Actress Kanaka : അമ്മയായിരുന്നു എല്ലാം; അമ്മ പോയപ്പോൾ കനകയ്ക്ക് എല്ലാം നഷ്ടമായി

Why Actress Kanaka Left Film Industry : പത്ത് വർഷത്തെ സിനിമ ജീവിതത്തിൽ 50 ഓളം സിനിമകളിലാണ് കനക അഭിനയിച്ചിട്ടുള്ളത്. ഏറ്റവും അവസാനമായി മോഹൻലാലിൻ്റെ നരസിംഹം എന്ന സിനിമയിലാണ് കനക അഭിനയിച്ചത്.

Actress Kanaka : അമ്മയായിരുന്നു എല്ലാം; അമ്മ പോയപ്പോൾ കനകയ്ക്ക് എല്ലാം നഷ്ടമായി

Actress Kanaka

Updated On: 

03 Jan 2025 19:41 PM

ആലപ്പുഴയിലെ ഒരു ക്യാൻസർ സെൻ്ററിൽ നടി കനക (Actress Kanaka) മരിച്ചുയെന്ന വാർത്ത ഒരിക്കൽ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 2000ത്തിന് ശേഷം സിനിമ ലോകത്തിൽ നിന്നും ഏറെ മാറി ആർക്കമറിയാതെ ജീവിക്കുന്ന കനകയെ പറ്റി എല്ലാവരും ചോദിക്കാനും അന്വേഷിക്കാനും തുടങ്ങിയത് ആ വാർത്തയിലൂടെയായിരുന്നു. പിന്നീടാണ് അറിയുന്നത് കനക മരിച്ചിട്ടില്ലെന്നും നടി ആർക്കുമറിയാതെ തമിഴ്നാട്ടിൽ ഏകാന്ത വാസം അനുഷ്ഠിക്കുകയാണെന്ന്. ഗോഡ്ഫാദറിലൂടെ മലയാളികളുടെ മനസ്സിൽ മാലു എന്ന കഥാപാത്രത്തിലൂടെ ശാലിന സുന്ദരിയായി ഇടം നേടിയ കനക തന്നെയാണോ ഇതെന്ന് അന്ന് നടിയെ ഒരു നോക്ക് കണ്ടവർ ചോദിച്ചു. അമിതമായ വണ്ണം വെച്ച ഈ നടി തന്നെയാണ് ഗോഡ്ഫാദറിലും വിയറ്റ്നാം കോളനിയിലും കണ്ട ആ ഗ്രാമീണ സുന്ദരി എന്ന് എല്ലാവരും സ്വയം ചോദിച്ചു.

അമ്മ ദേവികയുടെ സ്വപ്നം

സിനിമ പാരമ്പര്യത്തിലൂടെ തന്നെയാണ് കനക ചലച്ചിത്ര മേഖലയിലേക്ക് വരുന്നത്. തെലുങ്ക് സിനിമയുടെ പിതാവ് എന്ന് വിശേഷിക്കപ്പെടുന്ന രഘുപതി വെങ്കയ്യ നായിഡു കനകയുടെ അമ്മ ദേവികയുടെ പിതാവാണ്. വെങ്കയ്യ നായിഡുവിൻ്റെ മകൾ മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ സിനിമകളിൽ അറിയപ്പെടുന്ന നായിക നടിയായിരുന്നു.  എന്നാൽ എവിടെയോ വെച്ച് ദേവികയ്ക്ക് തൻ്റെ സിനിമ കരിയർ നഷ്ടപ്പെട്ടു. തുടർന്ന് ദേവിക തൻ്റെ സ്വപ്നം മകളിലൂടെ നേടിയെടുക്കാൻ ശ്രമിച്ചു. പക്ഷെ വില്ലനായി എത്തിയത് ദേവികയുടെ ഭർത്താവും കനകയുടെ പിതാവുമായ ദേവദാസായിരുന്നു. സിനിമ എന്ന ഗ്ലാമറസ് ലോകത്തേക്ക് പ്രായപൂർത്തിയാകാത്ത തൻ്റെ മകളെ വിട്ടു നൽകാൻ തയ്യാറാകാത്ത പിതാവ് അവസാനം കോടതി കയറി.

