Honey Rose: ഹണി റോസിനെ അധിക്ഷേപിച്ച കേസ്: ഒരാള്‍ അറസ്റ്റില്‍

Honey Rose Case Updates: സമൂഹമാധ്യമങ്ങള്‍ വഴി മനപൂര്‍വം അപമാനിക്കാന്‍ ശ്രമിക്കുന്നയാള്‍ക്കെതിരെ ഹണി റോസ്‌രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് ഹണി പങ്കുവെച്ച പോസ്റ്റിന് താഴെയാണ് അശ്ലീല കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതേതുടര്‍ന്ന് സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം താരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോസ്റ്റിനെ താഴെ മോശം കമന്റുകള്‍ പങ്കുവെച്ച 30 ഓളം പേര്‍ക്കെതിരെയാണ് ഹണി എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്.

Honey Rose: ഹണി റോസിനെ അധിക്ഷേപിച്ച കേസ്: ഒരാള്‍ അറസ്റ്റില്‍

ഹണി റോസ്‌

shiji-mk
Updated On: 

07 Jan 2025 13:18 PM

കൊച്ചി: നടി ഹണി റോസ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റുകള്‍ പോസ്റ്റ് ചെയ്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുമളം സ്വദേശി ഷാജിയെ ആണ് അറസ്റ്റ് ചെയ്തത്. കൊച്ചി സെന്‍ട്രല്‍ പോലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മോശം കമന്റിട്ടതിനെ തുടര്‍ന്ന നടി സമര്‍പ്പിച്ച പരാതിയില്‍ നേരത്തെ പോലീസ് 30 പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ ലൊക്കേഷന്‍ കണ്ടെത്തിയത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഇതിന് പുറമെ ഐടി ആക്ടും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ബിഎന്‍എസിലെ ഗുരുതര വകുപ്പുകള്‍ കൂടി പ്രതിക്കെതിരെ ചുമത്താന്‍ സെന്‍ട്രല്‍ പോലീസ് നീങ്ങുന്നതായാണ് വിവരം.

തന്നെ സമൂഹമാധ്യമങ്ങള്‍ വഴി മനപൂര്‍വം അപമാനിക്കാന്‍ ശ്രമിക്കുന്നയാള്‍ക്കെതിരെ ഹണി റോസ്‌രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് ഹണി പങ്കുവെച്ച പോസ്റ്റിന് താഴെയാണ് അശ്ലീല കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇതേതുടര്‍ന്ന് സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം താരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോസ്റ്റിനെ താഴെ മോശം കമന്റുകള്‍ പങ്കുവെച്ച 30 ഓളം പേര്‍ക്കെതിരെയാണ് ഹണി എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്.

സ്ത്രീത്വത്തെ അപമാനിക്കുകയും സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്യുന്നയാള്‍ക്കെതിരെയാണ് നടി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. മാനസിക വൈകൃതമുള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും താന്‍ അവഗണിക്കാറാണ് പതിവെന്നും ഈ പ്രവൃത്തി ഇനിയും തുടര്‍ന്നാല്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും നടി മുന്നറിയിപ്പ് നല്‍കിയിരുന്നു.

Also Read: Honey Rose: പണത്തിന്റെ ധാര്‍ഷ്ട്യം വേണ്ട: ഹണി റോസിന്റെ പരാതിയില്‍ 27 പേര്‍ക്കെതിരെ കേസ്‌

ഒരു വ്യക്തി ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ മനപൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്മെന്റ്സ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവര്‍ ചോദിക്കുന്നുണ്ടെന്ന് തുടങ്ങിയാണ് ഹണി തന്റെ നിലപാട് വ്യക്തമാക്കിയത്. ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ തന്നെ അപമാനിച്ച വ്യക്തി പിന്നീടും ചടങ്ങുകള്‍ക്ക് തന്നെ ക്ഷണിച്ചപ്പോള്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം താന്‍ പോകുന്ന ചടങ്ങുകളില്‍ മനപൂര്‍വം വരാന്‍ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നുവെന്നും ഹണി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

പണത്തിന്റെ ധാര്‍ഷ്ട്യത്താല്‍ ഏതു സ്ത്രീയേയും ഒരാള്‍ക്ക് അപമാനിക്കാന്‍ സാധിക്കില്ലെന്നും ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗികദ്യോതകമായ ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണ് എന്നാണ് അറിയാന്‍ സാധിച്ചൂവെന്നും താരം കൂട്ടിച്ചേര്‍ത്തു.

താന്‍ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിനര്‍ത്ഥം തനിക്ക് പ്രതികരണശേഷി ഇല്ല എന്നല്ലെന്നും ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തില്‍ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഇല്ലെന്നും ഹണി പറഞ്ഞു.

Related Stories
L2: Empuraan: ആശങ്കകള്‍ വേണ്ട എമ്പുരാന്‍ മാര്‍ച്ച് 27ന് തന്നെ തിയേറ്ററിലെത്തും; പാന്‍ ഇന്ത്യന്‍ റിലീസിനായൊരുങ്ങി L2
Hemanth Menon: എന്നെ ഫാസില്‍ സാര്‍ വെറുതെ സിനിമയിലേക്ക് കൊണ്ടുവന്നതല്ല, അത് പ്രൂവ് ചെയ്യണമെന്ന് തോന്നി: ഹേമന്ത് മേനോന്‍
Actor Bala: ‘സമൂഹ മാധ്യമങ്ങൾ വഴി തന്നെ തുടർച്ചയായി അപമാനിക്കുന്നു’; എലിസബത്തിനും അമൃതയ്ക്കുമെതിരെ പരാതി നൽകി ബാല
Lovely New Movie: മാത്യു തോമസിന് നായിക ‘ഈച്ച’; ‘ലൗലി’യിലെ ആദ്യ ഗാനം പുറത്ത്
Officer On Duty OTT Release: ഓഫീസര്‍ ഉടന്‍ തന്നെ വീട്ടിലെത്തും; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ ഒടിടി റിലീസ് തീയതി പുറത്ത്
Malayalam Movie Updates: അമേരിക്കയിലെ ജോലി വിട്ട് അമ്മയെ നോക്കാനെത്തി ശത്രുവായ മകൻ പിന്നെ ശത്രു; മദർ മേരി ഉടൻ
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം