Khushbu Sundar: ‘എന്നെ സംരക്ഷിക്കേണ്ട കൈകളുടെ ഉടമ തന്നെ ചൂഷണം ചെയ്തു; തുറന്നുപറയാന്‍ ഒരുപാട് കാലമെടുത്തു’; ഖുശ്ബു
തുറന്നുപറച്ചിൽ ഇന്നോ നാളയോ എന്നതിൽ കാര്യമില്ല.തുറന്നുപറയണമെന്നും മാത്രം. എത്ര നേരത്തെ പറയുന്നോ അത്രേയും നേരത്തെ മുറിവുകൾ ഉണങ്ങാനും അന്വേഷണം കാര്യക്ഷമമാക്കാനും അത് സഹായിക്കുമെന്നും താരം പറയുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുകയും വിജയിക്കുകയും ചെയ്ത സ്ത്രീകൾക്ക് അഭിനന്ദനങ്ങൾ നേർന്നായിരുന്നു താരത്തിന്റെ പോസ്റ്റ്. നിങ്ങൽ എപ്പോൾ തുറന്നുപറയുന്നു എന്നത് പ്രശ്‌നമല്ല, തുറന്നുപറയണമെന്ന് മാത്രമാണെന്നും താരം എക്സിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
ദുരുപയോഗം ഇല്ലാതാക്കാന്‍ ഹേമകമ്മിറ്റി വളരെ ആവശ്യമായിരുനെന്നും ഖുശ്ബു കുറിച്ചു. സത്രീകളുടെ കരിയറിലെ ഉയർച്ച വാഗ്ദാനം ചെയ്ത് ഇത്തരത്തിലുള്ള ദുരുപയോഗവും ലൈംഗീക പീഡനങ്ങളും എല്ലായിടത്തും ഉള്ളതാണെന്നും എന്നാൽ ഇത്തരം സാഹചര്യത്തിലൂടം സ്ത്രീകൾ മാത്രമാണ് കടന്നുപോകുന്നതെന്നും താരം പറയുന്നു. ഈ വിഷയത്തനിനെക്കുറിച്ച് തൻ്റെ 24-ഉം 21-ഉം വയസ്സുള്ള പെൺമക്കളുമായി സംസാരിച്ചിരുന്നെന്നും അതിജീവതരോട് അവര്‍ പുലര്‍ത്തുന്ന സഹാനുഭൂതിയും വിശ്വാസവും തന്നെ അമ്പരപ്പിച്ചെന്നും ഖുശ്ബു പറഞ്ഞു.
💔 This moment of #MeToo prevailing in our industry breaks you. Kudos to the women who have stood their ground and emerged victorious. ✊ The #HemaCommittee was much needed to break the abuse. But will it?
Abuse, asking for sexual favors, and expecting women to compromise to…
— KhushbuSundar (@khushsundar) August 28, 2024
തുറന്നുപറച്ചിൽ ഇന്നോ നാളയോ എന്നതിൽ കാര്യമില്ല.തുറന്നുപറയണമെന്നും മാത്രം. എത്ര നേരത്തെ പറയുന്നോ അത്രേയും നേരത്തെ മുറിവുകൾ ഉണങ്ങാനും അന്വേഷണം കാര്യക്ഷമമാക്കാനും അത് സഹായിക്കുമെന്നും താരം പറയുന്നു. അപമാനിക്കപ്പെടുമോ എന്ന ഭയം, ഇരയെ കുറ്റപ്പെടുത്തികൊണ്ട് ” നിങ്ങൾ എന്തുകൊണ്ടാണ് അങ്ങനെ ചെയ്തു, എന്താണ് നിങ്ങളെ ഇത് ചെയ്യാൻ പ്രേരിപ്പിച്ചത് എന്നുള്ള ചോദ്യങ്ങൾ അവരെ തകർക്കും. അതിജീവിത നിങ്ങൾക്കോ തനിക്കോ അപരിചിതനായിരിക്കാം, പക്ഷേ അവൾക്ക് നമ്മുടെ പിന്തുണയും അവരെ കേൾക്കാനുള്ള മനസ്സും ആവശ്യമാണ്.
അതേസമയം തനിക്ക് തന്റെ പിതാവിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെ പറ്റിയും താരം കുറിപ്പിൽ പറയുന്നു. പിതാവിൽ നിന്നുണ്ടായ ക്രൂരതകൾ തുറന്നുപറയാൻ ഒരുപാട് കാലമെടുത്തെന്നും ഖുശ്ബു പറഞ്ഞു. എന്നാല്‍ തനിക്കുണ്ടായ ദുരനുഭവം കരിയര്‍ കെട്ടിപ്പടുക്കുന്നതിനായി വിട്ടുവീഴ്ച ചെയ്യുന്നതിനു വേണ്ടിയായിരുന്നില്ല. അങ്ങനെയൊരു അനുഭവം തനിക്ക് നേരിടേണ്ടി വന്നിരുന്നെങ്കില്‍ തന്നെ സംരക്ഷിക്കേണ്ട കൈകളുടെ ഉടമ തന്നെയാണ് ചൂഷണം ചെയ്തത്. നിങ്ങള്‍ കാണിക്കുന്ന ഐക്യദാര്‍ഢ്യം പ്രതീക്ഷയുടെ കിരണങ്ങളാണ്. നീതിയും സഹാനുഭൂതിയും ഇപ്പോഴുമുണ്ടെന്നതിന്റെ തെളിവ്. നിങ്ങള്‍ക്ക് ജീവിതവും സ്‌നേഹവും നല്‍കുന്ന സ്ത്രീകളെ ബഹുമാനിക്കുക’- ഖുശ്ബു കുറിച്ചു.