Manju Warrier: ‘ഞാനൊരു നേര്‍ച്ചക്കോഴിയാണെന്ന് പറഞ്ഞു; അന്നത് മനസിലായില്ലെങ്കിലും പിന്നീട് മനസിലായി’: മഞ്ജു വാര്യര്‍

Manju Warrier About Lohithadas: ലോഹിതദാസ് എന്ന തിരക്കഥാകൃത്തിന്റെ കഥകളിലൂടെയാണ് ശക്തയായ മഞ്ജുവിനെ മലയാളികള്‍ കണ്ടത്. മഞ്ജുവിന്റെ ആദ്യ ചിത്രമായ സല്ലാപത്തിന്റെ കഥയൊരുക്കിയതും ലോഹിതദാസ് തന്നെയായിരുന്നു. ഇതുമാത്രമല്ല, കന്മദത്തിലെ ഭാനുവിനെ സൃഷ്ടിച്ചതിന് പിന്നിലും ലോഹിതദാസിന്റെ കൈകളുണ്ട്.

Manju Warrier: ഞാനൊരു നേര്‍ച്ചക്കോഴിയാണെന്ന് പറഞ്ഞു; അന്നത് മനസിലായില്ലെങ്കിലും പിന്നീട് മനസിലായി: മഞ്ജു വാര്യര്‍

മഞ്ജു വാര്യര്‍ (Image Credits: Facebook)

Published: 

15 Oct 2024 20:54 PM

1996ല്‍ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് മഞ്ജു വാര്യര്‍ (Manju Warrier). പിന്നീട് ഒട്ടവധി സിനിമകളുടെ ഭാഗമാകാന്‍ മഞ്ജുവിന് സാധിച്ചു. കന്മദത്തിലെ ഭാനുവായും ആറാം തമ്പുരാനിലെ ഉണ്ണിമായായുമെല്ലാം താരം തിളങ്ങി. 1999ല്‍ പുറത്തിറങ്ങിയ കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ചിത്രത്തിന് ശേഷം വിവാഹ ജീവിതം നയിച്ച മഞ്ജു പിന്നീട് 2014ല്‍ പുറത്തിറങ്ങിയ ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെയാണ് സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നത്.

താന്‍ സിനിമയില്‍ നിന്ന് ഏറെ കാലം വിട്ടുനിന്നിരുന്നു എന്ന തോന്നല്‍ പോലും ഒരാളില്‍ ഉണ്ടാക്കാതെയുള്ളതായിരുന്നു പിന്നീടങ്ങോട്ടുള്ള മഞ്ജു വാര്യരുടെ യാത്ര. ചെറുപ്പക്കാരെ തോല്‍പ്പിക്കും സ്റ്റൈലിഷ് ലുക്കാണ് മഞ്ജുവിനെ വേറിട്ട് നിര്‍ത്തുന്നത്. ഒട്ടേറെ സിനിമകളുമായി സജീവമാകുന്ന താരത്തിന്റെ വ്യക്തി ജീവിതവും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.

Also Read: Koodal Movie: ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കൂടലിന് തുടക്കം

ലോഹിതദാസ് എന്ന തിരക്കഥാകൃത്തിന്റെ കഥകളിലൂടെയാണ് ശക്തയായ മഞ്ജുവിനെ മലയാളികള്‍ കണ്ടത്. മഞ്ജുവിന്റെ ആദ്യ ചിത്രമായ സല്ലാപത്തിന്റെ കഥയൊരുക്കിയതും ലോഹിതദാസ് തന്നെയായിരുന്നു. ഇതുമാത്രമല്ല, കന്മദത്തിലെ ഭാനുവിനെ സൃഷ്ടിച്ചതിന് പിന്നിലും ലോഹിതദാസിന്റെ കൈകളുണ്ട്.

ഇപ്പോഴിതാ ലോഹിതദാസിനെ കുറിച്ച് മഞ്ജു പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. തന്റെ കരിയറിലെ എന്നും ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ച എഴുത്തുകാരനാണ് ലോഹിതദാസ് എന്നാണ് താരം പറയുന്നത്. അമൃത ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസുതുറക്കുന്നത്.

‘എന്റെ ജീവിതത്തില്‍ വലിയ സ്വാധീനമുള്ള വിരലിലെണ്ണാവുന്ന ആളുകളില്‍ ഒരാളാണ് ലോഹി സാര്‍. അദ്ദേഹത്തെ ഞാനാദ്യമായി കാണുന്നത് സല്ലാപത്തിന്റെ സ്‌ക്രീന്‍ ടെസ്റ്റിന്റെ സമയത്താണ്. എന്റെ പെര്‍ഫോമന്‍സ് കണ്ട് ഇഷ്ടമായി എന്നെ ആ സിനിമയിലേക്ക് അദ്ദേഹം തിരഞ്ഞെടുത്തു. ഒരു കഥാപാത്രത്തെ പറ്റി എനിക്ക് പറഞ്ഞ് തരുമ്പോള്‍ ആ ക്യാരക്ടറിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും അദ്ദേഹം വളരെ വിശദമായി പറഞ്ഞ് തരുമായിരുന്നു. ഇന്നും പലരും എടുത്ത് പറയുന്ന ഞാന്‍ ചെയ്ത കഥാപാത്രങ്ങളിലൊന്ന് കന്മദത്തിലെ ഭാനുവാണ്.

Also Read: Prithviraj Sukumaran: നേട്ടങ്ങള്‍ പലതുണ്ടെങ്കിലും ആസ്തിയില്‍ പിന്നില്‍; പൃഥ്വിരാജിന്റെ ആസ്തി ഇങ്ങനെ

സല്ലാപത്തിന്റെ ഷൂട്ട് നടക്കുന്ന സമയത്ത് അദ്ദേഹം എന്നോട് പറഞ്ഞത്, മഞ്ജു ഒരു നേര്‍ച്ചക്കോഴിയാണ് എന്നാണ്. അന്ന് ആ വാക്കിന്റെ അര്‍ത്ഥവും വ്യാപ്തിയും എനിക്ക് അറിയില്ലായിരുന്നു. പിന്നീടാണ് അദ്ദേഹം അന്ന് പറഞ്ഞതിന്റെ അര്‍ത്ഥം മനസിലായത്. ഇത് മനസിലാക്കാന്‍ സാധിച്ചത് അദ്ദേഹം എനിക്ക് വേണ്ടി എഴുതിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോഴാണ്,’ മഞ്ജു പറയുന്നു.

രജനികാന്ത് നായകനായ വേട്ടയ്യനാണ് മഞ്ജു വാര്യരുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.  മഞ്ജുവിന്റെ അടുത്ത ചിത്രം ബോളിവുഡിലാണെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്.

Related Stories
Saif Ali Khan Attack: സെയ്ഫ് അലി ഖാന്‍ ആക്രമണക്കേസ്; യഥാര്‍ഥ പ്രതി പിടിയില്‍, വാര്‍ത്താ സമ്മേളനം 9 മണിക്ക്‌
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