Manju Pathrose: ഞാനും സിമിയും ലെസ്ബിയൻസ് ആണ്? മറ്റാർക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടോ; മഞ്ജു പത്രോസ്

Actress Manju Pathrose About Simi: കറുമ്പി എന്ന് വിളിച്ച് പലരും തന്നെ കളിയാക്കിയിട്ടുണ്ട്. ആളുകൾ അത്തരത്തിൽ നമ്മളെ കളിയാക്കുമ്പോൾ മനസിൽ എന്തോ കുറഞ്ഞവരാണെന്ന അപകർഷതാബോധം ഉടലെടുക്കും. കുട്ടിക്കാലം മുതൽ നിറത്തിന്റെ പേരിൽ നേരിടേണ്ടി വന്ന കളിയാക്കലുകൾ ട്രോമയായി മാറിയിട്ടുണ്ട്.

Manju Pathrose: ഞാനും സിമിയും ലെസ്ബിയൻസ് ആണ്? മറ്റാർക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടോ; മഞ്ജു പത്രോസ്

Manju Pathrose, Simi

neethu-vijayan
Published: 

08 Apr 2025 18:23 PM

മലയാളികൾക്ക് സുപരിചിതയാണ് നടിയും ബി​ഗ് ബോസ് താരവുമായിരുന്ന മഞ്ജു പത്രോസ് (Manju Pathrose). കപ്പിൾ റിയിലാറ്റി ഷോ മത്സരാർത്ഥിയായിട്ടാണ് മഞ്ജു പത്രോസ് മലയാളികൾക്ക് സുപരിചിതയാകുന്നത്. പിന്നാലെ ജനപ്രീയ പരിപാടിയായ മറിമായത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് ചുവടുവയ്ക്കുകയായിരുന്നു. ഇന്ന് സിനിമയിലും സീരിയലിലും സജീവമാണ് മഞ്ജു.

നിറത്തിന്റെ പേരിൽ അനുഭവിക്കേണ്ടി വന്നതും മാറ്റി നിർത്തലിനെക്കുറിച്ചും സോഷ്യൽ മീഡിയയിലെ ബുള്ളിയിംഗിനെക്കുറിച്ചുമെല്ലാം മഞ്ജു നടത്തിയ പ്രതികരണങ്ങൾ ഏറെ ചർച്ചയായിട്ടുമുണ്ട്. മഞ്ജുവിനെ അറിയുന്നവർക്ക് സുഹൃത്തായ സിമിയേയും പരിചയമുണ്ടാവും. ഇരുവർക്കും നിരവധി ആരാധകരുള്ള ഒരു യൂട്യൂബ് ചാനലുമുണ്ട്.

ഇപ്പോഴിതാ ഇരുവരുടെയും സൗഹൃദത്തെ സോഷ്യൽ മീഡിയ തെറ്റായി വ്യാഖ്യാനിക്കുന്നവർക്ക് മറുപടിയുമായാണ് മഞ്ജു എത്തിയിരിക്കുന്നത്. സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളെ ലെസ്ബിയൻസ് എന്ന് വിളിക്കുന്നവർക്കെതിരെ പ്രതികരണവുമായാണ് മഞ്ജു പത്രോസ് എത്തിയിരിക്കുന്നത്.

”ഞങ്ങൾ ലെസ്ബിയൻ കപ്പിളാണെന്നൊക്കെ ആളുകൾ സുഖത്തിനു വേണ്ടി പറയാറുണ്ട്. ഇനി ലെസ്ബിയനായാൽ തന്നെ എന്താണ് കുഴപ്പം? അവർക്കും ഈ ഭൂമിയിൽ ജീവിക്കേണ്ടേ. ഗേ ആയവർക്കും ലെസ്ബിയനായവർക്കും ഈ നാട്ടിൽ ജീവിക്കാൻ അവകാശമുണ്ട്. ഈ ഭൂമി പുരുഷനും സ്ത്രീക്കും മാത്രമാണെന്നുള്ള വാദത്തോട് എനിക്ക് യോജിപ്പില്ല” മഞ്ജു പറയുന്നു.