ALSO READ : Actress Athira : സിനിമയിൽ കയറിയപ്പോൾ ആതിര, ആ ട്രാപ്പിൽ നിന്നും രക്ഷപ്പെട്ടപ്പോൾ രമ്യ; ഇപ്പോൾ കുടുംബം പോറ്റാൻ കാറ്ററിങ് നടത്തുന്നു

ചരിത്രവിധിയിലൂടെ കനക സിനിമയിലേക്ക്

കനകയുടെ സിനിമ പ്രവേശനം ചരിത്രപരമായിരുന്നു. പ്രായപൂർത്തിയാകാത്ത മകളെ സിനിമ അഭിനയിപ്പിക്കുന്നതിനെതിരെ പിതാവ് കോടതിയെ സമീപിച്ചിരുന്നു. കോടതിയിൽ സ്റ്റേ വാങ്ങിയെങ്കിലും അന്തിമ വിധി കനകയ്ക്കും അമ്മ ദേവികയ്ക്കും അനുകൂലമായിരുന്നു. വിവാഹത്തിന് മാത്രമേ പ്രായം നോക്കേണ്ടതുള്ളൂ ജോലി മറ്റും തിരഞ്ഞെടുക്കുന്നതിനായി പ്രായം ഒരു ഘടകമല്ലെന്ന് ചരിത്രവിധിയുണ്ടായി. അങ്ങനെ കരകാട്ടക്കാരൻ എന്ന സിനിമയിൽ 18 തികയുന്നതിന് മുമ്പ് കനക അരങ്ങേറ്റം കുറിച്ചു. തമിഴ് ഇൻഡസ്ട്രിയിലെ ഐക്കോണിക് സിനിമകളിൽ ഒന്നായിരുന്നു കനകാട്ടക്കാരൻ.  കോടതിയിൽ നിന്നും അന്തിമ വിധിയുണ്ടായെങ്കിലും പിതാവ് വിട്ടുകൊടുക്കാൻ തയ്യാറായില്ല. നിരന്തരം മറ്റ് പ്രശ്നങ്ങൾ സൃഷ്ടിച്ച് ദേവികയെയും മകളെയും അലട്ടിയിരുന്നു.

കനകയ്ക്ക് എല്ലാം അമ്മയായിരുന്നു

കഴുകന്മാരിൽ നിന്നും കോഴി തൻ്റെ കുഞ്ഞിനെ കാത്ത് സൂക്ഷിക്കുന്നത് പോലെയായിരുന്നു ദേവിക തൻ്റെ മകളെ കൊണ്ടു നടന്നിരുന്നതെന്നാണ് സിനിമ സംവിധായകനായ ആലപ്പി അഷർഫ് തൻ്റെ കണ്ടതും കേട്ടതും എന്ന യുട്യൂബ് വീഡിയോയിൽ പറയുന്നത്. സിനിമയിലെത്തിട്ടും കൗമാരത്തിൽ മറ്റുള്ളവർക്ക് തോന്നേയിക്കാവുന്ന പ്രേമം തുടങ്ങിയവ മറ്റൊന്നും കനകയ്ക്കുണ്ടായിരുന്നില്ല. പിതാവിനെ ഭയന്ന് ആലപ്പുഴയിൽ വെച്ച് നടന്ന വിയറ്റ്നാം കോളനിയുടെ ചിത്രീകരണത്തിനിടെ കനകയും ദേവകിയും ചേർന്ന് ഹോട്ടൽ മുറിയിൽ പ്രത്യേകം മന്ത്രവാദ പൂജ നടത്തിട്ടുണ്ടെന്നും ആലപ്പി അഷർഫ് തൻ്റെ യുട്യൂബ് വീഡിയോയിൽ പറയുന്നുണ്ട്.

