Manju Warrier: മഞ്ജുവിനെ പോലൊരു ഭാര്യയെ സൂക്ഷിക്കാൻ കഴിയാത്തവർ ഹതഭാഗ്യർ; ഇങ്ങനെയുള്ള ഭാര്യമാരെ കിട്ടാൻ പുണ്യം ചെയ്യണം’
Jeeja Surendran Praises Manju Warrier:മഞ്ജുവിനെ കണ്ടു പഠിക്കണമെന്നാണ് ജീജ പറയുന്നത്. ലൊക്കേഷനിൽ മഞ്ജു വന്നുകഴിഞ്ഞാൽ ചെറിയ ആൾ മുതൽ വലിയ ആളുകളോട് വരെ വളരെ സ്നേഹമാണെന്നാണ് ജീജ പറയുന്നത്.

ഏറെ കോളിളക്കം സൃഷ്ടിച്ച വിവാഹമോചനമായിരുന്നു ദിലീപിന്റേതും മഞ്ജു വാര്യരുടെയും. പതിനാല് വർഷം നീണ്ടു നിന്ന ദാമ്പത്യത്തിൽ എന്തുപറ്റിയെന്ന് ഇതുവരെ ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. ഇരുവർക്കും മീനാക്ഷി എന്ന പേരുള്ള മകളുണ്ട്. അച്ഛൻ ദിലീപിനൊപ്പമാണ് മീനാക്ഷി ജീവിക്കുന്നത്. ഇപ്പോഴിതാ നടി മഞ്ജു വാര്യരെ പ്രശംസിച്ചുകൊണ്ടുള്ള നടി ജീജ സുരേന്ദ്രന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് മഞ്ജു-ദിലീപ് വിവാഹമോചനത്തെ കുറിച്ച് ജീജ സംസാരിച്ചത്.
മഞ്ജുവിനെ കണ്ടു പഠിക്കണമെന്നാണ് ജീജ പറയുന്നത്. ലൊക്കേഷനിൽ മഞ്ജു വന്നുകഴിഞ്ഞാൽ ചെറിയ ആൾ മുതൽ വലിയ ആളുകളോട് വരെ വളരെ സ്നേഹമാണെന്നാണ് ജീജ പറയുന്നത്. മഞ്ജുവിനെ കണ്ടാൽ പഴയ കഥകളൊന്നും ചിന്തിക്കില്ലെന്നും ഇന്ന് വരുന്ന മഞ്ജു ആണ് പെണ്ണ് എന്നാണ് ജീജ പറയുന്നത് .ഇതിനുള്ള കാരണവും ജീജ വ്യക്തമാക്കുന്നുണ്ട്. ആർക്കെങ്കിലും മഞ്ജുവിന്റെ നാക്കിൽ നിന്ന് എന്തെങ്കിലും പറഞ്ഞു എന്ന് പറഞ്ഞിട്ട് യൂട്യൂബുകാർക്ക് ഇട്ടു കലക്കാൻ കിട്ടിയോ എന്നാണ് ജീജ ചോദിക്കുന്നത്. അവളാണ് ഭാര്യ. അങ്ങനെയുള്ള ഭാര്യമാരെ കിട്ടാൻ പുണ്യം ചെയ്യണം. അവരെ കൈകാര്യം ചെയ്തു മരണം വരെ സൂക്ഷിക്കാൻ പറ്റാത്തവർ ഹതാഭാഗ്യരാണ്. അവരെ സൂക്ഷിച്ച് കൈകാര്യം ചെയ്യാൻ പറ്റാത്തവർ ഭാഗ്യമില്ലാത്ത ജന്മമായി പോയി എന്നേ താൻ പറയുള്ളൂവെന്നു ജീജ പറയുന്നു.
അതേസമയം മഞ്ജുവിനോട് ഒരു യൂട്യൂബര്‍ വിവാഹമോചനത്തെ കുറിച്ച് ചോദിച്ചപ്പോൾ താരം പറഞ്ഞത് ഇങ്ങനെ: ‘മനസിന് സന്തോഷം തരാത്ത കാര്യങ്ങള്‍ നമ്മള്‍ പറയാന്‍ പാടില്ല. അത് ചോദിക്കാനും പാടില്ല. അത് സ്വകാര്യ ദുഃഖമായി അവിടെയിരിക്കട്ടെ. ഞാന്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ്,’ മഞ്ജു പറഞ്ഞത്.
1998- ലായിരുന്നു മഞ്ജു വാര്യരും ദിലീപും വിവാഹിതരാവുന്നത്. അക്കാലത്ത് മഞ്ജു വാര്യർ മലയാള ചലച്ചിത്രത്തിൽ തിളങ്ങി നിന്ന സമയമായിരുന്നു. എന്നാൽ വിവാഹത്തോടെ അഭിനയം ഉപേക്ഷിക്കുകയായിരുന്നു. ഇതിനു ശേഷം 2014 ലാണ് മഞ്ജുവും ദിലീപും നിയമപരമായി വിവാഹമോചിതരാവുകയാണെന്ന് പ്രഖ്യാപിച്ചത്.