Lakshmy Ramakrishnan: ‘പ്രമുഖ സംവിധായകന്‍റെ താൽപര്യത്തിന് വഴങ്ങാത്തതിനാൽ 19 തവണ റീടേക്ക് എടുക്കേണ്ടി വന്നു’; നടി ലക്ഷ്മി രാമകൃഷ്ണൻ
പ്രായമായ സ്ത്രീകളോട് പോലും മോശമായി പെരുമാറുന്നത് പതിവാണെന്നും കൊച്ചിയിലെ ഹോട്ടലിലേക്കുള്ള ക്ഷണം തള്ളിയതിനാൽ ഒരു ചിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്നും നടി പറയുന്നു.
ചെന്നൈ: വിനീത് ശ്രീനിവാസൻ–നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമായ ജേക്കബിന്റെ സ്വർഗരാജ്യത്തിൽ അടക്കം ശ്രദ്ധേയമായ കഥാപാത്രം ചെയ്ത നടിയാണ് ലക്ഷമി രാമകൃഷ്ണൻ. ഇപ്പോഴിതാ മലയാള സിനിമ സെറ്റുകളിൽ മുതിർന്ന് സ്ത്രീകൾക്ക് പോലും രക്ഷയില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. തനിക്കും ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും താരം പറയുന്നു. പ്രായമായ സ്ത്രീകളോട് പോലും മോശമായി പെരുമാറുന്നത് പതിവാണെന്നും കൊച്ചിയിലെ ഹോട്ടലിലേക്കുള്ള ക്ഷണം തള്ളിയതിനാൽ ഒരു ചിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്നും നടി പറയുന്നു. പ്രമുഖ സംവിധായകന്‍റെ താൽപര്യത്തിന് വഴങ്ങാത്തതിനാൽ, 19 തവണ റീടേക്ക് എടുക്കേണ്ടി വന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും ലക്ഷമി ഏഷ്യനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
അഭിനയിക്കാൻ പോകുന്ന ചിത്രത്തിന്റെ പൂജ ചെന്നൈയിൽ നടന്നിരുന്നു ചിത്രത്തിൽ താനും ഉണ്ട്. വാർത്തകളിൽ ഒക്കെ തന്റെ പേര് വന്നിരുന്നു. അതിന്റെ സംവിധായകൻ എറണാകുളത്ത് തന്നെ വന്ന് കാണാൻ പറഞ്ഞ് ഒരു മെസെജ് അയച്ചു. പെട്ടെന്ന് വന്ന് കണ്ട് പോകാമെന്ന് താൻ മറുപടി നൽകിയെന്നും നടി പറയുന്നു. അത് പറ്റില്ലെന്നും വിശദമായി കഥാപാത്രത്തെ കുറിച്ച് ലക്ഷമിയുടെ അടുത്ത് സംസാരിക്കാനുണ്ടെന്നും അതുകൊണ്ട് അവിടെ താമസിക്കണമെന്നും സംവിധായകൻ പറഞ്ഞതായി നടി പറയുന്നു. എന്നാൽ തനിക്ക് അത് പറ്റില്ലെന്ന് പറഞ്ഞപ്പോൾ തന്റെ കൂടെ ഇന്ന് അവിടെ താമസിച്ചാൽ മാത്രമേ ലക്ഷമിക്ക് ആ കഥാപാത്രം ഉള്ളുവെന്ന് സംവിധായകൻ പറഞ്ഞെന്നും. ഇതിനു താൻ നല്ലവണ്ണം തിരിച്ച് പറഞ്ഞെന്നും ഇതോടെ ആ സിനിമയിലെ തന്റെ റോൾ പോയെന്നും എന്നാൽ തനിക്ക് അതിൽ വിഷമമില്ലെന്നും ലക്ഷമി പറഞ്ഞു.
മലയാളി സംവിധായകന്റെ തമിഴ് സിനിമയുടെ ലോക്കേഷനിലുമുണ്ടായി ദുരനുഭവം.സംവിധായകന്റെ പെരുമാറ്റത്തിൽ തനിക്ക് അസ്വഭാവികത തോന്നിയെന്നും ഇത് താൻ പറഞ്ഞെന്നും ഇത് സംവിധായകന് ഇഷ്ടപ്പെട്ടില്ല, ഇതിനു പ്രതികാരമായി നടന്ന് പോകുന്ന ഷേട്ടൊക്കെ 19 തവണ റീടേക്ക് എടുക്കേണ്ടി വന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും ലക്ഷമി പറഞ്ഞു. ഹേമ കമ്മിറ്റി പോലൊന്ന് മലയാളത്തിൽ മാത്രമേ സാധ്യമാകൂ എന്നും പറയുന്നു ലക്ഷ്മി. സെറ്റുകളിൽ സ്ത്രീകൾ നേരിടുള്ള തൊഴിൽ ചൂഷണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ചർച്ചയാകാത്തതിൽ ദുഖമുണ്ടെന്നും ലക്ഷ്മ പറയുന്നു.
അതേസമയം സംവിധായകന്‍ ഹരിഹരനെതിരെ ആരോപണവുമായി നടി രംഗത്ത് എത്തിയിരുന്നു. രിഹരന്‍ അഡ്ജസ്റ്റമെന്റിന് തയാറാണോയെന്ന് ചോദിച്ചതായാണ് നടിയുടെ ആരോപണം. തന്റെ സുഹൃത്തായ നടനോടാണ് താന്‍ അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്ന് ചോദിച്ചതെന്നും വഴങ്ങാന്‍ തയാറാല്ലെന്ന് പറഞ്ഞതോടെ സിനിമയില്‍ നിന്ന് തന്നെയും തന്റെ സുഹൃത്തിനെയും ഒഴിവാക്കിയെന്നും നടി പറയുന്നു. മനോരമ ന്യൂസിനോടാണ് നടിയുടെ പ്രതികരണം.