Honey Rose: പണത്തിന്റെ ധാര്‍ഷ്ട്യം വേണ്ട: ഹണി റോസിന്റെ പരാതിയില്‍ 27 പേര്‍ക്കെതിരെ കേസ്‌

Honey Rose's Police Complaint: സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ നേരത്തെ താരം രംഗത്തെത്തിയിരുന്നു. പണത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ഏത് സ്ത്രീയേയും അപമാനിക്കാമെന്ന് കരുതരുതെന്നും സ്ത്രീത്വത്തെ അപമാനിച്ച് തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുന്നയാള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്ട്യ നിലനില്‍ക്കുന്നതാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഹണി പറഞ്ഞിരുന്നു.

Honey Rose: പണത്തിന്റെ ധാര്‍ഷ്ട്യം വേണ്ട: ഹണി റോസിന്റെ പരാതിയില്‍ 27 പേര്‍ക്കെതിരെ കേസ്‌

ഹണി റോസ്‌

Updated On: 

07 Jan 2025 13:19 PM

കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ പോലീസ് 27 പേര്‍ക്കെതിരെ കേസെടുത്തു. ഫേസ്ബുക്ക് പോസ്റ്റിന് അശ്ലീല കമന്റിട്ടെന്നാണ് നടിയുടെ പരാതി. ഒരു വ്യക്തി സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നുവെന്ന് കാണിച്ച് ഹണി പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് താഴെ മോശം കമന്റുകള്‍ നിറഞ്ഞതോടെയാണ് താരം പോലീസിനെ സമീപിച്ചത്. സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് ഹണി റോസ് കൊച്ചി സിറ്റി പോലീസില്‍ പരാതി നല്‍കിയത്.

സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ നേരത്തെ താരം രംഗത്തെത്തിയിരുന്നു. പണത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ഏത് സ്ത്രീയേയും അപമാനിക്കാമെന്ന് കരുതരുതെന്നും സ്ത്രീത്വത്തെ അപമാനിച്ച് തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുന്നയാള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്ട്യ നിലനില്‍ക്കുന്നതാണെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഹണി പറഞ്ഞിരുന്നു.

“ഒരു വ്യക്തി ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്‌മെന്റ്‌സ് ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവര്‍ ചോദിക്കുന്നു. പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകള്‍ക്ക് എന്നെ ക്ഷണിച്ചപ്പോള്‍ ഞാന്‍ പോകാന്‍ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം ഞാന്‍ പോകുന്ന ചടങ്ങുകളില്‍ മനപ്പൂര്‍വം വരാന്‍ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ എന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നു.

Also Read: Honey Rose: ‘ദ്വയാർഥ പ്രയോഗം നടത്തി, സ്ത്രീത്വത്തെ അപമാനിച്ചു, തുടർന്നാൽ നിയമനടപടി സ്വീകരിക്കും’; മുന്നറിയിപ്പുമായി ഹണി റോസ്

പണത്തിന്റെ ധാര്‍ഷ്ട്യത്താല്‍ ഏതു സ്ത്രീയേയും ഒരാള്‍ക്ക് അപമാനിക്കാന്‍ കഴിയുമോ, അതിനെ എതിര്‍ക്കാന്‍ ഇന്ത്യയിലെ നിയമസംവിധാനം ഒരു സംരക്ഷണവും നല്‍കുന്നില്ലേ എന്ന് ചോദിച്ചാല്‍ ഇയാളുടെ പ്രവൃത്തികളില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗികദ്യോതകമായ ഉദ്ദേശത്തോടെ സംസാരിക്കുകയും അതേ ഉദ്ദേശത്തോടെ പിന്തുടരുകയും ചെയ്യുന്നു എന്ന കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണ് എന്നാണ് അറിയാന്‍ സാധിച്ചത്.

ഞാന്‍ വ്യക്തിപരമായി, മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്, അതിന് എനിക്ക് പ്രതികരണശേഷി ഇല്ല എന്നര്‍ത്ഥം ഇല്ല. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വ്യാഖ്യാനത്തില്‍ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ അപമാനിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഇല്ല,” എന്നാണ് ഹണി റോസ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഈ പോസ്റ്റിന് താഴെ മോശം കമന്റുകളെത്തിയതോടെയാണ് ഹണി പോലീസില്‍ പരാതി നല്‍കിയത്. താരത്തെ അനുകൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

Related Stories
Toxic Teaser : ‘സ്റ്റേറ്റ് കടന്നപ്പോള്‍ ഗീതു മോഹൻദാസ് സ്ത്രീ വിരുദ്ധതയുടെ വ്യാഖ്യാനം തിരുത്തി’; ടോക്സിക് ടീസറിന് പിന്നാലെ ഒളിയമ്പുമായി നിതിൻ രഞ്ജിപണിക്കർ
Honey Rose: പോരാട്ടത്തിന് ഒപ്പം നിന്നവർക്ക് നന്ദി നന്ദി നന്ദി…; നടി ഹണി റോസ്
Helen Of Sparta: ബോച്ചയിൽ നിന്നും മോശം അനുഭവം, സീക്രട്ട് ഏജൻ്റ് പറഞ്ഞ വ്യക്തി ഞാനാണ്; ഹെലൻ ഓഫ് സ്പാർട്ട
Mala Parvathy: ‘സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് മോശമായ രീതിയില്‍ പ്രചരിപ്പിക്കുന്നു’; പരാതിയുമായി നടി മാല പാർവതി
Secret Agent: ‘ഞാൻ ഒരാളെയേ സ്നേഹിച്ചിട്ടുള്ളൂ, അയാളെ തന്നെ കെട്ടി’; ദിയക്ക് മറുപടിയുമായി സീക്രട്ട് ഏജന്റും സ്നേഹയും
WCC Supports Honey Rose : അമ്മയ്ക്ക് പിന്നാലെ ഹണി റോസിന് പിന്തുണ പ്രഖ്യാപിച്ച് ഡബ്ല്യുസിസിയും; അവള്‍ക്കൊപ്പമെന്ന് കുറിപ്പ്; കൂടുതല്‍ പേര്‍ കുടുങ്ങും
എല്ലുകളെ ബലമുള്ളതാക്കാൻ ഇവ ശീലമാക്കാം
വിജയ് ഹസാരെ ട്രോഫി: ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങിയവര്‍
കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ
വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കാമോ?