ഞാനും സിമിയും ലെസ്ബിയൻസ് ആയിക്കോട്ടെ. അങ്ങനെയാണെങ്കിൽ എന്താണു തെറ്റ്? ഞങ്ങൾ ലെസ്ബിയനാണെങ്കിൽ മറ്റാർക്കെങ്കിലും എന്തെങ്കിലും പ്രശ്‌നമുണ്ടോ? തങ്ങൾ സമൂഹത്തിന് യാതൊരുവിധ പ്രശ്‌നവും സൃഷ്ടിക്കാതെയാണ് ജീവിക്കുന്നതെന്നും മഞ്ജു പറയുന്നു. മഞ്ജുവും സിമിയും വർഷങ്ങളായി പരിചയമുള്ള സുഹൃത്തുക്കളാണ്. തന്റെ ഏറ്റവും കംഫർട്ടബിൾ സ്‌പേസ് ആണ് സിമിയെന്നാണ് മഞ്ജു വ്യക്തമാക്കി.

അതിനിടെ തനിക്ക് കുട്ടിക്കാലം മുതൽ നിറത്തിന്റെ പേരിൽ നേരിടേണ്ടി വന്ന കളിയാക്കലുകളെ കുറിച്ചും അതെല്ലാം ട്രോമയായി മാറിയിട്ടുണ്ടെന്നും മഞ്ജു പറയുന്നുണ്ട്. കറുമ്പി എന്ന് വിളിച്ച് പലരും തന്നെ കളിയാക്കിയിട്ടുണ്ടെന്നാണ് മഞ്ജു പറയുന്നു. ആളുകൾ അത്തരത്തിൽ നമ്മളെ കളിയാക്കുമ്പോൾ മനസിൽ എന്തോ കുറഞ്ഞവരാണെന്ന അപകർഷതാബോധം ഉടലെടുക്കുമെന്നാണ് മഞ്ജു പത്രോസ് പറഞ്ഞു.

Related Stories
Anson Paul Marriage: കൊട്ടും കുരവയുമില്ലാതെ വിവാഹം; ചടങ്ങ് ലളിതമാക്കി നടൻ ആൻസൺ പോൾ
Abin Bino: അമ്മ കയ്യില്‍ പിടിച്ചുവലിച്ച് നീ എന്ത് തോന്ന്യവാസമാണ് കാണിച്ചെ എന്ന് ചോദിച്ചു; തുടരും സിനിമയിലെ വേഷത്തെ കുറിച്ച് അബിന്‍
Thudarum Box Office: ‘തുടരും’ വിജയകുതിപ്പ് തുടരുന്നു; കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 100 കോടി
Hunt OTT Release: ഷാജി കൈലാസിന്‍റെ ഹൊറര്‍ ത്രില്ലര്‍; ‘ഹണ്ട്’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
Operation Sindoor: ദൃഢനിശ്ചയത്തിന്റെ പ്രതീകമാണ് സിന്ദൂരമെന്ന് മോഹൻലാൽ; യഥാർത്ഥ നായകന്മാർക്ക് സല്യൂട്ടെന്ന് മമ്മൂട്ടി
Sreenivasan: ‘ആ സിനിമയിലെ കഥാപാത്രം മാത്രം ഭാര്യയ്ക്ക് ഇഷ്ടമല്ല, അതിനൊരു കാരണമുണ്ട്’; ശ്രീനിവാസൻ
പോപെയുടെ ഇഷ്ടഭക്ഷണം, ചീരയുടെ ആരോഗ്യഗുണങ്ങൾ നിരവധി
മുഖക്കുരു മാറാൻ കഴിക്കാം ഡ്രാഗൺ ഫ്രൂട്ട്
ഈ ഭക്ഷണങ്ങള്‍ കരളിനെ നശിപ്പിക്കും
സ്ത്രീകൾക്ക് ഇന്ത്യൻ സൈന്യത്തിൽ എങ്ങനെ ചേരാം?