Keerthy Suresh Wedding: 15 വർഷത്തെ പ്രണയം… നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു?; ആരാണ് ഈ ആൻ്റണി തട്ടിൽ!

Keerthy Suresh Antony Thattil Marriage: അടുത്ത മാസം ഗോവയിൽ വച്ച് കീർത്തിയുടെ വിവാഹമോ വിവാഹനിശ്ചയ ചടങ്ങോ നടക്കു എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരുൺ ധവാൻ്റെ ബേബി ജോണിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് കീർത്തി സുരേഷ്. അതിനിടെയാണ് വിവാഹവാർത്ത സോഷ്യൽ മീഡിയയിൽ നിറയുന്നത്.

Keerthy Suresh Wedding: 15 വർഷത്തെ പ്രണയം... നടി കീർത്തി സുരേഷ് വിവാഹിതയാകുന്നു?; ആരാണ് ഈ ആൻ്റണി തട്ടിൽ!

കീർത്തി സുരേഷ്, ആൻ്റണി തട്ടിൽ (Image Credits: Social Media)

Updated On: 

19 Nov 2024 11:48 AM

നടി കീർത്തി സുരേഷിന്റെ (Actress Keerthy Suresh) വിവാഹവുമായി ബന്ധപ്പെട്ടുകൊണ്ട് പലവട്ടം നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. ചില നടന്മാരുടെ പേരുകൾ ചേർത്തുവച്ചാണ് വാർത്തകൾ വന്നത്. കോടീശ്വരന്മാരും ബിസിനെസ്സ് ടൈക്കൂണുകൾ വരെയുള്ള ആളുകളുടെ പേരുകൾ പല സമയങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഈ വാർത്തകളെല്ലാം വ്യാജം ആണെന്ന് അറിയിച്ചുകൊണ്ട് മേനകയും സുരേഷ് കുമാർ രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് കീർത്തിയുടെ വിവാഹവാർത്ത പുറത്തുവരുന്നത്.

അടുത്ത മാസം ഗോവയിൽ വച്ച് കീർത്തിയുടെ വിവാഹമോ വിവാഹനിശ്ചയ ചടങ്ങോ നടക്കു എന്നാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പതിനഞ്ചുവർഷമായി ആത്മാർത്ഥ സുഹൃത്ത് ആയിരുന്ന ആളുമായി കീർത്തിയുടെ വിവാഹം ഉണ്ടാകും എന്ന സൂചനയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിവയ്ക്കുന്നത്.

വരുൺ ധവാൻ്റെ ബേബി ജോണിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് കീർത്തി സുരേഷ്. അതിനിടെയാണ് വിവാഹവാർത്ത സോഷ്യൽ മീഡിയയിൽ നിറയുന്നത്. പതിനഞ്ചു വർഷത്തെ ബന്ധമാണ് വിവാഹത്തിലേക്ക് എത്തുന്നത് എന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ആൻ്റണി തട്ടിൽ ആണ് വരൻ എന്നും ഡിസംബർ രണ്ടാം വാരത്തിൽ ​ഗോവയിൽ വച്ച് ഇരുവരും വിവാഹിതരാകും എന്നും റിപ്പോർട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള ബിസിനസുകാരനാണ് ആൻ്റണി തട്ടിൽ.

