5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Hema committee report: ‘മോഹൻലാലിനു എന്തുകൊണ്ട് ഉത്തരമില്ല; സുരേഷ് ഗോപി ചോദ്യങ്ങളോട് ദേഷ്യപ്പെടുകയല്ല വേണ്ടത്’; കസ്തൂരി

ആരോപണം ഉയർന്ന സാഹചര്യത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും കസ്തൂരി ആവശ്യപ്പെട്ടു.

Hema committee report: ‘മോഹൻലാലിനു എന്തുകൊണ്ട് ഉത്തരമില്ല; സുരേഷ് ഗോപി ചോദ്യങ്ങളോട് ദേഷ്യപ്പെടുകയല്ല വേണ്ടത്’; കസ്തൂരി
sarika-kp
Sarika KP | Published: 01 Sep 2024 11:50 AM

കൊച്ചി: മോഹൻലാലും സുരേഷ് ഗോപിയും എന്തിനാണ് ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞു മാറുന്നതെന്ന് നടി കസ്തൂരി.ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമോറുമ്പോഴാണ് ആളുകളിൽ സംശയം ഉണ്ടാവുന്നതെന്നും സുരേഷ് ​ഗോപി ചോദ്യങ്ങളോട് ദേഷ്യപ്പെടുകയല്ല വേണ്ടത് പകരം ഉത്തരം നൽകണമെന്നും നടി പറഞ്ഞു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു കസ്തൂരി. ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ എംഎൽഎ സ്ഥാനം മുകേഷ് രാജിവെക്കണമെന്നും കസ്തൂരി പറഞ്ഞു.  മലയാള സിനിമയിൽ നിന്ന് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും  അതിനു ശേഷം മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ലെന്നും കസ്തൂരി പറഞ്ഞു.

മാധ്യമങ്ങൾക്ക് മുന്നിൽ സുരേഷ് ​ഗോപിയും മോഹൻലാലും ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഒഴുവാക്കുന്നു. ഇത് സംശയത്തിനു കാരണമാകുന്നുനവെന്ന് നടി പറയുന്നു. മോഹൻലാലിനു എന്തുകൊണ്ട് ഉത്തരമില്ലെന്നും. കുറെ താരങ്ങൾക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച ഒരാളാണ് ആദ്ദേഹം. അദ്ദേഹം വന്ന് പറയട്ടെ എന്റെ സിനിമയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നില്ലെന്ന്, എന്തുകൊണ്ട് മോഹൻലാൽ അങ്ങനെ പറയുന്നില്ലെന്നും നടി പറയുന്നു. അമ്മയിൽ നിന്നും രാജിവച്ച് എല്ലാവരും ഒളിച്ചോടിയത് എന്തിനാണ് ? ആരോപണങ്ങൾ തെറ്റാണെങ്കിൽ അതിനെതിരെ പ്രതികരിക്കുക. എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നില്ലെന്നും നടി ചോദിക്കുന്നു. സുരേഷ് ​ഗോപി വെറും ഒരു നടൻ മാത്രമല്ല ഒരു മന്ത്രി കൂടിയാണ് സുരേഷ് ഗോപിക്ക് കേരളത്തിലെ വോട്ടർമാരോട് ഉത്തരവാദിത്തമുണ്ട്. കേരളത്തിലെ ജനങ്ങളോട് തുറന്നു സംസാരിക്കണം. ഒളിച്ചുവയ്ക്കാൻ ഉള്ളവരാണ് പ്രതികരിക്കാതെ ഇരിക്കുന്നതെന്നും  കസ്തൂരി പറഞ്ഞു.

Also read-Lakshmy Ramakrishnan: ‘പ്രമുഖ സംവിധായകന്‍റെ താൽപര്യത്തിന് വഴങ്ങാത്തതിനാൽ 19 തവണ റീടേക്ക് എടുക്കേണ്ടി വന്നു’; നടി ലക്ഷ്മി രാമകൃഷ്ണൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് ഗോസിപ്പല്ല, ഔദ്യോഗിക റിപ്പോർട്ടാണ്. മലയാള സിനിമയിൽ നല്ല ഒരുപാട് ചിത്രങ്ങൾ താൻ ചെയ്തിട്ടുണ്ടെന്നും എന്നാൽ അവസാനം അഭിനയിച്ച ചിത്രത്തിൽ തനിക്ക് നല്ലൊരു അനുഭവം അല്ല ലഭിച്ചതെന്നും അതിനാൽ മലയാള സിനിമ പിന്നെ ചെയ്തിട്ടില്ലെന്നും താരം പറയുന്നു. ”അനിയൻ ബാവ ചേട്ടൻ ബാവ, രഥോത്സവം ഉൾപ്പെടെ നല്ല സിനിമകൾ ഞാൻ മലയാളത്തിൽ ചെയ്തിട്ടുണ്ട്. എന്നാൽ ഞാൻ മലയാളത്തിൽ അവസാനം ചെയ്ത സിനിമയിൽ നിന്നും ദുരനുഭവം നേരിട്ടു. നല്ല സാമ്പത്തികം ഇല്ലായിരുന്നു. പ്രൊഡക്ഷൻ കൺട്രോളർ പലപ്പോഴും ദേഷ്യപ്പെട്ടു. രണ്ട് ദിവസത്തിനു ശേഷം ഷൂട്ടിങ് സെറ്റിൽ നിന്നും താൻ പോയെന്നും കസ്തൂരി പറയുന്നു. മോശം മനുഷ്യർ എല്ലായിടത്തുമുണ്ട്. തനിക്കും ഒരുപാട് ദുരനുഭവം ഉണ്ടായിട്ടുണ്ട്”. എന്നുകരുതി എല്ലാവരും മോശക്കാരല്ലെന്നും കസ്തൂരി അഭിപ്രായപ്പെട്ടു.