കനകയ്ക്ക് സിനിമയും അമ്മയും മാത്രമായിരുന്നു എല്ലാം. തമിഴിൽ പത്തിലധികം ചിത്രങ്ങൾ അഭിനയിച്ചതിന് ശേഷമാണ് തെലുങ്കിലേക്കും മലയാളത്തിലേക്കും കനക ചുവട് മാറ്റുന്നത്. ഗോഡ്ഫാദറെന്ന ചിത്രത്തിലൂടെ കനക മലയാളികൾക്ക് പ്രിയങ്കരിയായി. തുടർന്ന് 90 കാലഘട്ടം മുഴുവൻ സജീവമായി മലയാള സിനിമയുടെ ഭാഗമായിരുന്നു. അവസാനം 2000ത്തിൽ മോഹൻലാലിൻ്റെ നരസിംഹം സിനിമയിലാണ് കനകയെ എല്ലാവരും ബിഗ് സ്ക്രീനിൽ കാണുന്നത്.

അമ്മയുടെ വിയോഗത്തിലാണ് കനകയുടെ ജീവതത്തിൽ താളപ്പിഴവ് സംഭവിക്കുന്നത്. അമ്മ മരണപ്പെട്ടതിന് ശേഷം കനക തൻ്റെ ചെന്നൈയിലെ വീട്ടിൽ ഏകാന്ത വാസം തുടർന്നു. ആരും ശ്രദ്ധിക്കപ്പെടാതെ വീടിനുള്ളിൽ നടി ഒറ്റയ്ക്ക് തൻ്റെ ജീവിതം നയിച്ചു. ആ ജീവിതം അമ്മ ദേവികയുടെ ആത്മാവുമായി കനക സംസാരിക്കുന്നതിന് വേണ്ടിയാണ് നയിച്ചതെന്നാണ് പലരും പറയുന്നതെന്നാണ് ആലപ്പി അഷറഫിൻ്റെ വീഡിയോയിൽ പറയുന്നത്.

രണ്ടാമത്തെ പ്രതിസന്ധി

അമ്മയുടെ മരണത്തെ തുടർന്നുള്ള മാനസിക സമ്മർദ്ദത്തിൽ ഏകാന്ത വാസം തുടരുമ്പോഴാണ് കനകയുടെ ജീവിതത്തിൽ രാമചന്ദ്രൻ എന്നയാൾ കടന്നുവരുന്നത്. അമ്മയുടെ സുഹൃത്തിൻ്റെ രാമചന്ദ്രൻ. ആ രാമചന്ദ്രൻ കനകയുടെ മാനേജരായി നടിക്കൊപ്പം ചേർന്നു. രമാചന്ദ്രൻ്റെ വരവോടെ കനകയുടെ ജീവതശൈലിയിൽ ചില മാറ്റങ്ങൾ ഉണ്ടായി. എന്നാൽ കനകയോട് തോന്നിയ പ്രണയം രാമചന്ദ്രൻ നടിയോട് അറിയിച്ചതോടെ കാര്യങ്ങൾ വീണ്ടും വഷളായി. പ്രണയാഭ്യർഥന വിലക്കിയ നടി തൻ്റെ മാനേജരെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുമെന്ന് ഭീഷിണിപ്പെടുത്തുകയും ചെയ്തിരുന്നു. അതിന് ശേഷം കനകയെ വിട്ടുപോയ രാമചന്ദ്രൻ കുറെ നാളകൾ കഴിഞ്ഞ ഒരു അപകടത്തിൽ മരണപ്പെട്ടു. ഈ സംഭവം കൂടിയായപ്പോൾ കനകയുടെ മനോനില ഒന്നുകൂടി വഷളായി. ഈ രണ്ട് സംഭവങ്ങൾക്ക് പുറമെ ഒറ്റയ്ക്ക് ജീവിത നയിച്ച നടിക്ക് തൻ്റെ കോടികളുടെ സ്വത്ത് മറ്റാരെങ്കിലും തട്ടിയെടുക്കുമോ എന്ന ഭീതിയുമുണ്ടായിരുന്നു.

