Hema Committee Report: യുവനടിയുടെ പരാതി; ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Case Against Jayasurya: കൊച്ചി സ്വദേശിയായ നടി തനിക്ക് സിനിമ മേഖലയിൽ നിന്നുണ്ടായ ദുരനുഭവത്തിൽ 7 പരാതികളാണ് പൊലീസിന് നൽകിയിരുന്നത്. നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്.

Hema Committee Report: യുവനടിയുടെ പരാതി; ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Jayasurya (Facebook Image)

Updated On: 

29 Aug 2024 07:01 AM

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടൻ ജയസൂര്യക്കെതിരെ നടി നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. കൻന്റോൺമെന്റ് പൊലീസാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. സെക്രട്ടേറിയറ്റിൽ വച്ച് നടന്ന സിനിമ ഷൂട്ടിം​​ഗിനിടെ ശുചിമുറിയുടെ സമീപത്തുവച്ച് കടന്നുപിടിച്ച് ലൈംഗികമായി അതിക്രമം നടത്തിയതിന് ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.

കൊച്ചി സ്വദേശിയായ നടി തനിക്ക് സിനിമ മേഖലയിൽ നിന്നുണ്ടായ ദുരനുഭവത്തിൽ 7 പരാതികളാണ് പൊലീസിന് നൽകിയിരുന്നത്. നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്. ഇന്നലെയാണ് നടിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. പിന്നാലെയാണ് അന്വേഷണ സംഘം ജയസൂര്യയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രത്യേകാന്വേഷണ സംഘത്തിൽ ഉൾപ്പെട്ട ഡി ഐ ജി അജിതാ ബീഗവും ജി പൂങ്കുഴലിയുമടക്കമുള്ളവർ നടിയുടെ ആലുവയിലെ വീട്ടിലെത്തിയാണ് മാെഴിയെടുത്തത്.

Also Read: Hema Committee Report: ജയസൂര്യക്കെതിരെ മാത്രമല്ല, അണിയറയില്‍ വേറെയും കേസുകള്‍; ഏഴുപേര്‍ക്കെതിരെ കേസെടുത്തേക്കും

എം മുകേഷ് എം എൽ എ, ഇടവേള ബാബു, മണിയൻപിള്ള രാജു, ജയസൂര്യ, കോൺഗ്രസ് നേതാവ് അഡ്വ. വി എസ് ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടർ വിച്ചു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ തുടങ്ങിയവർക്കെതിരെയാണ് നടി പരാതി നൽകിയിരുന്നത്. ഇതിൽ മറ്റുള്ളവർക്കെതിരെ പൊലീസ് ഇന്ന് കേസെടുത്തേക്കും.

അതേസമയം, സിദ്ധിഖിനെതിരെ നൽകിയ പരാതിയിൽ നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള പൊലീസിന്റെ അപേക്ഷ കോടതി ഇന്ന് പരി​ഗണിക്കും. തിരുവനന്തപുരം സി‍ജെഎം കോടതിയിലാണ് പൊലീസ് ഇതിനായി അപേക്ഷ നൽകിയിരിക്കുന്നത്. അപേക്ഷ ഇന്ന് പരി​ഗണിക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

​ഗുരുതരമായ ആരോപണങ്ങളാണ് നടൻ സിദ്ദിഖിനെതിരെ നടി ഉന്നയിച്ചിരിക്കുന്നത്. ക്രൂര ബലാത്സംഗം നടന്നെന്ന് യുവതി അന്വേഷണ സംഘത്തിന് മുമ്പിൽ മൊഴി നൽകി. 2016 ൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ചാണ് ലൈംഗിക പീഡനം നടന്നത്. അന്നേ ദിവസം നടൻ താമസിച്ചതിന്റെ രേഖകൾ ഹാജരാക്കാൻ അന്വേഷണ സംഘം ഹോട്ടലിന് നിർദ്ദേശം നൽകി. കേസിനെ സംബന്ധിച്ചിടത്തോളം നിർണായകമായ രേഖകളാണ് ഇവ.

യുവനടിയുടെ പരാതിയിലാണ് സിദ്ദിഖിനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തത്. സർക്കാർ പ്രത്യേക അന്വേഷണത്തിനായി രൂപീകരിച്ച സംഘത്തിലെ ഡി.ഐ.ജി അജിത ബീ​ഗമാണ് കേസന്വേഷിക്കുക. ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്യുന്ന ഓരോ കേസും പ്രത്യേക സംഘത്തിന് കൈമാറുമ്പോൾ ഡി ജി പി പ്രത്യേകം ഉത്തരവുകളിറക്കും.

Also Read: Ranjith: ‘വിവസ്ത്രനാക്കി ലൈംഗികമായി പീഡിപ്പിച്ചു’; സംവിധായകൻ രഞ്ജിത്തിനെതിരെ പരാതിയുമായി യുവാവ്

സർക്കാർ ഉടമസ്ഥതയിലുള്ള നിള തീയറ്ററിൽ സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് സിദ്ദിഖിനെ കണ്ടതെന്നും, തുടർന്ന് സിനിമ ചർച്ചകൾക്കായി വിളിച്ചുവരുത്തി ബലാത്സം​ഗത്തിന് ഇരയാക്കിയെന്നുമാണ് പരാതി. പരാതിയിൽ പറയുന്ന സമയത്ത് നടൻ തലസ്ഥാനത്തെത്തിയിട്ടുണ്ടോ എന്നടക്കമുള്ള രേഖകൾ അന്വേഷണ സംഘം ശേഖരിക്കും. നടിയുടേത് ഗൂഢാലോചനയാണെന്ന് സിദ്ദിഖിൻറെ പരാതിയും അന്വേഷണ സംഘത്തിന് മുന്നിലുണ്ട്.

Related Stories
Suhasini: ‘സിനിമ മേഖല മറ്റ് മേഖലകളിൽ നിന്നും വ്യത്യസ്തമാണ്, നമ്മുടെ അവസ്ഥ പലരും മുതലെടുക്കും’; സുഹാസിനി
V Winter Ahead: പട്ടാളത്തിൽ ആണെങ്കിലും പാട്ടിന് മുടക്കം വരില്ല; ബിടിഎസ് വിയുടെ ‘വിന്റർ അഹെഡ്’ വരുന്നു
Marco Movie Song: ‘ഡാബ്സിയുടെ ശബ്ദം വേണ്ട; സന്തോഷ് വെങ്കി പാടണം’; ബ്ലഡിന്റെ പുതിയ വീഡിയോ പുറത്തുവിട്ട് മാർക്കോ ടീം
AR Rahman: ‘വീഡിയോകൾ 24 മണിക്കൂറിനകം നീക്കണം; ഇല്ലെങ്കിൽ നിയമ നടപടി’; യുട്യൂബ് ചാനലുകൾക്ക് വക്കീൽ നോട്ടീസ് അയച്ച് എആർ റഹ്മാൻ
Amaran OTT: കാത്തിരിപ്പിനൊടുവില്‍ ശിവകാർത്തികേയൻ ചിത്രം ‘അമരൻ’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Hello Mummy Movie: എങ്ങും മമ്മി മാനിയ! പ്രേക്ഷക ഹൃദയങ്ങളിൽ ഭീതിയും ചിരിയുടെ ഓളവും തീർത്ത് ‘ഹലോ മമ്മി’
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