5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actress Kasthuri: തെലുങ്കർക്കെതിരായ വിദ്വേഷ പ്രസംഗം; നടി കസ്തൂരി അറസ്റ്റിൽ

Actress Kasthuri arrest: തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ തമിഴരാണെന്നായിരുന്നു കസ്തൂരിയുടെ പരാമർശം.

Actress Kasthuri: തെലുങ്കർക്കെതിരായ വിദ്വേഷ പ്രസംഗം; നടി കസ്തൂരി അറസ്റ്റിൽ
Actress Kasthuri (Image Credits: Social Media)
athira-ajithkumar
Athira CA | Updated On: 16 Nov 2024 21:21 PM

ചെന്നൈ: വിദ്വേഷ പ്രസംഗത്തിൽ നടി കസ്തൂരി അറസ്റ്റിൽ. രണ്ട് ദിവസം നീണ്ട ഒളിവ് ജീവിതത്തിന് ശേഷമാണ് നടി പൊലീസിന്റെ പിടിയിലാകുന്നത്. ഹെെദരാബാദിലെ ഗച്ചിബൗളിയിൽ വച്ചാണ് ചെന്നെെ പൊലീസാണ് കസ്തൂരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ, നടിയെ അറസ്റ്റ് ചെയ്യാൻ രണ്ട് പൊലീസ് സംഘത്തെ നിയോ​ഗിച്ചിരുന്നു. മദ്രാസ് ഹെെക്കോടതിയാണ് നടിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഈ സംഘം നടത്തിയ അന്വേഷണത്തിലാണ് നടി പിടിയിലാകുന്നത്. തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ തമിഴരാണെന്നായിരുന്നു കസ്തൂരിയുടെ പരാമർശം.

തെലുങ്കർക്കെതിരായ പരാമർശത്തിൽ വിവാദങ്ങളും പ്രതിഷേധങ്ങളും ഉടലെടുത്തതോടെ നടി ഒളിവിൽ പോയി. ബ്രാഹ്മണർക്കെതിരെ തുടർച്ചയായി ഉണ്ടാകുന്ന അപകീർത്തികരമായ പ്രസ്താവനകളിൽ അപലപിച്ച് ചെന്നൈ എഗ്മോറിലെ രാജരത്നം സ്റ്റേഡിയത്തിൽ ഒക്ടോബര്‍ 3ന്  പ്രതിഷേധ സംഗമം നടത്തിയിരുന്നു. ബിജെപി നേതാവ് കരു നാഗരാജൻ, ഹിന്ദു മക്കൾ പാർട്ടി നേതാവ് അർജുൻ സമ്പത്ത്, നടി കസ്തൂരി, മധുവന്തി എന്നിവർ യോ​ഗത്തിൽ സന്നിഹിതരായിരുന്നു. ഈ പ്രതിഷേധ സം​ഗമത്തിലാണ് നടി അപകീർത്തി പരമായ പരാമർശം നടത്തിയത്.

തമിഴ് രാജാക്കന്മാരുടെ അന്തഃപുരങ്ങളില്‍ പരിചാരകയെത്തിയവർ ഇപ്പോള്‍ തമിഴ് വംശജരാണെന്ന് അവകാശപ്പെടുകയാണ് എന്നായിരുന്നു കസ്തൂരിയുടെ പരാമര്‍ശം. ഇതിനെതിരെ രൂക്ഷമായ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നതോടെ തന്റെ അഭിപ്രായങ്ങള്‍ ചില വ്യക്തികളെ ഉന്നംവച്ചുള്ളതാണെന്നും തെലുങ്കർക്കെതിരല്ലെന്നും വ്യക്തമാക്കി കസ്തൂരി മാപ്പ് പറഞ്ഞിരുന്നു.

തെലുങ്ക് സമൂഹത്തിന്റെ നാല് വകുപ്പുകൾ ചേർത്ത് എ​ഗ്മോർ പൊലീസ് നടിക്കെതിരെ കേസെടുത്തിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്നുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നടിക്കെതിരെ കേസെടുത്തത്. അഖിലേന്ത്യ തെലുങ്ക് ഫെഡറേഷൻ ജനറൽ സെക്രട്ടറി നന്ദഗോപാലാണ് പരാതി നൽകി. തെലുങ്ക് സംസാരിക്കുന്ന ആളു‌കൾക്കെതിരെ വിദ്വേഷ പ്രസം​ഗം നടത്തിയെന്നാരോപിച്ച് നടി കസ്തൂരിക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു പരാതി. വിവിധ സംഘടനകളാണ് നടിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നടിക്ക് നിരവധി തവണ നോട്ടീസ് അയച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ നടിയുടെ വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നതാണ് കാണാനായത്. കസ്തൂരിയുടെ മൊബെെൽ ഫോണും സ്വിച്ച് ഓഫായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ കസ്തൂരി അഭിനയിച്ചിട്ടുണ്ട്. ബിജെപി അനുഭാവിയാണ് കസ്തൂരി എന്നതും ശ്രദ്ധേയമാണ്.

 

Latest News