ഏകാന്ത വാസം തുടരുമെങ്കിലും ചില ഇടവേളകളിൽ കനകയെ പൊതിയിടത്തിൽ കാണാൻ ഇടയാകാറുണ്ട്. ഒരുക്കിൽ വളരെ മെലിഞ്ഞ് ശരീരവുമായി പൊതുയിടത്തിൽ കണ്ട കനകയ്ക്ക് മറ്റ് അസുഖങ്ങൾ ഉണ്ടെന്ന് ചിലർ പ്രചരിപ്പിച്ചു. പിന്നീടാണ് ക്യാൻസർ ബാധിതയായി നടി മരണപ്പെട്ടന്നുള്ള വാർത്ത വരുന്നതും കനകയെ വീണ്ടും പൊതുയിടത്തിൽ കാണാൻ ഇടയാകുന്നത്. അന്ന് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ ചെന്നൈയിൽ തന്നെയുണ്ടെന്നും തനിക്ക് ഒരു അസുഖവുമില്ലെന്നും കനക വ്യക്തമാക്കുന്നുണ്ട്. എന്നാൽ വീണ്ടും അടുത്തിടെ നടിയെ പൊതുയിടത്തിൽ കണ്ടപ്പോൾ ഒരിക്കലും തിരിച്ചറയപ്പെടാൻ സാധിക്കാതെ വിധമായിരുന്നു. അമിതമായി വണ്ണം വെച്ച് ഇത് കനക തന്നെയാണോ എന്ന് എല്ലാവരും ഒരു നിമിഷം സ്വയം ചോദിച്ച് പോകുന്ന രൂപമാറ്റമായിരുന്നു അത്. നടിയോട് അടുത്ത ബന്ധമുള്ളവർ ഇപ്പോഴും അവരെ നേരിൽ കണ്ട് ഈ ഏകാന്ത വാസം അവസാനിപ്പിക്കാൻ ആവശ്യപ്പെടാറുണ്ട്. എന്നാൽ അത് ഇനിയുണ്ടാകുമോ എന്ന് കാത്തിരുന്ന കാണണം.

Related Stories
L2: Empuraan: ലൂസിഫറുമായി എമ്പുരാനെ താരതമ്യം ചെയ്യാനാകില്ല, തികച്ചും വ്യത്യസ്തം: മോഹന്‍ലാല്‍
Bha Bha Ba Movie: ദിലീപ് ചിത്രത്തിന് ലൊക്കേഷന്‍ തേടിയെത്തിയ ആര്‍ട്ട് ഡയറക്ടര്‍ ചതുപ്പില്‍ താഴ്ന്നു; രക്ഷകനായി യാത്രക്കാരന്‍
Marco OTT: ‘മാര്‍ക്കോ’ ഉടൻ ഒടിടി റിലീസിനില്ല; തെറ്റായ പ്രചരണമാണ് നടക്കുന്നതെന്ന് നിര്‍മ്മാതാവ്
Pani OTT: ജോജുവിൻ്റെ ‘പണി’ ഇനി ഒടിടിയിൽ; പ്രതികാരത്തിൻ്റെയും പകയുടെയും ഫാമിലി എന്റർടെയ്‌നർ, എവിടെ എപ്പോൾ കാണാം?
Shah Rukh Khan-Gauri: വിവാഹം കഴിഞ്ഞ് 33 വര്‍ഷങ്ങള്‍ക്കിപ്പുറം ഷാരൂഖ് ഖാന്‍ ഭാര്യയെ മക്കയിലെത്തിച്ച് മതം മാറ്റി? അമ്പരന്ന് ആരാധകർ, വാസ്തവം എന്ത് ?
Tamil Actor Vishal: വിശാൽ ആരാധകർ നിരാശയിൽ; വിശ്രമിക്കാൻ നിർദേശം
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ
'ഇതെങ്ങനെയാണ് അമല പോൾ ഇത്ര മാറിയത്'?
മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍
വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ല: ഇർഫാൻ പഠാൻ