5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Keerthi Suresh: ‘എന്നും ആന്റണിയും കീർത്തിയും, മനോഹരമായ 15 വർഷങ്ങൾ’: വിവാഹ വാർത്ത സ്ഥിരീകരിച്ച് നടി കീർത്തി സുരേഷ്

Keerthi Suresh Marriage: വിവാഹത്തിന് ശേഷവും നടി സിനിമയിൽ തുടരുമെന്ന് ഇരുവരുമായും അടുപ്പമുള്ളവർ സ്ഥിരീകരിച്ചിട്ടുണ്ട്.

Keerthi Suresh: ‘എന്നും ആന്റണിയും കീർത്തിയും, മനോഹരമായ 15 വർഷങ്ങൾ’: വിവാഹ വാർത്ത സ്ഥിരീകരിച്ച് നടി കീർത്തി സുരേഷ്
Keerthi Suresh (Image Credits: Keerthi Suresh)
athira-ajithkumar
Athira CA | Updated On: 27 Nov 2024 13:19 PM

കൊച്ചി: വിവാഹിതയാകുന്നുവെന്ന വാർത്തകൾ സ്ഥിരീകരിച്ച് നടി കീർത്തി സുരേഷ്. പ്രിയതമന് ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് താൻ 15 വർഷമായി പ്രണയത്തിലാണെന്ന കാര്യം നടി വെളിപ്പെടുത്തിയിരിക്കുന്നത്. എന്നും ആന്റണിയും കീർത്തിയുമായിരിക്കുമെന്നും പോസ്റ്റിൽ പറയുന്നു. സുഹൃത്ത് ആന്റണിയാണ് കീർത്തിയുടെ വരൻ. വിവാഹം അടുത്ത മാസം 11ന് ഗോവയിലായിരിക്കും. വിവാഹത്തിന് ശേഷവും നടി സിനിമയിൽ തുടരുമെന്ന് ഇരുവരുമായും അടുപ്പമുള്ളവർ സ്ഥിരീകരിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Keerthy Suresh (@keerthysureshofficial)

“>

കീർത്തിയുടെ വിവാഹ വാർത്ത പുറത്തുവന്നതിന് പിന്നാലെ പിതാവും നിർമ്മാതാവുമായ സുരേഷ് കുമാറും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇതിനിടയിലാണ് പ്രിയതമനൊപ്പമുള്ള നടിയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇരുവർക്കും ആശംസകൾ നേർന്ന് സിനിമാ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. മഞ്ജിമ മോഹൻ, സംയുക്ത വർമ്മ, അനുപമ പരമേശ്വരൻ, തൃഷ, നിക്കി​ഗൽ റാണി, ശിവദ​, വിശാഖ്,മാളിക മേനോൻ, ഐശ്വരി ലക്ഷമി, അഹാന കൃഷ്ണ ഉൾപ്പെടെയുള്ള താരങ്ങൾ പോസ്റ്റിന് കീഴെ ആശംസകൾ അറിയിച്ചിട്ടുണ്ട്. താൻ സന്തോഷം കൊണ്ട് നൃത്തം വയ്ക്കുന്നു എന്നാണ് ഐശ്വര്യ ലക്ഷ്മിയുടെ കമന്റ്.

ബാല്യകാലസുഹൃത്തും സഹപാഠിയാണ് കീർത്തിയുടെ പ്രതിശ്രുത വരൻ ആന്റണി തട്ടിൽ. ഇരുവരും മുതൽ പ്ലസ്ടു മുതലുള്ള പരിചയമാണെന്ന് നടിയുടെ പിതാവ് സുരേഷ് കുമാർ പറഞ്ഞിരുന്നു. നിർമ്മാതാവ് സുരേഷ് കുമാറിന്റെയും‌ നടി മേനകാ സുരേഷ് കുമാറിന്റെയും ഇളയ മകളാണ് കീർത്തി. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന മോഹൻലാൽ ചിത്രത്തിലൂടെയായിരുന്നു കീർത്തിയുടെ സിനിമാ അരങ്ങേറ്റം.

മലയാള സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം തെന്നിന്ത്യൻ സിനിമകളിലേ നിറ സാന്നിധ്യമായി മാറി. തെലുങ്കിൽ അഭിനയിച്ച
മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തിയെ തേടിയെത്തി. ബേബി ജോൺ എന്ന ചിത്രത്തിലൂടെയാണ് കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റം. നടിയുടെ ആദ്യ ഹിന്ദി ചിത്രമാണ് ബേബി ജോൺ. വിജയ് നായകനായെത്തിയ തെരി സിനിമയുടെ ഹിന്ദി റീമേക്കാണ് ബേബി ജോൺ. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിലെ ‘നെയ്ന്‍ മട്ടാക്ക’ എന്ന ​ഗാനത്തിന് വരുൺ ധവാനൊപ്പം ചുവടുവയ്ക്കുന്ന കീർത്തിയുടെ രം​ഗങ്ങൾ വെെറലായിരുന്നു.

മുമ്പ് ചില അഭിമുഖങ്ങളിൽ താൻ പ്രണയത്തിലാണെന്ന വിവരം കീർത്തി വെളിപ്പെടുത്തിയിരുന്നു. എന്നാൽ പങ്കാളിയെ കുറിച്ചുള്ള യാതൊരു വിധ സൂചനകളും നടി പുറത്തുവിട്ടിരുന്നില്ല. ആന്റണിയുമായുള്ള വിവാഹവാർത്തയ്ക്കൊപ്പം ദീർഘകാലമായി ഇരുവരും പ്രണയത്തിലാണെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള വാർത്തകൾക്ക് താൻ സിം​ഗിളല്ല എന്ന ഒറ്റവാക്കിൽ നടി മറുപടി നൽകി. മാധ്യമങ്ങൾ വിടാതെ പിന്തുടർന്നപ്പോഴും പ്രണയം രഹസ്യമാക്കി സൂക്ഷിക്കാനായിരുന്നു താരത്തിന്റെ തീരുമാനം. എന്തായാലും, 15 വർഷത്തെ ഇരുവരുടെയും പ്രണയമാണ് വിവാഹത്തിലൂടെ സഫലമാകുന്നത്.