Meera Nandan Marriage: നടി മീര നന്ദൻ വിവാഹിതയായി, വരൻ ശ്രീജു
Meera Nandan Marriage Photos: ലണ്ടനിൽ നിന്നുള്ള ശ്രീജുവാണ് മീരയുടെ വരൻ, കഴിഞ്ഞ വർഷമാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്
തൃശ്ശൂർ: നടിയും അവതാരികയും റേഡിയോ ജോക്കിയുമായ മീര നന്ദൻ വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജുവാണ് വരൻ. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
മാട്രിമോണിയൽ സൈറ്റ് വഴിയാണ് ശ്രീജുവിനെ കണ്ടെത്തിയെന്ന് നേരത്തെ മീര തന്നെ സാമൂഹിക മാധ്യമങ്ങളിൽ പറഞ്ഞിരുന്നു. കുടുംബങ്ങൾ ഒകെ പറഞ്ഞതോടെ ശ്രീജു ദുബായിലേക്ക് എത്തി. തുടർന്നായിരുന്നു പെണ്ണുകാണൽ ചടങ്ങ് അടക്കമുള്ള കാര്യങ്ങൾ. സിനിമ മേഖലയിൽ നിന്നും ശ്രിന്ദ, ആൻ അഗസ്റ്റിൻ തുടങ്ങിയ താരങ്ങളും മീരയുടെ വിവാഹത്തിന് എത്തിയിരുന്നു.
View this post on Instagram
ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് മീര മലയാളികൾക്ക് സുപരിചിതയാകുന്നത്. പിന്നീട് ദീലിപ് ചിത്രമായ മുല്ലയിലൂടെ സിനിമയിലേക്ക് എത്തി. പുതിയ മുഖം, സീനിയേഴ്സ് തുടങ്ങിയ ചിത്രങ്ങളിലും മീര അഭിനയിച്ചിട്ടുണ്ട്.
തമിഴ്, തെലുഗ് ചിത്രങ്ങളിലും വ്യത്യസ്ത വേഷങ്ങളിൽ എത്തിയ താരത്തിൻ്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം എന്നാലും എൻ്റെ അളിയാ ആണ്. സിനിമയിൽ നിന്നും താത്കാലിക ബ്രേക്കെടുത്ത മീര ഇപ്പോൾ ദുാബായിൽ ആർജെയാണ് പ്രവർത്തിക്കുന്നത്.
എറണാകുളം എളമക്കര സ്വദേശിയായ മീരയുടെ ഹൈസ്കൂൾ പഠനം മീര ഇളമക്കര ഭവൻ വിദ്യാമന്ദിറിലായിരുന്നു. തുടർന്ന് സെൻ്റ് തെരേസാസ് കോളേജിൽ നിന്നും ബിരുദവും മണിപ്പാൽ സർവ്വകലാശാലയിൽ നിന്നും മാസ് കമ്യുണിക്കേഷൻ & ജേണലിസത്തിൽ ബിരുദാനന്ത ബിരുദവും പൂർത്തിയാക്കി. ആദ്യം റെഡ് എഫ്എമ്മിലും ഇപ്പോൾ ഗോൾഡൻ എഫ്എമ്മിലുമാണ് താരം ജോലി ചെയ്യുന്നത്.