Jaffar Idukki: ‘കലാഭവന്‍ മണിയുടെ മുന്നില്‍ എന്നെ എത്തിച്ചത് ജാഫര്‍ ഇടുക്കിയാണ്‌’; ഗുരുതര ആരോപണവുമായി നടി

Actress's Allegations Against Jaffar Idukki and Kalabhavan Mani: ബാലചന്ദ്ര മേനോനും ജാഫര്‍ ഇടുക്കിയും തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ അഭിമുഖങ്ങളിലാണ് യുവതി പറഞ്ഞിരുന്നത്. ഇതേതുടര്‍ന്ന് ബാലചന്ദ്ര മേനോന്‍ ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തു.

Jaffar Idukki: കലാഭവന്‍ മണിയുടെ മുന്നില്‍ എന്നെ എത്തിച്ചത് ജാഫര്‍ ഇടുക്കിയാണ്‌; ഗുരുതര ആരോപണവുമായി നടി

ജാഫര്‍ ഇടുക്കിയും കലാഭവന്‍ മണിയും (Image Credits: Social Media)

Published: 

01 Oct 2024 16:25 PM

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാള സിനിമാ താരങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് നടന്‍ ജാഫര്‍ ഇടുക്കിക്കെതിരെയും (Jaffer Idukki) ഗുരുതര ആരോപണവുമായി നടി രംഗത്തെത്തിയത്. സംവിധായകന്‍ ബാലചന്ദ്ര മേനോന്‍, മുകേഷ്, ജയസൂര്യ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയ നടി തന്നെയാണ് ജാഫര്‍ ഇടുക്കിക്കെതിരെയും പരാതി ഉന്നയിച്ചിരിക്കുന്നത്. ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ബാലചന്ദ്ര മേനോനും ജയസൂര്യയും തന്നോട് മോശമായി പെരുമാറിയതെന്നായിരുന്നു നടിയുടെ ആരോപണം.

ബാലചന്ദ്ര മേനോനും ജാഫര്‍ ഇടുക്കിയും തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹ മാധ്യമങ്ങളില്‍ നല്‍കിയ അഭിമുഖങ്ങളിലാണ് യുവതി പറഞ്ഞിരുന്നത്. ഇതേതുടര്‍ന്ന് ബാലചന്ദ്ര മേനോന്‍ ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തു. വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ അഭിമുഖങ്ങള്‍ സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനലുകള്‍ക്കെതിരെ കൊച്ചി സൈബര്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

Also Read: Siddique: സിദ്ധിഖിന് ജാമ്യം; അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

തനിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പരാതി നല്‍കിയിരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് കാണിച്ച് ഡിജിപിക്ക് ബാലചന്ദ്രമേനോന്‍ നല്‍കിയ പരാതിയിലാണ് നടപടി.

നടിയുടെ വെളിപ്പെടുത്തല്‍ എന്ന പേരില്‍ യൂട്യൂബ് ചാനലുകള്‍ ഈ വീഡിയോ സംപ്രേക്ഷണം ചെയ്തിരുന്നു. എന്നാല്‍, ഇത് തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നും ഇതില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ബാലചന്ദ്രമേനോന്‍ പരാതി നല്‍കിയിരുന്നത്.

ഇതിന് പിന്നാലെയാണ് ജാഫര്‍ ഇടുക്കിക്കെതിരെ നടി പരാതി നല്‍കിയത്. എന്നാല്‍ നടി ജാഫര്‍ ഇടുക്കിക്ക് എതിരെ മറ്റൊരു ആരോപണം കൂടി ഉന്നയിച്ചതായാണ് അന്വേഷണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കലാഭവന്‍ മണിയുടെ അടുത്തേക്ക് തന്നെ കൊണ്ടുപോയത് ജാഫര്‍ ഇടുക്കിയാണെന്നും അവിടെ എത്തിയപ്പോള്‍ പേഴ്‌സണലായി പരിചയപ്പെടണമെന്ന് കലാഭവന്‍ മണി നടിയോട് പറഞ്ഞുവെന്നുമാണ് അന്വേഷണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read: Sadhika Venugopal : ‘അഡ്ജസ്റ്റ് ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ച് ഉദ്ഘാടനത്തിന് വിളിച്ചു’; വെളിപ്പെടുത്തലുമായി സാധിക വേണുഗോപാൽ

കലാഭവന്‍ മണിയോടൊപ്പം ന്യൂയോര്‍ക്കില്‍ ഒരു പരിപാടിക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് ജാഫര്‍ ഇടുക്കി തന്നെ പരിപാടിയിലേക്ക് വിളിച്ചത്. താന്‍ ചെല്ലുമ്പോള്‍ മണിച്ചേട്ടന്‍ അവിടെയില്ല, ആറുമണിയൊക്കെ ആയപ്പോഴാണ് മണിച്ചേട്ടന്‍ വന്നത്. ചേട്ടന്‍ വന്നപ്പോള്‍ നമുക്ക് അകത്തിരുന്ന് സംസാരിക്കാമെന്ന് പറഞ്ഞു. എന്നാല്‍ അകത്തേക്ക് ഇരിക്കുന്നില്ലെന്നും പ്രോഗ്രാമിന്റെ കാര്യം സംസാരിക്കാന്‍ വന്നതാണെന്നും താന്‍ പറഞ്ഞുവെന്നും അന്വേഷണം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

താനില്ലെന്ന് പറഞ്ഞതോടെ തന്നെ ബുള്ളറ്റില്‍ വീട്ടില്‍ കൊണ്ടുപോയി വിട്ടു. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയായി വേഷം ലഭിച്ച സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കി. ഒരു പ്രോഗ്രാമിന് പോയപ്പോള്‍ തന്നെ പാടാന്‍ അനുവദിച്ചില്ല. പിന്നീടൊരിക്കല്‍ ചെയ്ത് പോയതിനെ കുറിച്ച് പറഞ്ഞ് തന്റെ കാല് കലാഭവന്‍ മണി പിടിച്ചതായും നടി പറഞ്ഞതായാണ് അന്വേഷണം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related Stories
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Saif Ali Khan Attack: സെയ്ഫ് അലി ഖാൻ ആക്രമിക്കപ്പെട്ട കേസ്; ഛത്തീസ്ഗഢില്‍ നിന്ന് ഒരാൾ പിടിയിൽ; നാളെ മുബൈയിലെത്തിച്ച് ചോദ്യം ചെയ്യും
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Actress Laila : ഷോര്‍ട്ട് സ്‌കര്‍ട്ട് ഇടാന്‍ നിര്‍ബന്ധിച്ച സംവിധായകരുണ്ട്, ഒടിടി സ്വകാര്യത നശിപ്പിച്ചു; ആഞ്ഞടിച്ച് ലൈല
Johny Walker 2: ‘ജോണി വാക്കർ 2’ ഉടനെ ഉണ്ടാകുമോ? ‘മമ്മൂക്കയോടും ദുൽഖറിനോടും കഥ പറഞ്ഞു’; ജയരാജ് മനസ്സ് തുറക്കുന്നു
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