Kalyani Priyadarshan: കല്യാണിക്ക് താലി ചാര്‍ത്തി ശ്രീറാം; പ്രിയദര്‍ശന്‍ എവിടെ എന്ന് ആരാധകര്‍, വീഡിയോ വൈറല്‍
Kalyani Priyadarshan and Sreeram Ramachandran Video: കസ്തൂരിമാന്‍ ഉള്‍പ്പെടെയുള്ള സീരിയലുകളിലൂടെയാണ് ശ്രീറാം ശ്രദ്ധേയനാകുന്നത്. യെസ് പറയുന്ന നിമിഷങ്ങളാണ് നമ്മളെ ഹാപ്പിയാക്കുന്നത് എന്ന തലക്കെട്ടോടെയാണ് ശ്രീറാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എന്നാല്‍ നിമിഷ നേരം കൊണ്ട് വീഡിയോ വൈറലായി.
വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മലയാളത്തിലേക്കെത്തിയ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. നടി എന്നതിലുപരി സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ എന്നത് കൊണ്ട് തന്നെ കല്യാണി ഏവര്‍ക്കും സുപരിചിതയാണ്. മലയാളം, തമിഴ്, തെലുഗ് തുടങ്ങിയ ഭാഷകളിലായി സജീവമാണ് താരം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന വിനീത് ശ്രീനിവാസന്‍ ചിത്രമാണ് താരത്തിന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ.
ഹലോ എന്ന തെലുഗ് സിനിമയിലാണ് കല്യാണി ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തി. സിനിമകളില്‍ മാത്രമല്ല നിരവധി പരസ്യ ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്. അത്തരത്തില്‍ കല്യാണി ചെയ്‌തൊരു പരസ്യ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സംഭവം കല്യാണിയുടെ വിവാഹമാണ്, വരന്‍ സീരിയല്‍ താരം ശ്രീറാം രാമചന്ദ്രന്‍. ശ്രീറാം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.
കസ്തൂരിമാന്‍ ഉള്‍പ്പെടെയുള്ള സീരിയലുകളിലൂടെയാണ് ശ്രീറാം ശ്രദ്ധേയനാകുന്നത്. യെസ് പറയുന്ന നിമിഷങ്ങളാണ് നമ്മളെ ഹാപ്പിയാക്കുന്നത് എന്ന തലക്കെട്ടോടെയാണ് ശ്രീറാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എന്നാല്‍ നിമിഷ നേരം കൊണ്ട് വീഡിയോ വൈറലായി. ഇരുവരും ശരിക്കും വിവാഹിതരായോ എന്നായിരുന്നു പലരുടെയും സംശയം. അച്ഛന്‍ പ്രിയദര്‍ശന്‍ ഇല്ലാതെ കല്യാണി വിവാഹിതയായി, ഒരു നിമിഷം കൊണ്ട് ഞാനങ്ങ് ഇല്ലാതായി, പ്രിയദര്‍ശന്‍ ഇല്ലാത്തതുകൊണ്ട് മനസിലായി എന്നെല്ലാമാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകള്‍.
ശ്രീറാം പങ്കുവെച്ച വീഡിയോ
വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമായ ശ്രീറാം വീണ്ടും വിവാഹം കഴിക്കുമോ എന്ന സംശയവും ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ തന്റെയും കല്യാണിയുടെയും വിവാഹം കഴിഞ്ഞിട്ടില്ലെന്നും ഒരുമിച്ച് അഭിനയിച്ച പരസ്യ ചിത്രത്തിന്റെ വീഡിയോ ആണിതെന്നും പറഞ്ഞുകൊണ്ട് ശ്രീറാം രംഗത്തെത്തിയതോടെയാണ് പലര്‍ക്കും ആശ്വാസമായത്.
യെസ് ഭാരത് വെഡ്ഡിങ് കളക്ഷന്‍സിന്റെ പരസ്യത്തിലാണ് കല്യാണിയും ശ്രീറാമും ഒരുമിച്ച് അഭിനയിച്ചത്. ഇതാദ്യമായാണ് കല്യാണിക്കൊപ്പം ശ്രീറാം പ്രത്യക്ഷപ്പെടുന്നതും. കല്യാണിക്കൊപ്പമുള്ള വീഡിയോക്ക് താഴെ നിരവധിയാളുകളാണ് കമന്റുമായെത്തിയത്.
കോഴിക്കോട് സ്വദേശിയായ ശ്രീറാം അഭിനയ രംഗത്തെത്തിയിട്ട് പത്ത് വര്‍ഷങ്ങള്‍ പിന്നിട്ടു. നര്‍ത്തകിയായ വന്ദിതയാണ് ഭാര്യ. ശ്രീറാമും ഭാര്യയും ഒരേ കോളേജില്‍ പഠിച്ചവരാണ്. ഇരുവര്‍ക്കും ഒരു മകളുണ്ട്. രണ്ടാമത്തെ കുഞ്ഞിനുള്ള കാത്തിരിപ്പിലാണ് കുടുംബം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിയില്‍ ശ്രീറാമും ഭാഗമായിരുന്നു.