രങ്ങൾ
അവള്‍ അങ്ങനെ പറയുമ്പോള്‍ ഞാന്‍ തിരിച്ച് ചോദിക്കും നിനക്ക് പ്രേമം ഒന്നും ഇല്ലല്ലോ എന്ന്. കാരണം ഞങ്ങള്‍ രണ്ടുപേരും സുഹൃത്തുക്കളെ പോലെയായിരുന്നു, എന്തും ചോദിക്കും പറയും. പ്രേമമൊക്കെ കല്യാണം കഴിഞ്ഞതിന് ശേഷമേ ഉണ്ടാവുകയുള്ളു എന്നായിരുന്നു അവളുടെ വിശ്വാസം. യഥാര്‍ഥ സ്‌നേഹം കല്യാണം കഴിഞ്ഞതിന് ശേഷം സംഭവിക്കുന്നതാണെന്ന് ആ പ്രായത്തില്‍ അവള്‍ പറയുമായിരുന്നു.
പക്ഷെ ഞാന്‍ വളരെ റൊമാന്റിക്കാണെന്ന് പറയുമ്പോള്‍, അവള്‍ പറയുംഅമ്മ ആയിരിക്കും പക്ഷെ ഞാനങ്ങനെ അല്ലെന്ന്. എന്റെ കല്യാണക്കാര്യത്തില്‍ നിന്ന് അച്ഛനും അമ്മയ്ക്കും ഒളിച്ചോടാനാകില്ല. കാരണം അത് നിങ്ങളുടെ ചുമതലയാണ്. എന്നോട് അതിനെ പറ്റി ചോദിക്കുകയോ പറയുകയോ ഒന്നും ചെയ്യരുത് എന്നൊക്കെയാണ് അവള്‍ തന്നോട് പറഞ്ഞിരുന്നതെന്ന് ശ്രീദേവി പറയുന്നു.