കഴിഞ്ഞ 15 വർഷമായി കീർത്തിയും ആൻ്റണിയും നല്ല സുഹൃത്തുക്കൾ ആയിരുന്നു. അടുത്ത മാസം ഗോവയിൽ കീർത്തിയും ആൻ്റണിയും ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് നടത്തുമെന്നുമാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുത്. ഇരുവരുടെയും കുടുംബാം​ഗങ്ങളുടെ ആശീർവാദത്തോടെയാകും വിവാഹം. ഡിസംബർ 11, 12 തീയതികളിൽ ഗോവയിൽ വച്ചാകും ആർഭാട വിവാഹം എന്നും ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഗോവയിൽ വച്ച് നടക്കുന്ന വിവാഹത്തിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക. എന്നാൽ ആരെല്ലാമാണ് അതിഥികൾ എന്നതിൻ്റെ പട്ടിക ഇനിയും പുറത്തുവന്നിട്ടില്ല. 2023-ൽ, ഉറ്റ സുഹൃത്തിനെ കാമുകൻ എന്ന് സൂചിപ്പിച്ച വന്ന റിപ്പോർട്ടിന് എതിരെ കീർത്തി സുരേഷ് രംഗത്തുവന്നിരുന്നു. “ഹഹഹ, എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട. എന്റെ ജീവിതത്തിലെ യഥാർഥ മിസ്റ്ററി മാൻ ആരാണെന്ന് സമയമാകുമ്പോൾ താൻ വെളിപ്പെടുത്താം എന്നായിരുന്നു അന്ന് കീർത്തി റിപ്പോർട്ടുകൾക്ക് നൽകിയ മറുപടി. പക്ഷെ അന്ന് കീർത്തിയുടെ പേരിനൊപ്പം ചേർന്ന് കേട്ട പേര് സുഹൃത്ത് ഫർഹാന്റെത് ആയിരുന്നു.

ചലച്ചിത്ര നിർമ്മാതാവ് ജി സുരേഷ് കുമാറിൻ്റെയും നടി മേനകയുടെയും ഇളയ മകളാണ് കീർത്തി സുരേഷ്. 2000ത്തിൻ്റെ തുടക്കത്തിൽ ബാലതാരമായാണ് കീർത്തി സിനിമാ രം​ഗത്തേക്ക് കാലെടുത്തുവച്ചത്. ഗീതാഞ്ജലി എന്ന മലയാള സിനിമയിൽ ഒരു പ്രധാന വേഷത്തിൽ അരങ്ങേറ്റം കുറിച്ചുകൊണ്ട് നായിക ആയി. ഇന്ന്, തമിഴ്, തെലുങ്ക് ഇൻഡസ്ട്രിയിൽ മുൻനിര നായികമാരിൽ ഒരാൾ ആണ് കീർത്തി സുരേഷ്.

Related Stories
Mammootty Health Update : ‘റംസാനായത് കൊണ്ട് വിശ്രമത്തിലാണ്’; മമ്മൂട്ടിക്ക് ക്യാൻസറാണെന്നുള്ള അഭ്യൂഹങ്ങളെ തള്ളി താരത്തിൻ്റെ ടീം
AR Rahman: റഹ്മാന് നിർജലീകരണത്തെ തുടർന്നുള്ള ആരോ​ഗ്യപ്രശ്നം; ആശുപത്രി വിട്ടു
Asif Ali: ഓർഡിനറി സിനിമയിൽ 750 അടിയുള്ള ഡാമിലേക്ക് ചാടി; അസുരവിത്ത് ചിത്രീകരണത്തിനിടെ തോളെല്ല് ഊരിപ്പോയി; അനുഭവങ്ങൾ പറഞ്ഞ് ആസിഫ് അലി
AR Rahman-Saira banu: ‘എആർ റഹ്മാന്റെ മുൻ ഭാര്യയെന്ന് വിളിക്കരുത്’; ഞങ്ങൾ വിവാഹമോചിതരായിട്ടില്ലെന്ന് സൈറ ബാനു
David Warner: ഡേവിഡ് വാർണറിൻ്റെ സിനിമാ അരങ്ങേറ്റം റോബിൻഹുഡിലൂടെ; ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ
Megha Thomas: ‘സ്വയം ജലദോഷം പിടിപ്പിച്ച ശേഷമാണ് പ്രായമായ കഥാപാത്രത്തിന് ഡബ്ബ് ചെയ്തത്; ശബ്ദം ശരിയാക്കി യൗവനകാലം ചെയ്തു’; മേഘ തോമസ്
13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